കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

 


മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്.

വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ കല്ല് വാരി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിയോടെ പള്ളിക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി