പുഞ്ചിരിമട്ടത്തിൽ ഉരുൾ അനാഥരാക്കിയ പെൺകുട്ടികൾക്ക് രണ്ട് 'അജ്ഞാത’രുടെ കരുതൽ
വയനാട്: 2024 ജൂലൈ 30ലെ പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞ അനേകം ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ (പേര് യഥാർത്ഥമല്ല). ദിവസങ്ങൾ പിന്നിടുമ്പോൾ ഈ 45കാരൻ്റെ മനസിലെ നീറ്റൽ കൂടി. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനും അമ്മയും നഷ്ടമായി എന്നറിഞ്ഞപ്പോളായിരുന്നു അത്. എന്തെങ്കിലും ചെയ്യണ മെന്ന് അയാൾ തീർച്ചപ്പെടു ത്തി. കാറിന്റെ പ്രതിമാസ അട വ് ആയിടെ അവസാനിച്ചതി നാൽ തുക വയനാട്ടിലെ കുട്ടി കൾക്ക് നൽകാമെന്ന് തീരുമാ നിച്ചു. സ്വകാര്യ സ്‌കൂളിൽ അ ധ്യാപികയായ ഭാര്യയോടും വിദ്യാർഥിയായ മകനോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർ ക്കും സമ്മതം.
ഫോൺ നമ്പർ സംഘടിപ്പി ച്ച് സുധാകരൻ ജില്ലാ ശിശു സംരക്ഷണ ഓഫീസറെ വിളി ചൂ. ദുരന്തത്തിൽ മാതാപിതാ ക്കൾ നഷ്ടപ്പെട്ടതിൽ മൂന്നു പെ ൺകുട്ടികൾക്ക് എല്ലാ മാസ വും 2,000 രൂപ വീതം നൽകാ നുള്ള സന്നദ്ധത അറിയിച്ചു. ത ന്റെ പേരുവിവരം കുട്ടികളട ക്കം അറിയരുതെന്നു നിർദേശം നൽകി
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുധാകര ൻ ഒരിക്കൽപോലും വയനാട് കണ്ടിട്ടില്ല. അയാൾക്ക് ഇവിടെ ബന്ധുക്കളോ സുഹൃത്തുക്ക ളോ ഇല്ല. സാധാരണക്കാരനാ
യ അദ്ദേഹത്തിനു വലിയ സ മ്പാദ്യവുമില്ല. എങ്കിലും മൂന്നു പെൺകുട്ടികൾക്കു സാമ്പത്തി ക പിന്തുണ നൽകാനുള്ള തീ രുമാനത്തിൽനിന്നു പിന്നാക്കം പോയില്ല. 'നാലാം ക്ലാസിൽ പ ഠിക്കുമ്പോൾ അച്ഛൻ മരിച്ച എ നിക്ക് പിതാവിൻ്റെ സ്നേഹ വും കരുതലും അനുഭവിക്കാ ൻ ഭാഗ്യമുണ്ടായില്ല. എന്നെ സംബന്ധിച്ച് ഒരു കുട്ടിയും വി ഷമിക്കാൻ പാടില്ല' എന്നാണ് സുധാകരൻ ജില്ലാ ശിശു സം രക്ഷണ ഓഫീസറോട് പറ ഞ്ഞത്.
2024 നവംബർ മുതൽ ഓ രോ മാസവും സുധാകരൻ മു ന്ന് പെൺകുട്ടികൾക്കായി 6,000 രൂപ സർക്കാർ മുഖേന ല ഭ്യമാക്കുന്നുണ്ട്. ഇപ്പോൾ 14, എട്ട്, അഞ്ച് വയസുള്ള പെൺ കുട്ടികൾക്കാണ് സഹായം. എ ല്ലാ മാസവും ജില്ലാ ശിശു സം രക്ഷണ ഓഫീസിൽ വിളിച്ച് സുധാകരൻ കുട്ടികളുടെ കാ ര്യം തിരക്കുന്നുണ്ട്. സാധ്യമാ കുന്നിടത്തോളം സഹായം തു ടരണമെന്നാണ് സുധാകരൻ്റെ ആഗ്രഹം. 2018ൽ മലപ്പുറം ക വളപ്പാറയിൽ പ്രകൃതിദുരന്ത മുണ്ടായപ്പോൾ അവശ്യസാധ നങ്ങളുമായി സുധാകരൻ എ ത്തിയിരുന്നു.
മറ്റൊരു സ്നേഹപ്രവാഹം വയനാട്ടിലേക്ക് ഒഴുകുന്നത് ബംഗുരുവിൽനിന്നാണ്. പ്രശ സ്‌ത സ്ഥാപനത്തിൽനിന്നു ഡീനായി വിരമിച്ച തൃശൂർ സ്വ ദേശിനിയാണ് കുട്ടികളെ ചേർ
ത്തുപിടിക്കുന്നത്. അച്ഛനും അ മ്മയും നഷ്ടപ്പെട്ട രണ്ട് പെൺ കുട്ടികൾക്ക് അവർ പ്രതിമാ സം 4,000 രൂപ വീതം ലഭ്യമാ ക്കുന്നുണ്ട്. 2024 ഓഗസ്റ്റിൽ തു ടങ്ങിയ സഹായം തുടരുകയാ ണ്. ദുരന്തം ആർക്കും എപ്പോ ൾ വേണമെങ്കിലും സംഭവി ക്കാം. കുട്ടികൾ നന്നായി ഇരി ക്കണം. നന്നായി പഠിച്ച് സ ന്തോഷത്തോടെ മുന്നോട്ടു പോകണം, മറ്റൊന്നും വേണ്ട തില്ല-പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ പറഞ്ഞു.
ഏഴു കുട്ടികളിൽ അടുത്തി ടെ 111 തികഞ്ഞ രണ്ടുപേർ ഒഴി കെയുള്ളവർ സർക്കാരിൻ്റെ കി ൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധ തിയിൽ അടുത്ത ബന്ധുക്കളു ടെ സംരക്ഷണത്തിലാണ്. അ ച്ഛനും അമ്മയും നഷ്ടപ്പെട്ട കു ട്ടികൾക്ക് 10 ലക്ഷംരൂപ വീത വും ആരെങ്കിലും ഒരാൾ നഷ്ട പ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ വിതവും സഹായം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. 19 കുട്ടിക ൾക്ക് കേന്ദ്ര സർക്കാരിന്റെ സ്പോൺസർഷിപ്പ് പദ്ധതിയി ൽ പ്രതിമാസം 4,000 രൂപ കിട്ടു ന്നുണ്ട്. പിതാവും മാതാവും ന ഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വ കാര്യ സംഘടനകളും വ്യക്തി കളും സംസ്ഥാന സർക്കാർ മു ഖേന 3124 ലക്ഷം രൂപ കൈമാ റിയിട്ടുണ്ട്. ഇതിനുപുറമേയാ ണ് പേര് വെളിപ്പെടുത്താൻ ആ ഗ്രഹിക്കാത്ത രണ്ട് വ്യക്തിക ളുടെ സഹായം.

Comments
Post a Comment