ചക്കിട്ടപാറയിൽ കൃഷിവകുപ്പിനെതിരെ സിപിഎം
ജില്ലാ കൃഷി ഫാം ഓഫീസിനു മുൻപിൽ സമരം തുടങ്ങിയത് പഞ്ചായത്ത് മുൻ മെംബർ കൂടിയായ മുൻ ജീവനക്കാരി
🖊️ജോബി മാത്യു
ചക്കിട്ടപാറ : കൂവപ്പൊയിലിലെ ജില്ലാ കൃഷി ഫാമിൽ കാഷ്വൽ തൊഴിലാളിയായി സ്ഥിര നിയമ നം നൽകണമെന്ന ഹൈക്കോട തി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കൃഷി ഫാം ഓഫിസിനു മുൻപിൽ, മുൻ പഞ്ചായത്ത് മെംബർ കൂടിയായ മുൻ കാഷ്വൽ തൊഴിലാളി എം.ടി. ശ്രീമതി അമ്പായത്തൊടി കുത്തി യിരിപ്പു സമരം തുടങ്ങി.
14 വർഷം കുത്താളി ജില്ലാ കൃ ഷി ഫാമിൽ താൽക്കാലിക തൊ ഴിലാളിയായിരുന്ന ശ്രീമതിയെ ഹാജർ പ്രശ്നം ഉന്നയിച്ച് ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരു ന്നു. ഇതിനെതിരെ ഹൈക്കോട തിയെ സമീപിച്ച തൊഴിലാളിക്ക് അനുകൂലമായി സ്ഥിര നിയമന ത്തിന് ഹൈക്കോടതി ഉത്തരവി ട്ടിരുന്നു.
സീനിയോറിറ്റി ലിസ്റ്റ‌് 2023 ഡി സംബർ 6ന് പുനഃക്രമീകരിച്ച തോടെ ഈ തൊഴിലാളി 6-ാം സ്ഥാനത്ത് എത്തി. എന്നാൽ 18 മാസം കഴിഞ്ഞിട്ടും നിയമനം നട ത്താത്ത കൃഷി വകുപ്പിന്റെ നില പാടിൽ പ്രതിഷേധിച്ചാണ് അനി ശ്ചിതകാല സമരം ആരംഭിച്ചത്.
ശ്രീമതിക്ക് നിയമനം നൽകുന്ന ത് സംബന്ധിച്ച ഫയൽ ജില്ലാ കൃ ഷി ഫാം ഓഫിസിൽ നിന്നു 2023 ഡിസംബറിൽ കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ ക്ക് അയച്ചു. എന്നാൽ തിരുവന ന്തപുരം കൃഷി ഡയറക്ടർ ഓഫി സിൽ നിന്നു നിയമന ഉത്തരവ് ലഭിക്കാത്തതാണു പ്രശ്നം.
:
കോടതി ഉത്തരവ് പ്രകാരം ശ്രീ മതിയുടെ നിയമനം സംബന്ധിച്ച് :
മുഴുവൻ രേഖകളും പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കൈമാറി യെന്നും നിയമന ഉത്തരവ് മേല ധികാരികളാണു നൽകേണ്ടതെ ന്നും ജില്ലാ കൃഷി ഫാം അധിക തർ അറിയിച്ചു. കോടതി ഉത്തര വിനു ശേഷം കാഷ്വൽ തൊഴിലാ ളികളെ സ്‌ഥിരമായി നിയമിച്ചിട്ടില്ലെന്നും പറയുന്നു.
സ്‌ഥിര നിയമനം ഫയൽ കോട തി ഉത്തരവ് ഉണ്ടായിട്ട് പോലും മേലുദ്യോഗസ്ഥർ അനിശ്ചിത മായി നീട്ടുകയാണെന്നും ഉത്തര വ് ലഭിക്കുന്നതു വരെ നീതിക്കു വേണ്ടി പോരാടുമെന്നും ശ്രീമതി പറഞ്ഞു. എൽഡിഎഫ് ഘടകക ക്ഷിയായ സിപിഐയുടെ കൃഷി വകുപ്പിനെതിരെ സിപിഎം നേതൃത്വം തന്നെയാണ് പ്രത്യ ക്ഷ സമര രംഗത്തിറങ്ങിയിട്ടുള്ള 5.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എൻ.പി.ബാബു സമരം ഉദ്ഘാടനം ചെയ്തു. കെ. കെ.റീന അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസി ഡന്റ് കെ.സുനിൽ, മെംബർ എം. എം.പ്രദീപൻ, പി.സി.സുരാജൻ, കെ.എം.ഷാജി, ടി.കെ.ജോഷിബ, കെ.പി.കുഞ്ഞിക്കണ്ണൻ, എം.ബി. പ്രകാശൻ, പി.ഷാജു, വി.കെ.രേ ഷ്‌മ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment