Posts

Showing posts from July, 2025

കൂരാച്ചുണ്ട് ശങ്കരവയൽ ഭാഗത്ത് തെരുവു നായശല്യം രൂക്ഷം; ഭീതിയോടെ പ്രദേശവാസികൾ

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ശങ്കരവയൽ ഭാഗത്ത് തെരുവു നായശല്യം രൂക്ഷമായി തുടരുന്നു . ജിജോ കൊച്ചുവീട്ടിലിൻ്റെ വീട്ടിൽ രാത്രിയിൽ തെരുവു നായയുടെ ആക്രമണം ഉണ്ടായി . വീട്ടിൽ ഉണ്ടായിരുന്ന ചെരിപ്പുകളും വീടിൻ്റെ തറയിൽ വിരിച്ചിരുന്ന റെക്സിൻ ഷീറ്റും മറ്റും തെരുവു നായ്ക്കൾ കടിച്ചു നശിപ്പിച്ചു. കൊച്ചുകുട്ടികൾ അടക്കമുള്ള വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. രാത്രിയിൽ ലൈറ്റ് അണച്ചാൽ വീടിന്റെ പോർച്ചിലും വാഹനങ്ങൾക്ക് അടിയിലുമാണ് നായ്ക്കളുടെ വാസമെന്ന് പ്രദേശവാസികൾ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കൂരാച്ചുണ്ടിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു

Image
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്.. മറ്റു പ്രദേശങ്ങളിൽ നിന്നു രാത്രികാലങ്ങളിൽ തെരുവ് നായക്കളെ കൂരാച്ചുണ്ടിൽ കൊണ്ടു വിടുന്നതായി വ്യാപാരികളും പ്രദേശവാസികളും കൂരാച്ചുണ്ട് ന്യൂസിനോട് പറയുകയുണ്ടായി. വിദ്യാർത്ഥികൾ അടക്കം നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് അങ്ങാടിയും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രകാർക്കും നേരെ തെരുവ് നായയുടെ ആക്രമണം തുടർകഥയാണ്. പേ വിഷബാധയെ തുടർന്ന് നിരവധി ആളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ മരണപ്പെട്ടത് പേ വിഷബാധയ്ക്കു കൃത്യമായ വാക്സിൻ കിട്ടാത്ത സാഹചര്യമുള്ളപ്പോൾ തെരുവ് നായക്കളുടെ ക്രമാതീതമായ വർദ്ധനവും ആക്രമണവും പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ നടപടിയുണ്ടായാൽ മാത്രമേ തെരുവ് നായക്കളുടെ ആക്രമത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ കഴിയു . Report by Josbin Thoonattu

കാട്ടാനക്കൂട്ടം കരിയാത്തുംപാറ-മീൻമുട്ടി ജനവാസമേഖലയിൽ

Image
🖊️ നിസാം കക്കയം കൂരാച്ചുണ്ട് : കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസ മേഖലയ്ക്കുസമീപം ഇറങ്ങി യതോടെ കരിയാത്തുംപാറ മീൻമുട്ടി മേഖ ലയിലെ കുടുംബങ്ങൾ ഭീതിയിൽ കരിയാ ത്തുംപാറ മീൻമുട്ടി റോഡിന് കിഴക്കുവശം അവസാനഭാഗത്ത് പാണ്ടം മനയിൽ മത്തായിയുടെ റബ്ബർത്തോട്ടത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടം നെടിയപാലയ്ക്കൽ ദേവസ്യ, പുതുപറമ്പിൽ ജോസഫ് എന്നിവർചേർന്ന് തോട്ടത്തിലും ശല്യമുണ്ട്. വ്യാഴാഴ്ച രാവിലെയും കാട്ടാനക ളെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. സ്ഥലത്തുണ്ടെന്ന് പറയപ്പെടുന്നു. കക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിലുള്ള വനംവകുപ്പി ൻ്റെ ആർആർടി സംഘം പടക്കംപൊട്ടിച്ച് ആനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടിരു ന്നെങ്കിലും അധികം വൈകാതെ തിരിച്ചെ ത്തുകയായിരുന്നു. കാട്ടാന നിലയുറപ്പിച്ചുനിൽക്കുന്ന ഭാഗ ത്തിനുസമീപം ജനവാസമേഖലയാണ്. പ്ര ദേശവാസികളുടെ സ്വത്തിനും ജീവനും ഷണിയായ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെ ന്ന് കുച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ ആവശ്യപ്പെട്ടു.

കടിയങ്ങാട്- പെരുവണ്ണാമൂഴി റോഡിൽ കാട്ടുപന്നികൾ ചത്തുവീഴുന്നു

Image
പെരുവണ്ണാമൂഴി: കടിയങ്ങാട്- പെരുവണ്ണാമുഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് പള്ളിപ്പറമ്പിലെ പൊന്തക്കാട്ടിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികൾ തുടർച്ചയായി ചത്തടിയുന്നു. പ്രദേശത്ത് ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതത്തിൽ. കഴിഞ്ഞ ദിവസം പള്ളിക്കുന്നിൽ വണ്ണാറത്ത് കുഞ്ഞമ്മദിന്റെ ആൾത്താമസമില്ലാത്ത വീടിന്റെ പിൻവശത്തു നിന്നും ദിവസങ്ങൾക്ക് മുൻപ് ചത്ത കാട്ടുപന്നിയെ ജീർണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജഡം മറ വു ചെയ്തു. മുൻപും സമാന രീതിയിൽ കാ ട്ടുപന്നിയെ പള്ളിപ്പറമ്പിലെ കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെ മറവു ചെയ്യാൻ ആരും ശ്രമിക്കാത്തതു പ്രദേശമാകെ ആഴ്ചകളോളം നാട്ടുകാർ ദുർഗന്ധം സഹിക്കേണ്ടി വന്ന അവസ്ഥയായിരുന്നു. പള്ളിപ്പറമ്പിലെ പൊന്തക്കാടുകൾ നിറയെ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായി മാറിയിട്ടു നാളുകളായി. കാടുകൾ വെട്ടി നീക്കാത്തതാണു പന്നികൾ പെറ്റു പെരുകാൻ കാരണം. നേരത്തെ പന്തിരിക്കര പ്രകാ ശ് അയേൺ വർക്‌സ് സ്‌ഥാപന ത്തിന് സമീപത്തു നിന്ന് ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു പരുക്കേൽപ്പിച്ചിരുന്നു. മാ സങ്ങൾക...

മലയോര ഹൈവേ: ചക്കിട്ടപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച യോഗം ബഹിഷ്കരിച്ച് വ്യാപാരികൾ

Image
🖊️ ജോബി മാത്യു   ചക്കിട്ടപാറ: ടൗണിലെ മലയോര ഹൈവേ നിർമാണം സം ബന്ധിച്ച തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സു നിൽ വിളിച്ചു ചേർത്ത യോഗ ത്തിൽ ഭൂരിഭാഗം വ്യാപാരികളും വിട്ടുനിന്നു. വ്യാപാരി വ്യവസായി  ഏകോപന സമിതി പ്രസിഡന്റ് ഉൾപ്പെടെ മീറ്റിങ് നോട്ടിസ് ലഭിച്ച വരിൽ നാമമാത്രമായ വ്യാപാരിക ളാണു പങ്കെടുത്തത്. താലൂക്ക് സർവേയർ റോഡി ന്റെ വീതി അളന്നതിൻ്റെ മധ്യഭാഗത്തു നിന്നും ഇരുഭാഗത്തേക്കും തുല്യ ദുരത്തിൽ വീതിയെടുക്കാ നും പരമാവധി കെട്ടിടം പൊളി ക്കാതെ ശ്രമിക്കുന്നതിനും യോഗ ത്തിൽ തീരുമാനിച്ചു. കട പൂർണ മായും നഷ്ടമാകുന്ന വ്യാപാരി രാമനു കച്ചവടം തുടരുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തും. ടൗണിലെ റോഡിന്റെ വീതി സംബന്ധിച്ച തർക്കം പരിഹരി ച്ചു പ്രവൃത്തി ഉടൻ തന്നെ ആരം ഭിക്കുമെന്ന് പഞ്ചായത്ത് പ്രസി ഡന്റ് അറിയിച്ചു.

എറണാകുളത്ത് വച്ച് കൂരാച്ചുണ്ട് സ്വദേശിനിയുടെ നഷ്ട‌പ്പെട്ട ഫോൺ കണ്ടെത്തി പൊലീസ് കൈമാറി

Image
🖊️ ജോബി മാത്യു   കൂരാച്ചുണ്ട്: എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് മേയ് 19ന് യുവതിയുടെ നഷ്ട പ്പെട്ട ഫോൺ കൂരാച്ചുണ്ട് പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തിൽ കണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. കുരാച്ചുണ്ട് ശങ്കരവയൽ പരപ്പൂര് സഫിയയുടെ ഫോണാണ് നഷ്ടമായത്. സംഭവത്തിൽ പ്രതിയെ കണ്ടെത്തി വിളിച്ചുവരുത്തിയാണു പൊലീസിന് ഫോൺ തിരികെ ലഭിച്ചത് എഎസ്ഐ ഷെറീന, സീനി യർ സിപിഒ ലതീഷ് എന്നിവർ ചേർന്ന് ഫോൺ പൊലീസ് സ്‌റ്റേഷനിൽ വച്ച് ഉടമയ്ക്ക് കൈമാറുകയായിരുന്നു

പ്രവാസികളെ ജാഗ്രത ഗൾഫിലേക്ക് അയക്കാൻ അയൽവാസി നൽകിയ അച്ചാർകുപ്പിയിൽ എംഡിഎംഎ

Image
ഗൾഫിലേക്ക്കൊടുത്തയാക്കാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിലങ്ങാടിൻ്റെ പുനരുദ്ധാരണത്തിന് തുടർപദ്ധതികൾ ഉണ്ടാകും - മാർ റമീജിയോസ് ഇഞ്ചനാനിയിൽ

Image
വിലങ്ങാട്: വിലങ്ങാട് പ്രദേശത്തെ ജനങ്ങൾക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കാൻ കത്തോലിക്ക സഭ കൂടെയുണ്ടാകുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും മാർ ഇഞ്ചനാനിയിൽ. വിലങ്ങാട് പ്രകൃതി ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായ ദിനത്തിൽ വിലങ്ങാട് ദുരിതബാധിതർക്ക് കത്തോലിക്കാ സഭയുടെ സാന്ത്വനസ്‌പർശമായി നിർമ്മിക്കുന്ന 65 വീടുകളിൽ പതിനഞ്ചാമത്തെ വീടിൻ്റെ വെഞ്ചിരിപ്പ് കർമത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 65 വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കാൻ പരിശ്രമിക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു. പദ്ധതിയിലെ 53-ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം കെ എസ് എസ് എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നടത്തി. കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിലങ്ങാട് പുനരധിവാസ പദ്ധതി ദുരിതബാധിതർക്ക് വലിയ ആശ്വാസമായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി 65 വീടുകൾ നിർമ്മിക്കുന്നതിൽ 41 വീടുകൾക്ക് കെസിബിസി നേരിട്ട് സഹായിക്കുന്നു. ബാക്കിയുള്ള 24 വീടുകൾ വിവിധ സന്യാസസഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പൂർത്തീകരിക്കും.

പേരാമ്പ്രയിൽ ബസും ഓട്ടോയും ഇടിച്ച് അപകടം; കായണ്ണ സ്വദേശിക്ക് പരിക്ക്

Image
പേരാമ്പ്ര : കുറ്റ്യാടി - കോഴിക്കോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരനു പരിക്കേറ്റു.പേരാമ്പ്ര സ്റ്റീൽ ഇന്ത്യക്ക് സമീപം 8 മണിയോടുകൂടിയാണ് അപകടം.പേരാമ്പ്ര നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രക് പോകുകയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോ ദൂരേക്ക് മറിഞ്ഞു വീണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഓട്ടോയിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ ആയ കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയന് ആണ് (62)പരിക്കേറ്റത്.കൈക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമാണത്തിലെ അപാകത; വ്യാപാരികൾ പ്രതിഷേധിച്ചു

Image
ഇന്ന് രാവിലെ 9.30ന് വ്യാപാരികളുടെ യോഗം വിളിച്ചു ചക്കിട്ടപാറ : ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവൃത്തി ആരം ഭിക്കുന്നതിന് മുൻപ് പാതയുടെ അതിർത്തി നിർണയിച്ച് സർവേ നടത്തുമെന്ന് ഉറപ്പ് പാലിക്കാതെ പ്രവൃത്തി ആരംഭിക്കാനുള്ള റോ ഡ് കരാറുകാരുടെ നീക്കത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് യോഗം പ്രതി ഷേധിച്ചു. പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ അധ്യക്ഷത വഹിച്ചു.

ചർച്ച ഫലം കണ്ടു : കുത്തിയിരിപ്പ് സമരം നിർത്തി

Image
🖊️ ജോബി മാത്യു   ചക്കിട്ടപാറ: കൂവപ്പൊയിലിലെ ജില്ലാ കൃഷി ഫാമിനു മുൻപിൽ കാഷ്വൽ തൊഴിലാളികളായി സ്‌ഥിര നിയമനം നൽകണമെന്ന്  ആവശ്യപ്പെട്ട് മുൻഗണന ലിസ്റ്റി ലുള്ള തൊഴിലാളികളായ ശ്രീമതി അമ്പായത്തൊടി, ഷിബു എന്നി വർ നടത്തിയ കുത്തിയിരിപ്പുസമ രം അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലിക മായി നിർത്തി. ഹൈക്കോടതി വിധി പ്രകാരം മുൻഗണന ലിസ്‌റ്റ് പ്രകാരം 18 മാസമായിട്ടും ശ്രീമിതിയ്ക്ക് : : സ്ഥിര നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭി ച്ചത്. ഓഗസ്റ്റ് 6ന് മുൻപ് നിയമാ നുസൃതം തൊഴിലാളിക്ക് അനു കൂലമായ വിധത്തിൽ പ്രശ്നം പരിഹരിക്കുമന്നു ജില്ലാ പ്രിൻസി പ്പൽ കൃഷി ഓഫിസർ ഉറപ്പുനൽ കി. തൊഴിലാളി ഷിബുവിന്റെ നി യമന ഉത്തരവ് ഉടൻ കൈമാറു മെന്നും അറിയിച്ചിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എൻ.പി.ബാബു, : സിഐടിയു യൂണിയൻ പ്രസിഡ ന്റ് കെ.കെ.റീന എന്നിവർ ചർച്ച യിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, കെ.പി. കുഞ്ഞിക്കണ്ണൻ, എം.ബി.പ്രകാ ശ്, ഇ.എം.ശ്രീജിത്ത് എന്നിവർ സമരവേദിയിൽ പ്രസംഗിച്ചു.

മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം; കൂരാച്ചുണ്ടിൽ ഭരണഘടന ഉറക്കെ വായിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Image
കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കല്ലാനോട്‌ അങ്ങാടിയിൽ ഭരണഘടന ഉറക്കെ വായിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, സണ്ണി കോട്ടയിൽ, കുര്യൻ ചെമ്പനാനി, സണ്ണി തുണ്ടിയിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, അക്ഷത മരുതോട്ട്കുനിയിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ എന്നിവർ സംസാരിച്ചു.

ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമാണം . വ്യാപാരികളും നാട്ടുകാരും - വീണ്ടും തടഞ്ഞു

Image
🖊️ജോബി മാത്യു  ഇന്ന് രാവിലെ 9.30ന് വ്യാപാരികളുടെ യോഗം വിളിച്ചു ചക്കിട്ടപാറ : റോഡിൻ്റെ അതിർത്തി സർവേ ചെയ്‌ത്‌ നിർണയി ക്കാതെ ഏകപക്ഷീയമായി പ്രവൃ ത്തി ആരംഭിക്കാനുള്ള കരാറുകാ രന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും ചേർ ന്ന് ടൗണിൽ മലയോര ഹൈവേ നിർമാണം പ്രവൃത്തി തടഞ്ഞു. 3 മാസം മുൻപ് റോഡിന്റെ അതിർ ത്തി റവന്യു സർവേ റെക്കോർഡ് പ്രകാരം നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞി രുന്നു. പാതയുടെ പാതയുടെ സർവേ പൂർ ത്തീകരിക്കാതെ തന്നെ പണി തു ടങ്ങാനുള്ള കരാറുകാരുടെ ശ്രമ മാണ് പാളിയത്. റോഡ് ഭൂമി അളന്നു വേർതിരി ക്കാൻ 4 തവണ സ്‌ഥലം പരി ശോധിച്ച് സർവേ നടത്തിയെങ്കി - ലും പാതയ്ക്ക് 4 അളവാണ് കണ്ടെത്തിയത്. ഇതോടെ വ്യാ പാരികൾക്കും കെട്ടിട ഉടമ കൾക്കും ഭൂവുടമകൾക്കും പ്രശ്‌ന : മായി മാറി. ടൗണിൽ മലയോര ഹൈവേക്ക് വേണ്ട 12 മീറ്റർ വീ തി കണ്ടെത്താൻ സാധിച്ചില്ല. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസി: ഡന്റ് കെ.സുനിലും കരാറുകാരും : ചേർന്ന് റോഡിന്റെ വീതി അള ന്നു. ബുധനാഴ്ച‌ പ്രവൃത്തി ആരംഭിക്കുമെന്നും അറിയിച്ചു. ഇന്നലെ രാവിലെ വ്യാപാരി വ്യവ സായി ഏകോപന സമിതി പ്രസി : ഡന്റ് ബെന്നി കാരിത്തടത്തിലി ൻ്റെ സ്ഥാപനത്തിനു മുൻപിൽ റോഡരികി...

നിര്യാതനായി

Image
ചക്കിട്ടപാറ : മലയോര മേഖലയിലെ സമുന്നത സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദൾ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി ദേവസ്സികുട്ടി ( 91) നിര്യാതനായി. ചക്കിട്ടപാറ പഞ്ചായത്ത് മെമ്പർ, ഫാത്തിമയു.പി സ്കൂൾ പെരുവണ്ണാമൂഴി, ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ ചക്കിട്ടപാറ ചെമ്പനോട സെൻ്റ് ജോസഫ്യു യു പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രധാന അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദളിൻ്റെ പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻ്റ്, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്, ചക്കിട്ട പാറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഫിലോമിന ( റിട്ട. ഹെഡ്മിസ്ട്രസ് സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ) മക്കൾ: പ്രഭ (റിട്ട. കേന്ദ്ര സർക്കാർ സർവ്വീസ് ) , ജോൺസൺ ( റിട്ട. എൻ.ടി. പി സി ), സി.ഡി വിജു ( ഡയറക്ടർ, ചക്കിട്ടപാറ സഹകരണ ബാങ്ക്,ആർ.ജെ.ഡി പേരാമ്പ്ര മണ്ഡലം കമ്മറ്റി അംഗം, എച്ച്.എം.എസ് സെക്രട്ടറി പേരാമ്പ്ര എസ്റ്റേറ്റ്), സജീവ് ( പ്രിൻസിപ്പൽ നിർമ്മല എച്ച്.എസ് .എസ് ചെമ്പേരി ), സി.ഡി പ്രകാശ് ( കിസാൻ ജനത ,ജില്ലാ സെക്രട്ടറി), നിര്യാതയായ പ്രിയ,വിനു ( ബിസിനസ്) മരുമക്കൾ: ഷിബു എസ് മാരെറ്...

ചക്കിട്ടപാറ ; മുതുകാട്ടിൽ ഗാർഹിക പീഢനം ; പേരാമ്പ്ര സ്വദേശിക്കെതിരെ പരാതിയുമായി മുതുകാട് സ്വദേശിനി.

Image
ചക്കിട്ടപാറ : പേരാമ്പ്ര കൂത്താളി സ്വദേശി അജിന് എതിരെയാണ് ഗാർഹിക പീഢന പരാതി മുതുകാട് സ്വദേശിനി നൽകിയത്. (യുവതിയുടെ പേര് വെളിപ്പെടുത്തിയില്ല) സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവർ 2022 ൽ വിവാഹിതരായി. അതിന് ശേഷം ഒരുമിച്ച് താമസിച്ചു. അന്നു തന്നെ യുവതിയുടെ ഭർത്താവായ അജിൻ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ വിമുഖത കാണിച്ചു. പിന്നീട് പലതവണ പെൺകുട്ടിയുടെ രക്ഷിതാക്കൾ അടക്കമുള്ളവർ വിവാഹം രജിസ്റ്റർ ചെയ്യുന്നില്ലേ എന്ന്  ചോദിച്ചപ്പോൾ അത് വൈകിക്കുകയായിരുന്നു യുവാവ് ചെയ്തതെന്നും മറ്റൊരു ബന്ധത്തിലേക്ക് കടക്കണമെന്നുള്ള താൽപര്യം ഈ യുവാവിനെ സംബന്ധിച്ച് ഉണ്ടായിരുന്നുവെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇവർക്ക് വിവാഹ സമയത്ത് നൽകിയിരുന്ന സ്വർണ്ണം അതു പൂർണമായി കൈവശപ്പെടുത്തിയ യുവാവ് ഇപ്പൊൾ പെൺകുട്ടിയും വീട്ടുകാരും സ്വർണ്ണം തിരിച്ചു ചോദിക്കുമ്പോൾ അതു നൽകാതിരിക്കുകയും ചെയ്തു.  പോലീസ് ചോദിച്ചപ്പോൾ യുവതിക്ക് വേണ്ടി താൻ കുറെ പണം ചിലവാക്കിയുട്ടുണ്ടെന്നും  അതുകൊണ്ട് ആ സ്വർണ്ണം തിരികെ നൽകാൻ കഴിയില്ല എന്ന നിലപാടാണ് യുവാവ് സ്വകരിക്കുന്നത് . പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം അരിഭിച്ചിട്ടുണ്ട്. എഫ് ഐ...

കേസ് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല'; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഡ് സർക്കാർ

Image
ഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഡ് സർക്കാർ. സെഷൻസ് കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ സെഷൻസ് കോടതിയിൽ നിന്ന് അനുകൂലമായ സമീപനമായിരുന്നില്ല ഉണ്ടായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷൻസ് കോടതിയിലല്ലെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. എൻഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകൾ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇക്കഴിഞ്ഞ...

വിലങ്ങാട് - മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്; പുനരധിവാസം കാത്ത് ഒരു നാട്

Image
കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഇന്ന് ഒരു വയസ്. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു. ദുരന്തത്തിൽ 298 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഒരു വർഷം പിന്നിടുമ്പോൾ ദുരിത ബാധിതർ അതിജീവനത്തിന്റെ പാതയിലാണ്. സർക്കാർ പറഞ്ഞ പല വാഗ്ദാനങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഒരു സ്വപ്നമായി മാറുകയാണ്. മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. രാവിലെ 4.10ന് ചുരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണ...

കരിയാത്തുംപാറയിലേക്ക് പോകാം; ഇന്ന് മുതൽ തുറക്കുന്നത് 46 ദിവസങ്ങൾക്ക് ശേഷം

Image
🖊️നിസാം കക്കയം     കരിയാത്തുംപാറ:  ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ബുധനാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കനത്ത മഴയെ തുടർന്ന് ജൂൺ 15 മുതലാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടിരുന്നത്. കക്കയം, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന നൂറ് കണക്കിന് സഞ്ചാരികളാണ് കരിയാത്തുംപാറയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കാതെ മടങ്ങുന്ന സാഹചര്യമായിരുന്നു. വിവിധ മേഖലയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി കരിയാത്തുംപാറയിലെത്തുമ്പോഴാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ട വിവരം അറിഞ്ഞിരുന്നത്. ടൂറിസ്റ്റ് കേന്ദ്രം അടച്ചതോടെ പ്രദേശത്തെ വ്യാപാരികളുടെ വരുമാനം നിലച്ചതിനെ കുറിച്ചും, സഞ്ചാരികൾ നേരിടുന്ന പ്രയാസത്തെ കുറിച്ചും 'മാതൃഭൂമി' വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കാറുണ്ട്. ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ...

പുരസ്‌കാര നിറവിൽ കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂൾ: മദർ തെരേസ സേവന പുരസ്‌കാരം

Image
🖊️ ജോബി മാത്യു   കൂരാച്ചുണ്ട്:  വിദ്യാർഥികളിൽ സ്നേഹത്തിന്റെയും സേവനത്തി ന്റെയും വിത്തുകൾ പാകി മുല്യ ബോധമുള്ള തലമുറയെ വാർ ത്തെടുക്കാൻ ഫാ.ഡേവിസ് ചിറ മ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെ ടുത്തിയ മദർ തെരേസ സേവന അവാർഡിന് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂ‌ൾ വിദ്യാർഥിനി അൻവിത അജി അർഹയായി. സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ഏറ്റവും  കൂടുതൽ പോയിന്റ് നേടിയാണ് അൻ വിത ഒരു ലക്ഷം രൂപയുടെ അവാർഡ് സ്വന്തമാക്കിയത്. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ അലക്സി റോ സ് ജിനേഷ്, വൈഗ ജയൻ, റെൽസ് റിനൂപ്, എഡ്വിൻ ജോസ ഫ് തോമസ് എന്നീ വിദ്യാർഥി കൾ ഹൈസ്കൂൾ വിഭാഗത്തി ലും ആൻലിയ സിജു, അലൻ സി ജു, എസ്തേർ അന്ന തോമസ്, വേദ സോണി എന്നിവർ യുപി വിഭാഗത്തിലും 5000 രൂപ വീതമു ള്ള കാഷ് അവാർഡിന് അർഹ രായി. സെന്റ് മേരീസ് ഹൈസ്കൂളി ലെ മദർ തെരേസ കോഓർഡി നേറ്റർ സിസ്റ്റർ റെജിൻ മരിയ യ്ക്ക് സംസ്ഥാന തലത്തിൽ മികച്ച അധ്യാപക കോഓർഡിനേറ്റർക്കുള്ള 10000 രൂപയുടെ അവാർഡ് ലഭിച്ചു. ഈ പദ്ധതി യിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവുമധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച വിദ്യാലയത്തിനുള്ള 10000 രൂപയുടെ അവാർഡും കല്ലാനോട് ഹൈസ്കൂ‌ൾ കര സ്ഥമാക്കി. എറണാകുളത്തു നടന്ന ചടങ്ങ് മുൻ സുപ്രീം കോടതി...

ചക്കിട്ടപാറയിൽ കൃഷിവകുപ്പിനെതിരെ സിപിഎം

Image
ജില്ലാ കൃഷി ഫാം ഓഫീസിനു മുൻപിൽ സമരം തുടങ്ങിയത് പഞ്ചായത്ത് മുൻ മെംബർ കൂടിയായ മുൻ ജീവനക്കാരി 🖊️ജോബി മാത്യു  ചക്കിട്ടപാറ : കൂവപ്പൊയിലിലെ ജില്ലാ കൃഷി ഫാമിൽ കാഷ്വൽ തൊഴിലാളിയായി സ്ഥിര നിയമ നം നൽകണമെന്ന ഹൈക്കോട തി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കൃഷി ഫാം ഓഫിസിനു മുൻപിൽ, മുൻ പഞ്ചായത്ത് മെംബർ കൂടിയായ മുൻ കാഷ്വൽ തൊഴിലാളി എം.ടി. ശ്രീമതി അമ്പായത്തൊടി കുത്തി യിരിപ്പു സമരം തുടങ്ങി. 14 വർഷം കുത്താളി ജില്ലാ കൃ ഷി ഫാമിൽ താൽക്കാലിക തൊ ഴിലാളിയായിരുന്ന ശ്രീമതിയെ ഹാജർ പ്രശ്നം ഉന്നയിച്ച് ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരു ന്നു. ഇതിനെതിരെ ഹൈക്കോട തിയെ സമീപിച്ച തൊഴിലാളിക്ക് അനുകൂലമായി സ്ഥിര നിയമന ത്തിന് ഹൈക്കോടതി ഉത്തരവി ട്ടിരുന്നു. സീനിയോറിറ്റി ലിസ്റ്റ‌് 2023 ഡി സംബർ 6ന് പുനഃക്രമീകരിച്ച തോടെ ഈ തൊഴിലാളി 6-ാം സ്ഥാനത്ത് എത്തി. എന്നാൽ 18 മാസം കഴിഞ്ഞിട്ടും നിയമനം നട ത്താത്ത കൃഷി വകുപ്പിന്റെ നില പാടിൽ പ്രതിഷേധിച്ചാണ് അനി ശ്ചിതകാല സമരം ആരംഭിച്ചത്. ശ്രീമതിക്ക് നിയമനം നൽകുന്ന ത് സംബന്ധിച്ച ഫയൽ ജില്ലാ കൃ ഷി ഫാം ഓഫിസിൽ നിന്നു 2023 ഡിസംബറിൽ കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ ക്ക് അയച്ചു. എന്നാൽ തിരുവന ന്തപുരം...

നിര്യാതനായി.

Image
കൂരാച്ചുണ്ട്: കാറ്റുള്ളമല കർഷകൻ പുതുപ്പറമ്പിൽ ജോസ് (71) നിര്യാതനായി ഭാര്യ: ത്രേസ്യാമ്മ  കൂരാച്ചുണ്ട് കപ്പലുമാക്കൽ കുടുംബാംഗമാണ്. മക്കൾ: സാൻജോ ( സീനിയർ അസിസ്റ്റൻ്റ്, കെ എസ് ഇ ബി സെക്ഷൻ ഓഫിസ് പുതുപ്പാടി),സിജോ, സൈജോ (സൗദി).   മരുമക്കൾ: ലിൻസി ജേക്കബ് കിളിയനാനിക്കൽതടത്തിൽ (കുളിരാമുട്ടി) , രമ്യ എലിവാലുങ്കൽ (തൊടുപുഴ),  കാതറിൻ കൈതാരത്ത് (അങ്കമാലി).   സഹോദരങ്ങൾ:  ജയിംസ്, മേരി,കുട്ടിയമ്മ, എൽസി. മൃതസംസ്കാരം 31/07/2025 (വ്യാഴം) രാവിലെ 9 ന് കാറ്റുള്ള മല സെൻ്റ് മേരീസ് പള്ളിയിൽ. 

വിലങ്ങാട് - ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

Image
വിലങ്ങാട് - ചൂരൽമല - മുണ്ടക്കൈ ദുരന്തം നടന്നിട്ട് ഒരു വർഷം. സംസ്ഥാനത്ത് സ്‌കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. മരിച്ചുപോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നാളെ രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

എസ്ഐ ബാലു ഹീറോയാണ്; ഹീറോ കടലിൽ ചാടി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് പന്നിയങ്കര എസ്ഐ

Image
കോഴിക്കോട്:  കടലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷി ക്കാൻ എസ്ഐയുടെ സാഹ സിക ഓട്ടം. കോതി പുലിമുട്ടി ലെ പാറക്കല്ലുകളിലൂടെ ഓടിയ വിദ്യാർഥിനിയെ രക്ഷിക്കാനാ ണ് പന്നിയങ്കര എസ്ഐ ബാ ലു കെ.അജിത്ത് പിന്നാലെ ഓടിയത്. കണ്ടു നിന്ന മത്സ്യ ത്തൊഴിലാളികളും ഒപ്പം ഓടി. ഒടുവിൽ എസ്ഐയും മത്സ്യ ത്തൊഴിലാളികളും ചേർന്ന്, പെൺകുട്ടിയെ തിരയിൽ നിന്നു : രക്ഷപ്പെടുത്തി. ഇന്നലെ രാവി ലെ 10.40ന് ബീച്ചിൽ കോതി പാലത്തിനു സമീപം പുലിമുട്ടി : ലാണ് സംഭവം. തീരത്തെ പാറക്കെട്ടിൽ കയ റി പെൺകുട്ടി പുലിമുട്ട് ലക്ഷ്യ മാക്കി വേഗം നടക്കുന്നത്, പട്രോളിങ്ങ് ഡ്യൂട്ടിയിൽ കോതി : പാലം വഴി വരികയായിരുന്ന എസ്ഐ ബാലു കെ.അജിത്തി ന്റെ ശ്രദ്ധയിൽപ്പെടുകയായിരു ന്നു. സംശയം തോന്നി എസ്ഐ ഡ്രൈവർ സിപിഒ ബിനീഷിനോട് വാഹനം ആ ഭാഗത്തേക്ക് തിരിക്കാൻ ആവ ശ്യപ്പെട്ടു. പൊലീസിനെ കണ്ട പെൺ കുട്ടി അതിവേഗം ഓടി. എസ്ഐയുടെ ഓട്ടം ശ്രദ്ധ യിൽപ്പെട്ട 2 മത്സ്യത്തെഴിലാളി കളും പൊലീസ് ഡ്രൈവറും ഒപ്പം ഓടി. കുട്ടി കടലിലേക്ക് ചാടിയ പ്പോൾ എസ്ഐ പാറക്കെട്ടിൽ നിന്നു കടലിലേക്ക് കൂടെ ചാ ടി. തിരകൾക്കിടയിൽപ്പെട്ട പെൺകുട്ടിയെ അതിസാഹസി പൊലീസ് ‌സ്റ്റേഷനിൽ എത്തി കമായി പിടികൂടി. പിന്നാലെ, മത്സ്യത്തൊഴിലാളികളു...

നിര്യാതയായി

Image
കൂരാച്ചുണ്ട് : പൂവത്തും ചോല സ്വദേശി കുറുവത്താഴ ജയ്സൺ ആന്റണിയുടെ ഭാര്യ പുഷ്പ ജെയ്സൺ (50) നിര്യാതയായി പരേത: കാളികാവ് വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗം. മക്കൾ : ആൻ്റണി (UK ) ആനി (നേഴ്സിങ് വിദ്യാർത്ഥിനി നിർമല ഹോസ്പിറ്റൽ മേരികുന്ന്) മൃതസംസ്കാര ശ്രുശ്രുഷകൾ 30/07/2025 (ബുധനാഴ്ച) രാവിലെ 9 മണിക്ക് കോഴിക്കോട് പാറോപ്പടി യിൽ ഉള്ള ഭവനത്തിൽ നിന്നു ശ്രുശുഷകൾ ആരംഭിക്കുകയും അതേ തുടർന്ന് 11മണിക്കു കൂരാച്ചുണ്ട് സെന്റ് തോമസ് ദേവാലയ സിമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമായിരിക്കും.

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

Image
രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. തപാൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു. ഇനിമുതൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട് രജിസ്ട്രേഡ് പോസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം 'സ്പീഡ് പോസ്റ്റ്' എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കി, ഈ മാസം 31-നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ ആവശ്യപ്പെട്ടു.

അബുദാബിയിൽ കാറപകടത്തിൽ പശുക്കടവ് സ്വദേശി മരിച്ചു

Image
പശുക്കടവ്: അബുദാബിയിലുണ്ടായ കാറപകടത്തിൽ പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു. സംസ്കാരം നാളെ (30-07-2025-ബുധൻ) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: ആഷ്ന പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം. മകൾ: റൂത്ത്.

പ്രകൃതി സൗഹാർദ പുരസ്‌കാരം കൈമാറി

Image
കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിൽ ഏർപ്പെടുത്തിയ ഒന്നാമത് 'പ്രകൃതി സൗഹാർദ പുരസ്‌കാരം' മുതിർന്ന കർഷകനായ തങ്കപ്പൻ പണിക്കാശേരി ഏറ്റുവാങ്ങി. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാരക്കട പുരസ്‌കാരം കൈമാറി.  വർഷം മുഴുവൻ മണ്ണിനെ പരിപാലിക്കുകയും, പ്രപഞ്ചത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഉറവിടവുമായ കർഷകനാണ് യഥാർഥ പ്രകൃതി സംരക്ഷകനെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് യൂത്ത് കോൺഗ്രസ്‌ അവാർഡ് പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, സണ്ണി പാര ഡൈസ്,  വി.ജെ.സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്മൽ ചാലിടം, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ പൂവത്തുംചോല എന്നിവർ സംസാരിച്ചു. ഫോട്ടോ :പ്രകൃതി സൗഹാർദ പുരസ്‌കാരം തങ്കപ്പൻ പണിക്കാശേരിയ്ക്ക് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജു കാ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: കൂരാച്ചുണ്ടിൽ കെസിവൈഎം പ്രതിഷേധം

Image
കൂരാച്ചുണ്ട്: ഛത്തീസ്‌ഗഢിൽ മതപരിവർത്തനവും മനുഷ്യക്കട്ത്തും നടത്തുന്നുവെന്നാരോ പിച്ച് കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ കെസിവൈഎം കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധജ്വാല തെളിയിച്ചു. യൂ ണിറ്റ് ഡയറക്ടർ ഫാ. മൈക്കിൾ നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെന്നി കണ്ടത്തിൻകര, ടിനു മുതുപ്പാക്കൽ, അൻവിൻ കണ്ട ശാംകുന്നേൽ, കിരൺ തയ്യിൽ, ഡോണ കിരൺ, ജുവാന കാര ക്കട, അലോണ പൂകമല, എമിൽ ഒറ്റപ്ലാക്കൽ, ആൽബിൻ കുറ്റ്യാനി ക്കൽ, ഹെലൻ മലേപ്പറമ്പിൽ, ജെന്ന തേനംമാക്കൽ എന്നിവർ നേതൃത്വം നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യവ്യാപക പ്രതിഷേധം

Image
കേസ് കടുപ്പിക്കാൻ മതപരിവർത്തനക്കുറ്റം പാർലമെന്റിൽ ആഞ്ഞടിച്ച് എംപിമാർ; കേരളത്തിലും വ്യാപക പ്രതിഷേധം കന്യാസ്ത്രീകൾ 4 ദിവസമായി ജയിലിൽ ന്യൂഡൽഹി . ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാ സ്ത്രീകൾക്കെതിരെ ആദ്യ എഫ്ഐആറിൽ ഇല്ലാതിരുന്ന നിർബന്ധിത മതപരിവർത്തനക്കു റ്റം കേസ് കടുപ്പിക്കാൻ വെറും ഒന്നേമുക്കാൽ മണിക്കുറിന്റെ ഇട വേളയിൽ കൂട്ടിച്ചേർത്തു. വെള്ളി യാഴ്ച‌ വൈകുന്നേരം 3.30ന് കൈപ്പടയിൽ തയാറാക്കിയ എഫ്ഐആറിൽ മനുഷ്യക്കടത്തു കുറ്റം മാത്രമാണുണ്ടായിരുന്നതെ ങ്കിൽ വൈകിട്ട് 5.11ന് ഇട്ട പുതിയ എഫ്ഐആറിൽ ഛത്തീസ്ഗഡി ലെ മതസ്വാതന്ത്ര്യവുമായി ബന്ധ പ്പെട്ട 1968ലെ നിയമപ്രകാരം നിർ ബന്ധിത മതപരിവർത്തനക്കുറ്റം കൂടി ചുമത്തുകയായിരുന്നു. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. കുട്ടിച്ചേർക്കലിനു പിന്നിൽ ദുരു ദ്ദേശ്യമുണ്ടെന്നും, ആശയക്കുഴപ്പം  പരിഹരിച്ചാലുടൻ ഇന്നോ നാളെ യോ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്നും കാത്തലിക് ബിഷ പ്സ് കോൺഫറൻസ് (സിബി സിഐ) അറിയിച്ചു. ജാമ്യാപേക്ഷ നൽകുന്നതിൽ കാലതാമസമു ണ്ടായിട്ടില്ലെന്നും കോടതിക്കു പു റത്ത് ധാരണയ്ക്കു ശ്രമമില്ലെ ന്നും വ്യക്തമാക്കി. കന്യാസ്ത്രീ കൾ ജോലിക്കു കൊണ്ടുപോകു ന്നതിന് സമ്മതമാണെന്നു മാതാ പിതാക്കൾ പൊ...

മകൻ ശ്രമിച്ചത് മാതാവിൻ്റെ കഴുത്തിന് കുത്താൻ, തടഞ്ഞതിനാൽ കൈക്ക് പരുക്കേറ്റു.

Image
താമരശ്ശേരി: പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ ലഹരിക്കടിമയായ മകൻ ശ്രമിച്ചത്  കഴുത്തിന് കുത്താൻ, കൈ കൊണ്ട് തടഞതിനാൽ രക്ഷപ്പെട്ടു.   മകൻ റമീസാണ് മാതാവിനെ കത്തി കൊണ്ട് കഴുത്തിന് കുത്താൻ ശ്രമിച്ചത്. മാതാവ് റസിയ കൈ കൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രം കുത്തേറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് കാരണമായി പറയുന്നത് ഇങ്ങനെ. ഗൾഫിൽ വിസിറ്റിംഗ് വിസയിൽ ജോലിക്കായി പോയ റമീസിന് അവിടെ കാര്യമായ ജോലി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു വരികയും  കൈയിൽ പണം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടിൽ എത്തി അവരുടെ സ്വർണം എടുത്ത് കൊണ്ടു പോകുകയും ചെയ്തു,  വിവരം അറിഞ്ഞ് മാതാവും സഹോദരിയും അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിക്കുകയും ഈങ്ങാപ്പുഴയിൽ വിൽക്കാൻ കൊണ്ടുപോയ സ്വർണം പോലീസ് തിരിച്ചു വാങ്ങിക്കൊടുക്കുകയും ചെയ്തു.ഇതിൻ്റെ പ്രതികാരമായി വീട്ടിൽ എത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു.തുടർന്ന് വീട്ടിലെ ഫാൻ നശിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

താമരശ്ശേരിയിൽ നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ് മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Image
താമരശ്ശേരി : താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി . കർഷകർക്ക് വേണ്ടി ശബ്ദിച്ച നേതാക്കളെ ജയിലിലടച്ചു. രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണ്ണയും. മാർച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വന്യ മൃഗ ശല്യം കാരണം കർഷകർക്ക് മാത്രമല്ല പൊതു ജനങ്ങൾക്കുപോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. സദാശിവൻ സി എം സ്വാഗതം പറഞ്ഞ മാർച്ചിൽ ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അ ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഹബീബ് തമ്പി, എൻ പി വിജയൻ, രവീഷ് വളയം, ബോസ് ജേകബ്, അസ്‌ലം കടമേരി, മനോജ് സി, അമീർ സാബി, ജിതിൻ പുല്ലാട്ട്, കബീർ വി കെ എന്നിവരെ റിമാണ്ട് ചെയ്തു.

പേരാമ്പ്ര പട്ടണത്തിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കും

Image
പേരാമ്പ്ര: പട്ടണത്തിൽ ആവർത്തിച്ചും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി പേരാമ്പ്ര പോലീസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേർന്നു. നഗരത്തിൽ ഗതാഗതം സുതാര്യമാക്കാനും അപകട സാധ്യത കുറയ്ക്കാനുമായി വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. നടപ്പിലാക്കുന്ന പ്രധാന പരിഷ്കാരങ്ങൾ ചുവടെപ്പറയുന്നതുപോലെയാണ്:     - കോർട്ട് റോഡ് വൺ വേ ആക്കുന്നു.   - ജൂബിലി റോഡിലേക്കുള്ള പ്രവേശനം മെയിൻ റോഡിൽ നിന്നില്ല; റോഡ് വൺ വേ ആക്കും.   - പട്ടണത്തിൽ പാർക്കിംഗ് നിശ്ചയിച്ച് മാർക്കുചെയ്യും; നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും.   - മേപ്പയൂർ റോഡിലെ പാർക്കിംഗ് സ്ഥലം  ഇനിയും മുന്നോട്ട് മാറ്റും.   - കോഴിക്കോട് റൂട്ടിലെ ബസുകൾക്ക് ടാക്സി സ്റ്റാൻഡിന് മുമ്പ് നിർത്താൻ അനുവദിക്കില്ല; സ്റ്റാൻഡിൽ മാത്രമേ നിർത്താവൂ.   - അനധികൃത ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കും.   - പൈതോത്ത് റോഡിലെ ബസ്സ്റ്റോപ്പ് പാർക്ക് റെസിഡൻസിന് മുമ്പേക്ക് മാറ്റും. - ബസ്റ്റാൻഡിനു മുമ്പിലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യും. ...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓഫിസ്

Image
യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ, നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിലിന്റെ പ്രതിനിധിയും യമൻ ആക്ടിവിസ്റ്റും ആയ സർഹാൻ ഷംസാൻ അൽ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂർണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയിൽ മോചനമോ ജീവപര്യന്തമോ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സർഹാൻ ഷംസാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തിരം ആയിരുന്നു കാന്തപുരം എ പി...

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ

Image
കിഫ്ബി അനുവദിച്ച 23 കോടി രൂപ ഉപയോഗി ച്ചാണ് 3167 ചതുരശ്ര മീറ്റർ കെട്ടിടം ബാലുശ്ശേരി:  താലൂക്ക് ആശുപ ത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. കിഫ്ബിയിൽ നിന്ന് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ചു 3 നിലയിൽ 3167 ചതുരശ്ര മീറ്റർ കെട്ടിടമാണു നിർമിച്ചത്. താഴത്തെ നിലയിൽ അത്യാ ഹിത വിഭാഗം, പരിശോധനാ മുറി കൾ, മൈനർ ഓപ്പറേഷൻ തിയ റ്റർ, ജനറൽ പെി തുടങ്ങിയ സൗ കര്യങ്ങളും ഒന്നാം നിലയിൽ ഗൈനക്കോളജി ഓപ്പുറേഷൻ തി യറ്റർ, ലേബർ വാർഡ്, ഐസിയൂ എന്നിവയും രണ്ടാം നിലയിൽ ഓർത്തോ സർജറി വിഭാഗവും മു ന്നാം നിലയിൽ ജനറൽ സർജറി വാർഡുകൾ എന്നിവ ഉണ്ടാകും. നിലവിലുള്ള കെട്ടിടത്തിൻ്റെ മുകളിൽ പണിത ബ്ലോക്കിൽ അഡ്‌മിനിസ്ട്രേഷൻ വിഭാഗം, കുട്ടികളുടെ വാർഡ്, ലബോറട്ടറി എന്നിവ ഉണ്ടാകും. വരാനിരിക്കുന്ന സൗകര്യങ്ങൾ ഈ മേഖലയിലെ ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെ ന്ന് കെ.എം.സച്ചിൻദേവ് എം എൽഎ പറഞ്ഞു.

പേരാമ്പ്രയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് വരുന്നു

Image
പഞ്ചായത്തുകളിൽ സംസ്ഥാനത്ത് ആദ്യം പേരാമ്പ്ര:  കക്കൂസ് മാലിന്യം നീക്കം ചെയ്ത് കൊണ്ടുപോകു ന്നവർ പലയിടങ്ങളിലും വഴിയ രികിൽ തള്ളുന്നത് പതിവാകു മ്പോൾ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പദ്ധതി നടപ്പാ ക്കി പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത്. വീടുകളിലും സ്ഥാപനങ്ങളിലും പോയി സെപ്റ്റിക് ടാങ്ക് വൃത്തി യാക്കാൻ മൊബൈൽ സെ്‌റ്റേ ജ് ട്രീറ്റ്‌മെന്റ് യൂണിറ്റാണ് ഇതി നായി തുടങ്ങുന്നത്. സംസ്ഥാന ത്ത് പഞ്ചായത്തുകളിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു മൊബൈൽ ട്രീറ്റ്മെൻ്റ് യൂണിറ്റ് നിലവിൽവരുന്നതെന്ന് ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് പറഞ്ഞു. സ്ഥാപനങ്ങളിലും വിടുക ളിലും സെപ്റ്റിക് ടാങ്ക് നിറയു മ്പോൾ ചുരുങ്ങിയചെലവിൽ ശാസ്ത്രീയമായി പരിഹരിക്കാൻ ഇതുവഴി കഴിയും. മാലിന്യം വലി ച്ചെടുത്ത് സംസ്കരിച്ച് ജലമാക്കിമാ റ്റുകയാണ് ചെയ്യുന്നത്. നിലവിൽ വലിയ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ വലിയതുക നൽകേണ്ടി വരുന്നുണ്ട്. കൊണ്ടുപോകുന്ന വർ പലപ്പോഴും ശാസ്ത്രീയമായി സംസ്കരിക്കാതെ പാതയോരത്ത് ഒഴുക്കിവിടാറാണ് പതിവ് പേരാ മ്പ്ര മേഖലയിൽത്തന്നെ ഇത്തര ത്തിൽ ഒട്ടേറെ സംഭവങ്ങളുണ്ടാ കുകയും പോലീസ് വാഹനം പിടി ച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ...

മുണ്ടക്കൈ-ചൂരൽമല ദുരന്തം ലക്ഷങ്ങളുടെ വിളവെടുത്ത അണ്ണയ്യന് ഇത് സങ്കടപ്പെരുമഴക്കാലം

Image
25 ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന കർഷകന് ഓട്ടോറിക്ഷ ഓടിച്ചാൽ കിട്ടുന്നത് 200 രൂപ! കൽപറ്റ :  ചുരൽമലയിലെ കൃഷിഭൂമിയിൽനിന്നു മാത്രം 25 ലക്ഷത്തിനടുത്തു വാർഷികവരു മാനമുണ്ടായിരുന്ന അണ്ണയ്യൻ ഇന്നൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. "ചില ദിവസങ്ങളിൽ 200 രൂപ പോലും തികച്ചു കിട്ടില്ല. എന്റെ തോട്ടത്തിൽ പണിക്കു വന്നിരുന്നവരെയൊക്കെ ഇട യ്ക്കു കാണാറുണ്ട്. അവരെല്ലാം എന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സങ്കടപ്പെടും. എല്ലാവരെ യും കൈ അയച്ചു സഹായിച്ചിരു ന്നു. ഇപ്പോൾ ചെലവുകാശിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നു". സ്വന്തം ഗതികേ ടോർത്ത് അണ്ണയ്യൻ വിങ്ങിപ്പൊ ട്ടി. 298 പേരുടെ ജീവനെടുത്ത മുണ്ടക്കൈ-ചൂരൽമല ഉരുൾപൊ ട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർ ഷികത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും, ജീവൻ മാത്രം തിരിച്ചുകിട്ടിയ അണ്ണയ്യനെപ്പോലു : ള്ള ഒട്ടേറെപ്പേർ നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടിലാണ്. ചുരൽമലയിൽ 2 ഏക്കർ കൃ ഷിയിടവും നല്ലൊരു വീടും ടൗ ണിലെ 5 സെന്റ് സ്‌ഥലത്ത് 6 കട മുറികളും അണ്ണയ്യനു സ്വന്തമായി രുന്നു. റേഷൻകടയും മലഞ്ചരക്ക് : കടയുമെല്ലാമുണ്ടായിരുന്ന മുറി കൾ. വാടക ഇനത്തിൽ മാത്രം മാ സം 50,000 രൂപയായിരുന്നു വരു മാനം. ഒരു...

മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Image
മരുതോങ്കര : മരുതോങ്കര സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്‌ടി ജൂനിയർ മലയാളം തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 11-ന് 10-ന് നടക്കും. ഫോൺ: 9747344322.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം

Image
ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ പാര്‍ലമെന്‍റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരുടെ നിലപാട്

ഒളിച്ചുകളിച്ച് കാട്ടാനക്കുട്ടി; ഓടിത്തളർന്ന് ദൗത്യസംഘം

Image
കുറ്റ്യാടി : ചുരണി, ലഡാക്ക് മേഖലയിൽ നാട്ടുകാർക്കു ഭീഷ ണിയായ കാട്ടാനക്കുട്ടിയെ പിടി കൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നലെയും പരാജയം. 3 സംഘങ്ങളായിട്ടാണ് ആർആർടി ടീം  രാവിലെ മുതൽ കാട്ടാനക്കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയത്. ഇതിനിടെ  കരിങ്ങാട് പടികപ്പള്ളി ഭാഗത്ത് സുരേന്ദ്ര ന്റെ ആൾത്താമസമില്ലാത്ത വി ട്ടിൽ ആനയെ കണ്ടു. ആളെ കണ്ടതും ആന കാട്ടിലേക്ക് ഓടി പ്പോയി. ഉടൻ മറ്റു ഭാഗങ്ങളിൽ നി ന്നുള്ള ആർആർടി സംഘവും ഡോക്ടറും ഉൾപ്പെടെയുള്ള സം ഘം പ്രദേശത്തെത്തി. ഇതിനിടെ ആനക്കുട്ടി ഉൾക്കാട്ടിലേക്കു മാറി.

കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യവ്യാപക പ്രതിഷേധം, രോഷാഗ്നി

Image
കോഴിക്കോട്: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത തിൽ വൻപ്രതിഷേധം ഉയരുന്നു ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നി വർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്ദൾ പ്രവർ ത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാ ക്കിയതിനെത്തുടർന്നാ യിരുന്നു അറസ്റ്റ്. ഞായ റാഴ്ചയായതിനാൽ ജാമ്യാ പേക്ഷ നൽകാനായിട്ടി ല്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇട വകാംഗമാണ് സിസ്റ്റർ പ്രീതി മേരി. കന്യാസ്ത്രീകൾക്ക് നീതിലഭ്യമാക്കാൻ നേരി ട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പി ണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോ ദിക്ക് കത്തയച്ചു. കസ്റ്റഡിയിലെടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സിറോ മലബാർ സഭ, കെസിബിസി ജാഗ്ര താ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു. പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്...

പെരുവണ്ണാമൂഴി വനമേഖലയിൽ മരം വീണാൽ ചെമ്പനോട, പൂഴിത്തോട് മേഖല ഇരുട്ടിൽ

Image
2 ദിവസമായി വൈദ്യുതി മുടങ്ങി: " വനമേഖലയിൽ ഭൂഗർഭ വൈദ്യുത കേബിളാക്കണമെന്ന് ആവശ്യം പെരുവണ്ണാമൂഴി: കെഎസ്ഇബി  പെരുവണ്ണാമൂഴി വനമേഖലയിൽ അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാ പിക്കാത്തതിനാൽ വനഭൂമിയിലെ  മരങ്ങൾ വീഴുന്നതോടെ ചെമ്പ നോട, പൂഴിത്തോട് മേഖലകളിൽ വൈദ്യുതി മുടങ്ങുന്നു. ഇത്തര ത്തിൽ മിക്കപ്പോഴും വൈദ്യുതി മു  ടങ്ങുന്നതിനാൽ നൂറുകണക്കിനു ഉപയോക്താക്കൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് വീശിയതോടെ പെരുവണ്ണാമൂഴി യിൽ റോഡരികിൽ മരങ്ങൾ വീ ണതിനാൽ 2 ദിവസത്തോളമായി വൈദ്യുതി തടസ്സപ്പെട്ടു. തുടർച്ചയായി വൈദ്യുതി മുട ങ്ങുന്നത് സ്കൂൾ, സർക്കാർ ഓഫിസ്, ബാങ്ക്, അക്ഷയ, വി വിധ സ്ഥാപനങ്ങൾ എന്നിവയു ടെ പ്രവർത്തനത്തെ പ്രതികൂല മായി ബാധിക്കുകയാണ്. കാട്ടാന ഉൾപ്പെടെ വന്യമൃഗ ശല്യമുള്ള മേഖലയിൽ വെളിച്ചം ഇല്ലാതാകു ന്നതോടെ മൃഗങ്ങളുടെ ശല്യവും രൂക്ഷമാകുന്നുണ്ട്. വനമേഖലയിലെ 3.5 കിലോമീ റ്റർ ദൂരത്തിൽ വൈദ്യുത ലൈൻ കേബിളിലൂടെ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധി ക്കും. ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫിസിന്റെ പരിധി യിലുള്ള മേഖലയിൽ കേബിൾ സ്ഥാപിച്ച് ഉപഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്ന് ജന കീയ ആവശ്യം ഉയരുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് പ്രത്യ ക്...

രണ്ട് ദിവസങ്ങളിലായി വീശിയടിച്ച ചുഴലിക്കാറ്റിലെ നഷ്ടപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി

Image
നാദാപുരം : രണ്ട് ദിവസങ്ങളിലായി നാദാപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി. ചുഴലിക്കാറ്റ് നടന്ന പ്രദേശത്ത് നഷ്ടം കണക്കാക്കുന്നതിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചുഴലിക്കാറ്റ് വീശിയ നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ഭാഗത്തെ വീടുകൾ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി, ബംഗ്ലത്ത് മുഹമ്മദ്, അഡ്വ.കെ.എം രഘുനാഥ്, സി.കെ. നാസർ, വി.വി.റിനീഷ് തുടങ്ങിയവരും എം.പി.യൊടാപ്പം ഉണ്ടായിരുന്നു. രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയും ഒപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. വീടുകളും കൃഷിയിടങ്ങളും ഉൾപ്പെടെ നാശം വിതച്ചു. അഞ്ചാം വാർഡിലെ കണിയാങ്കണ്ടിഭാസ്കരൻ , കുറ്റിക്കാട്ടിൽ സുധീഷ്, കരിമ്പാലങ്കണ്ടി അസീസ് എന്നിവരുടെ വീടും, നാലാം വാർഡിലെ ആറ് വീടുകളും , മൂന്നാം വാർഡിലെ തൈവച്ച പറമ്പത്ത് ബഷീർ, പെരുവണ്ണൂർ പാത്തു പെരുവണ്ണൂർ ഇബ്രാഹിം വെള്ളരി മീത്തൽ ...

ശക്തമായ കാറ്റിൽ ചക്കിട്ടപാറയുടെ വിവിധഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Image
ചക്കിട്ടപാറ: പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ ചക്കിട്ടപാറയുടെ വിവിധഭാഗങ്ങളിൽ മരം വീണു ഗതാഗതതടസ്സം ഉണ്ടായി. പട്ടാണിപാറ വെള്ളിപ്പറ്റയിൽ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണു, കിഴക്കൻ പേരാമ്പ്ര ആവടുക്ക ആശാരിക്കാണ്ടി റോഡിൽ പാറാടികുന്നുമ്മൽ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണത് യാത്രാ തടസ്സമുണ്ടാക്കി. പേരാമ്പ്ര പൈതോത്ത് റോഡിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ കൂറ്റൻമരം റോഡിന് കുറുകെ വീണു ഇങ്ങനെ പലയിടങ്ങളിലാണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ.ടി റഫീഖ്, ഡി.എസ് വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, വിപിൻ, ധീരജ് ലാൽ, അശ്വിൻ ഗോവിന്ദ്, ജിനേഷ്, അശ്വിൻ, രജീഷ്, അജേഷ് ഹോംഗാർഡുമാരായ രാജേഷ്, രതീഷ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കാവിലുംപാറയിൽ കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് പരിക്ക്

Image
തൊട്ടിൽ പാലം : താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി അംഗം കരീമിനാണ് പരിക്കേറ്റത്. ദൗത്യസംഘത്തിന്റെ മൂന്നാം ദിവസത്തെ തിരച്ചിലിലും ആനയെ പിടികൂടാൻ ആയില്ല. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടും, ചൂരണിയിലും ആറുപേരെ ആക്രമിച്ച കാട്ടാനക്കുട്ടിയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമത്തിനിടയിലാണ് താമരശ്ശേരിയിൽ നിന്നും വന്ന ആർആർടി സംഘാംഗമായ കരീമിന് പരിക്ക് പറ്റിയത്. ഞായറാഴ്ച ഉച്ചയോടെ കാട്ടാനക്കുട്ടിയെ കരിങ്ങാട് പടിയപ്പള്ളി മലയിൽ കണ്ടെത്തിയിരുന്നു ആനയെ പിന്തുടരുന്നതിനിടയിൽ കാലിന് പരിക്ക് പറ്റുകയായിരുന്നു. പരിക്കേറ്റ കരീം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയാന കരിങ്ങാട് ലഡാക്ക് മലയിലേക്ക് കയറിയെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദൗത്യസംഘവും ആർആർടി ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്.

രോഗംകൊണ്ട് പ്രയാസപ്പെടുന്നവരെ ചേർത്തുപിടിച്ച് ഹെവൻ ബസ് ഉടമകളും ജീവനക്കാരും.

Image
കൂരാച്ചുണ്ട്: . ഡയാലിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് യാത്ര സൗജന്യമാക്കിയാണ് കല്ലാനോട്-കൂരാച്ചുണ്ട് കോഴിക്കോട്- റൂട്ടിൽ സർവിസ് നടത്തുന്ന ബസ് കാരുണ്യമാതൃക തീർക്കുന്നത്. ദിനംപ്രതി  രോഗികൾ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു കോഴിക്കോട് നഗരത്തിലുളള വിവിധ ഡയാലിസിസ് കേന്ദ്രങ്ങളിലേക്കുള്ള രോഗികൾക്ക് സൗജന്യയാത്ര ആശ്വാസമാവന്നുണ്ട്. നരിക്കുനി പാലങ്ങാട് തൃക്കൈപറനിൽ ഈജിഷാമിന്റെയും അമ്മാവൻ്റെ മകൻ ഇരട്ടപ്പറമ്പത്ത് ഷംസീറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരുവർഷം മുമ്പാണ് ഇവർ ഈ റൂട്ടിൽ ഓടുന്ന ബസ് ഏറ്റെടുത്തത്. ഷംസീറിൻ്റെ വൃക്കരോഗിയായ പിതാവ് ഡയാലിസിസ് ചെയ്താണ് മുന്നോട്ടുനീങ്ങുന്നത്. പിതാവിന്റെ കൂടെ ഡയാലിസിസ് കേന്ദ്രത്തിൽ പോവുമ്പോൾ നിർധനരായ രോഗികളുടെ പ്രായാസം മനസ്സിനെ ഏറെ ഉലച്ചിരുന്നതായി ഷംസീർ പറഞ്ഞു. ഇത്തരക്കാർക്ക് തന്നാലാവുംവിധം സഹായം എന്നനിലക്കാണ് തങ്ങൾ ബസ് എടുത്തപ്പോൾ ഡയാലിസിസ് രോഗികൾക്ക് യാത്ര സൗജന്യം എന്ന് ബസിൽ എഴുതിവെക്കുകയും അത് നൽകണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയതെന്നും ഷംസീറും ജിഷാമും പറഞ്ഞു. നിർധനരായ രോഗികളുടെ ചികിത്സ ധനസമാഹരണത്തിനും ഇവർ സർവിസ് നടത്താറുണ്ട്.

പുഞ്ചിരിമട്ടത്തിൽ ഉരുൾ അനാഥരാക്കിയ പെൺകുട്ടികൾക്ക് രണ്ട് 'അജ്ഞാത’രുടെ കരുതൽ

Image
വയനാട്: 2024 ജൂലൈ 30ലെ പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞ അനേകം ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ (പേര് യഥാർത്ഥമല്ല). ദിവസങ്ങൾ പിന്നിടുമ്പോൾ ഈ 45കാരൻ്റെ മനസിലെ നീറ്റൽ കൂടി. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനും അമ്മയും നഷ്ടമായി എന്നറിഞ്ഞപ്പോളായിരുന്നു അത്. എന്തെങ്കിലും ചെയ്യണ മെന്ന് അയാൾ തീർച്ചപ്പെടു ത്തി. കാറിന്റെ പ്രതിമാസ അട വ് ആയിടെ അവസാനിച്ചതി നാൽ തുക വയനാട്ടിലെ കുട്ടി കൾക്ക് നൽകാമെന്ന് തീരുമാ നിച്ചു. സ്വകാര്യ സ്‌കൂളിൽ അ ധ്യാപികയായ ഭാര്യയോടും വിദ്യാർഥിയായ മകനോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർ ക്കും സമ്മതം. ഫോൺ നമ്പർ സംഘടിപ്പി ച്ച് സുധാകരൻ ജില്ലാ ശിശു സംരക്ഷണ ഓഫീസറെ വിളി ചൂ. ദുരന്തത്തിൽ മാതാപിതാ ക്കൾ നഷ്ടപ്പെട്ടതിൽ മൂന്നു പെ ൺകുട്ടികൾക്ക് എല്ലാ മാസ വും 2,000 രൂപ വീതം നൽകാ നുള്ള സന്നദ്ധത അറിയിച്ചു. ത ന്റെ പേരുവിവരം കുട്ടികളട ക്കം അറിയരുതെന്നു നിർദേശം നൽകി സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുധാകര ൻ ഒരിക്കൽപോലും വയനാട് കണ്ടിട്ടില്ല. അയാൾക്ക് ഇവിടെ ബന്ധുക്കളോ സുഹൃത്തുക്ക ളോ ഇല്ല. സാധാരണക്കാരനാ യ അദ്ദേഹത്തിനു വലിയ സ മ്പാദ്യവുമില്ല. എങ്കിലും മൂന്നു പെൺകുട്ടികൾക്കു സാമ്പത്...

നിര്യാതനായി

Image
  കല്ലാനോട്:  താഴെ തലയാട് പമ്പ് ഹൗസിനു സമീപം താമസിക്കുന്ന ജേക്കബ് ഇടപ്പള്ളി നിര്യാതനായി ഭാര്യ: അന്നമ്മ ഈറാറ്റുപേട്ട പുറപ്പുംതാനം കുടുംബാഗം. മക്കൾ: സുജ (പാണത്തൂർ), സുബ അറക്കൽ (കല്ലാനോട്), പരേതരായ സജീ, സുനു. മരുമക്കൾ: ജോസ് (പാണത്തൂർ), സെലിൻ മഞ്ഞളി (തൃശൂർ), പോൾസൺ സ്നേഹതീരം (കല്ലാനോട്). മൃത സംസ്കാരം നാളെ 28/07/2025ന് രാവിലെ 10 മണിക്ക് തലയാടുള്ള ഭവനത്തിൽ ആരംഭിച്ചു കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ.

കൂരാച്ചുണ്ടിൽ വൈദ്യുതി ലൈനിനു അപകടക രമായ സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ സ്ഥലം ഉടമകൾക്ക് കെഎസ്ഇബി നോട്ടിസ് നൽകി

Image
കൂരാച്ചുണ്ട് : സെക്ഷൻ ഓഫി സ് പരിധിയിൽ കാറ്റിൽ മരങ്ങൾ വീണ് 10 സ്‌ഥലങ്ങളിൽ വൈദ്യു തി ലൈൻ പൊട്ടുകയും 3 തൂണു കൾ നശിക്കുകയും ചെയ്തു. വൈദ്യുതി ലൈനിനു അപകടക രമായ സ്വകാര്യ ഭൂമിയിലെ മര ങ്ങൾ മുറിച്ചു മാറ്റാൻ സ്ഥലം ഉട മകൾക്ക് നോട്ടിസ് നൽകിവരിക യാണെന്ന് അസിസ്റ്റന്റ് എൻജി നീയർ ടി.വിനോദ്‌കുമാർ അറിയി ച്ചു