കൂരാച്ചുണ്ട് അങ്ങാടിയിൽ വെച്ച്‌ എം എസ്‌ എഫ്‌ നേതാവിനെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധം"


കൂരാച്ചുണ്ട്‌: ഇന്നലെ കൂരാച്ചുണ്ട്‌ മേലേ അങ്ങാടിയിൽ വെച്ച്‌ എ എസ്‌ ഐ സോജൻ പഞ്ചായത്ത്‌ എം എസ്‌ എഫ്‌ ജനറൽ സെക്രട്ടറി സാലിഹ്‌ കരേച്ചാളക്കലിനെ അകാരണമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ വലത്‌ കാതിനും താടിയെല്ലിനും പരിക്കേറ്റ സാലിഹ്‌ ചികിൽസയിലാണു. കൂരാച്ചുണ്ട്‌  പള്ളിപ്പെരുനാളുമായി ബന്ധപ്പെട്ട്‌ മേലേ അങ്ങാടിയിൽ സംഘർഷമുണ്ടെന്നറിഞ്ഞ്‌ എത്തിയതായിരുന്നു സാലിഹ്‌. 



സി ഐ സുനിൽ പ്രശ്നക്കാരുമായി സംസാരിക്കുന്നതിനിടെ എ എസ്‌ ഐ സോജൻ മാറി നിൽക്കുകയായിരുന്ന സാലിഹിനെ വലിച്ച്‌ മുന്നിലേക്കിട്ട്‌ ചെകിട്ടത്ത്‌ ശക്തിയിൽ അടിക്കുകയായിരുന്നു. ഒരാശ്ച മുമ്പ്‌ പൂവത്തും ചോല ക്ഷേത്രോൽസവം നടക്കുമ്പോഴും ഇതേ സോജൻ എ എസ്‌ ഐ ആളുകളെ മർദ്ദിച്ചതായി പരാതിയുണ്ട്‌. 


തങ്ങളുടെ നേതാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്‌ എം എസ്‌ എഫ്‌ കൂരാച്ചുണ്ട്‌ കമ്മിറ്റി പ്രകടനം നടത്തി. ആസിഫ്‌ പഴേരി, ഷഹൽ അണ്ണിയോട്ടിൽ, ജസീം ഓകെ, നബീൽ എസ്‌ പി തുടങ്ങിയവർ നേതൃത്വം നൽകി. ഓ കെ നവാസ്‌ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. 


 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു