കടിയങ്ങാട്- പെരുവണ്ണാമൂഴി റോഡിൽ കാട്ടുപന്നികൾ ചത്തുവീഴുന്നു




പെരുവണ്ണാമൂഴി: കടിയങ്ങാട്- പെരുവണ്ണാമുഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് പള്ളിപ്പറമ്പിലെ പൊന്തക്കാട്ടിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികൾ തുടർച്ചയായി ചത്തടിയുന്നു. പ്രദേശത്ത് ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതത്തിൽ.

കഴിഞ്ഞ ദിവസം പള്ളിക്കുന്നിൽ വണ്ണാറത്ത് കുഞ്ഞമ്മദിന്റെ ആൾത്താമസമില്ലാത്ത വീടിന്റെ പിൻവശത്തു നിന്നും ദിവസങ്ങൾക്ക് മുൻപ് ചത്ത കാട്ടുപന്നിയെ ജീർണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജഡം മറ വു ചെയ്തു.

മുൻപും സമാന രീതിയിൽ കാ ട്ടുപന്നിയെ പള്ളിപ്പറമ്പിലെ കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

എന്നാൽ ഇതിനെ മറവു ചെയ്യാൻ ആരും ശ്രമിക്കാത്തതു പ്രദേശമാകെ ആഴ്ചകളോളം നാട്ടുകാർ ദുർഗന്ധം സഹിക്കേണ്ടി വന്ന അവസ്ഥയായിരുന്നു. പള്ളിപ്പറമ്പിലെ പൊന്തക്കാടുകൾ നിറയെ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായി മാറിയിട്ടു നാളുകളായി. കാടുകൾ വെട്ടി നീക്കാത്തതാണു പന്നികൾ പെറ്റു പെരുകാൻ കാരണം.

നേരത്തെ പന്തിരിക്കര പ്രകാ ശ് അയേൺ വർക്‌സ് സ്‌ഥാപന ത്തിന് സമീപത്തു നിന്ന് ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു പരുക്കേൽപ്പിച്ചിരുന്നു. മാ സങ്ങൾക്ക് മുൻപ് ഓട്ടോയിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കു സാരമായി പരു ക്കേറ്റിരുന്നു.

ദിവസങ്ങൾക്ക് മുൻപ് രാത്രി പേരാമ്പ്ര സ്വദേശിയുടെ കാറിൽ കാട്ടുപന്നി ഇടിച്ച് കാറിൻ്റെ മുൻ ഭാഗം പൂർണമായി തകരുകയും ഇടിയുടെ ആഘാതത്തിൽ പന്നിറോഡിൽ തന്നെ ചാവുകയും ചെയ്ത‌ിരുന്നു. പല സമയങ്ങളിലും ഈ കാടുകളിൽ നിന്നു പന്നിക്കുട്ടങ്ങൾ റോഡിലേക്ക്  ചാടി വാഹനങ്ങൾക്കു മുന്നിൽ  കുടുങ്ങുന്നതു കാരണം ഇതു  വഴിയുള്ള യാത്രയും അപകടകര  മാണ്. തലനാരിഴയ്ക്കാണു പലരും വലിയ അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നത്. പന്നിശല്യം കാരണം സമീപ പ്രദേശങ്ങളിൽ

ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്‌ഥയാണ്.

പള്ളിക്കുന്ന് പള്ളിപ്പറമ്പിലെ പൊന്തക്കാടുകൾ വെട്ടിമാറ്റി പ്രദേശത്തെ കൃഷികൾ നശിപ്പി ക്കുന്ന കാട്ടുപന്നികളെ വെടിവ ച്ചു കൊല്ലാൻ ചങ്ങരോത്ത് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു