ചർച്ച ഫലം കണ്ടു : കുത്തിയിരിപ്പ് സമരം നിർത്തി
🖊️ ജോബി മാത്യു
ചക്കിട്ടപാറ: കൂവപ്പൊയിലിലെ
ജില്ലാ കൃഷി ഫാമിനു മുൻപിൽ കാഷ്വൽ തൊഴിലാളികളായി സ്‌ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻഗണന ലിസ്റ്റി ലുള്ള തൊഴിലാളികളായ ശ്രീമതി അമ്പായത്തൊടി, ഷിബു എന്നി വർ നടത്തിയ കുത്തിയിരിപ്പുസമ രം അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലിക മായി നിർത്തി.
ഹൈക്കോടതി വിധി പ്രകാരം മുൻഗണന ലിസ്‌റ്റ് പ്രകാരം 18 മാസമായിട്ടും ശ്രീമിതിയ്ക്ക്
:
: സ്ഥിര നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭി ച്ചത്. ഓഗസ്റ്റ് 6ന് മുൻപ് നിയമാ നുസൃതം തൊഴിലാളിക്ക് അനു കൂലമായ വിധത്തിൽ പ്രശ്നം പരിഹരിക്കുമന്നു ജില്ലാ പ്രിൻസി പ്പൽ കൃഷി ഓഫിസർ ഉറപ്പുനൽ കി. തൊഴിലാളി ഷിബുവിന്റെ നി യമന ഉത്തരവ് ഉടൻ കൈമാറു മെന്നും അറിയിച്ചിട്ടുണ്ട്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എൻ.പി.ബാബു, : സിഐടിയു യൂണിയൻ പ്രസിഡ ന്റ് കെ.കെ.റീന എന്നിവർ ചർച്ച യിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, കെ.പി. കുഞ്ഞിക്കണ്ണൻ, എം.ബി.പ്രകാ ശ്, ഇ.എം.ശ്രീജിത്ത് എന്നിവർ സമരവേദിയിൽ പ്രസംഗിച്ചു.

Comments
Post a Comment