ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമാണം . വ്യാപാരികളും നാട്ടുകാരും - വീണ്ടും തടഞ്ഞു




🖊️ജോബി മാത്യു 

ഇന്ന് രാവിലെ 9.30ന് വ്യാപാരികളുടെ യോഗം വിളിച്ചു

ചക്കിട്ടപാറ : റോഡിൻ്റെ അതിർത്തി സർവേ ചെയ്‌ത്‌ നിർണയി ക്കാതെ ഏകപക്ഷീയമായി പ്രവൃ ത്തി ആരംഭിക്കാനുള്ള കരാറുകാ രന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും ചേർ ന്ന് ടൗണിൽ മലയോര ഹൈവേ നിർമാണം പ്രവൃത്തി തടഞ്ഞു. 3 മാസം മുൻപ് റോഡിന്റെ അതിർ ത്തി റവന്യു സർവേ റെക്കോർഡ് പ്രകാരം നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞി രുന്നു. പാതയുടെ പാതയുടെ സർവേ പൂർ ത്തീകരിക്കാതെ തന്നെ പണി തു ടങ്ങാനുള്ള കരാറുകാരുടെ ശ്രമ മാണ് പാളിയത്.

റോഡ് ഭൂമി അളന്നു വേർതിരി ക്കാൻ 4 തവണ സ്‌ഥലം പരി ശോധിച്ച് സർവേ നടത്തിയെങ്കി - ലും പാതയ്ക്ക് 4 അളവാണ് കണ്ടെത്തിയത്. ഇതോടെ വ്യാ പാരികൾക്കും കെട്ടിട ഉടമ കൾക്കും ഭൂവുടമകൾക്കും പ്രശ്‌ന : മായി മാറി. ടൗണിൽ മലയോര ഹൈവേക്ക് വേണ്ട 12 മീറ്റർ വീ തി കണ്ടെത്താൻ സാധിച്ചില്ല.

ചൊവ്വാഴ്ച പഞ്ചായത്ത് പ്രസി: ഡന്റ് കെ.സുനിലും കരാറുകാരും : ചേർന്ന് റോഡിന്റെ വീതി അള ന്നു. ബുധനാഴ്ച‌ പ്രവൃത്തി ആരംഭിക്കുമെന്നും അറിയിച്ചു. ഇന്നലെ രാവിലെ വ്യാപാരി വ്യവ സായി ഏകോപന സമിതി പ്രസി :

ഡന്റ് ബെന്നി കാരിത്തടത്തിലി ൻ്റെ സ്ഥാപനത്തിനു മുൻപിൽ റോഡരികിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണി ആരംഭിക്കാൻ തുടങ്ങിയപ്പോൾ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് പ്രവൃ ത്തി തടഞ്ഞത്.

പണി മുടങ്ങിയതോടെ ചക്കിട്ട പാറയിലെ ഒരു കടകളും തുറ ക്കാൻ അനുവദിക്കില്ലെന്ന് വ്യാ പാരി നേതാവിനെ ഫോണിലൂടെ ചിലർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

റോഡിന്റെ യഥാർഥ വീതി റവ ന്യു രേഖകൾ പ്രകാരം സർവേ നടത്തി കെട്ടിട ഉടമകളെയും വ്യാപാരികളെയും വിശ്വാസത്തി ലെടുത്ത് ടൗണിലെ പണി നട ത്തണമെന്നാണ് വ്യാപാരികൾ പറയുന്നത്.

പഞ്ചായത്തിന്റെ സമീപം മു തൽ മുസ്‌ലിം പള്ളി വരെയുള്ള 300 മീറ്ററോളം ദൂരത്തിലാണ് റോ ഡിന്റെ അതിർത്തി സംബന്ധിച്ച് തർക്കം. ആഴ്ചകൾക്ക് മുൻപ് പ്രശ്നപരിഹാരത്തിന് സർവക ക്ഷി യോഗം കൂടി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു.

എന്നാൽ പിന്നീട് യോഗം ചേരു കയോ പ്രവൃത്തി ആരംഭിക്കുന്ന ത് സംബന്ധിച്ച് തീരുമാനിക്കുക യോ ചെയ്തിട്ടില്ലെന്ന് കമ്മിറ്റി കൺവീനറായ റെജി കോച്ചേരി പറഞ്ഞു

റോഡിന്റെ വിതിയുടെ കൃത്യ മായ രേഖകൾ മറച്ചുവച്ച് പാത കയ്യേറിയവരെ സംക്ഷഷിക്കാൻ വേണ്ടി വിവിധ സർവേ നാടക ങ്ങൾ അനുവദിക്കില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.

ഇന്ന് രാവിലെ 9.30ന് വ്യാപാരി കളുടെ യോഗം പഞ്ചായത്ത് ഹാ ളിൽ പ്രസിഡന്റ് വിളിച്ചു. കെട്ടിടം, ഭൂവുടമകളുടെ യോഗം വിളിച്ചു ചേർക്കണമെന്നും റവന്യു റെക്കോർഡ് പ്രകാരം സർവേ പൂർത്തിയാക്കണമെന്നും ആവ ശ്യം ഉയരുന്നുണ്ട്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി