കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യവ്യാപക പ്രതിഷേധം
കേസ് കടുപ്പിക്കാൻ മതപരിവർത്തനക്കുറ്റം
പാർലമെന്റിൽ ആഞ്ഞടിച്ച് എംപിമാർ; കേരളത്തിലും വ്യാപക പ്രതിഷേധം
കന്യാസ്ത്രീകൾ 4 ദിവസമായി ജയിലിൽ
ന്യൂഡൽഹി . ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാ സ്ത്രീകൾക്കെതിരെ ആദ്യ എഫ്ഐആറിൽ ഇല്ലാതിരുന്ന നിർബന്ധിത മതപരിവർത്തനക്കു റ്റം കേസ് കടുപ്പിക്കാൻ വെറും ഒന്നേമുക്കാൽ മണിക്കുറിന്റെ ഇട വേളയിൽ കൂട്ടിച്ചേർത്തു. വെള്ളി യാഴ്ച വൈകുന്നേരം 3.30ന് കൈപ്പടയിൽ തയാറാക്കിയ എഫ്ഐആറിൽ മനുഷ്യക്കടത്തു കുറ്റം മാത്രമാണുണ്ടായിരുന്നതെ ങ്കിൽ വൈകിട്ട് 5.11ന് ഇട്ട പുതിയ എഫ്ഐആറിൽ ഛത്തീസ്ഗഡി ലെ മതസ്വാതന്ത്ര്യവുമായി ബന്ധ പ്പെട്ട 1968ലെ നിയമപ്രകാരം നിർ ബന്ധിത മതപരിവർത്തനക്കുറ്റം കൂടി ചുമത്തുകയായിരുന്നു. രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.
കുട്ടിച്ചേർക്കലിനു പിന്നിൽ ദുരു ദ്ദേശ്യമുണ്ടെന്നും, ആശയക്കുഴപ്പം പരിഹരിച്ചാലുടൻ ഇന്നോ നാളെ യോ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്നും കാത്തലിക് ബിഷ പ്സ് കോൺഫറൻസ് (സിബി സിഐ) അറിയിച്ചു. ജാമ്യാപേക്ഷ നൽകുന്നതിൽ കാലതാമസമു ണ്ടായിട്ടില്ലെന്നും കോടതിക്കു പു റത്ത് ധാരണയ്ക്കു ശ്രമമില്ലെ ന്നും വ്യക്തമാക്കി. കന്യാസ്ത്രീ കൾ ജോലിക്കു കൊണ്ടുപോകു ന്നതിന് സമ്മതമാണെന്നു മാതാ പിതാക്കൾ പൊലീസിന് എഴുതി നൽകിയ സമ്മതപ്രതവും സിബി സിഐ പുറത്തുവിട്ടു.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ 4 ദിവസമായി ജയിലിലാണ്. ഛത്തീസ്‌ഗഡിലെ ദുർഗിൽ 3 യുവതികളെ ജോലി ക്കായി കൊണ്ടുപോകാൻ എത്തി യപ്പോഴാണ് ഇവരെ റെയിൽവേപൊലീസ് അറസ്‌റ്റ് ചെയ്തത്.
അറസ്‌റ്റിനെതിരെ ഇന്നലെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ആളിക്കത്തി. കേരള ത്തിൽനിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഇന്നലെ രാവിലെ തന്നെ പാർലമെന്റ് വള പ്പിനുള്ളിൽ വ്യത്യസ്ത ധർണ കൾ സംഘടിപ്പിച്ചു. ലോക്സഭചേർന്നയുടൻ പ്ലക്കാർഡുകളുമാ യി നടുത്തളത്തിലിറങ്ങി പ്രതി ഷേധിച്ചു. കേരളത്തിലും പ്രതി ഷേധം വ്യാപകമാണ്. കേന്ദ്രസർ ക്കാർ ഇതുവരെ ഔദ്യോഗികമാ യി പ്രതികരിച്ചിട്ടില്ല.
പ്രതിപക്ഷ എംപിമാരുടെ പ്രതി നിധിസംഘം ഇന്നു ഛത്തീസ്ഗ ഡ് സന്ദർശിക്കും. ബെന്നി ബഹ നാൻ, ഒഡീഷയിൽനിന്നുള്ള സപ്തഗിരി ശങ്കർ ഉലാക (കോൺഗ്രസ്), എൻ.കെ.പ്രേമച ന്ദ്രൻ (ആർഎസ്‌പി), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്) എന്നിവരാണ് സംഘത്തിലുള്ളത്.

Comments
Post a Comment