കൂരാച്ചുണ്ടിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്



കൂരാച്ചുണ്ട്: ഇന്നലെ വൈകുന്നേരം പുളിവയലിലെ വീട്ടിൽ നിന്ന് കൂരാച്ചുണ്ട് അങ്ങാടിയിലേക്ക്   ബൈക്കിൽ പോവുകയായിരുന്ന സഹോദരങ്ങളെ റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചിട്ടു. 

താച്ച റോതച്ചാലിൽ സായി കൃഷ്ണൻ, സഞ്ചു കൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.  ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിയുകയുംസഞ്ചു കൃഷ്ണൻ്റെ വീഴ്ചയിൽ തലക്കും പല്ല് പോയതടക്കം സാരമായി പരിക്കേൽക്കുകയും ചെയ്തു.

 കാളങ്ങാലി, പൂവ്വത്തും ചോല, ഓട്ടപ്പാലം , പുളിവയൽ, കേളോത്ത് വയൽ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം   നിരന്തരം ആവർത്തിക്കുന്നതിൽ ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഇരുചക്ര, മുചക്ര യാത്രികരും ആശങ്കയിലാണ്.

കൂരാച്ചുണ്ട്  പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. അതിൽ പലരും ഇന്നും ചികിൽസയിൽ കഴിയുന്നു.

പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈ തുടങ്ങിയവ പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്

കഴിഞ്ഞ ദിവസം  ജനപ്രതിനിധികൾ കാട്ടു പന്നി ആക്രമണം ഉണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചിരുന്നു.

വർദ്ധിച്ചു വരുന്ന കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര യോഗം നാളെ ചേരുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി