പേരാമ്പ്ര പട്ടണത്തിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കും
പേരാമ്പ്ര: പട്ടണത്തിൽ ആവർത്തിച്ചും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി പേരാമ്പ്ര പോലീസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേർന്നു. നഗരത്തിൽ ഗതാഗതം സുതാര്യമാക്കാനും അപകട സാധ്യത കുറയ്ക്കാനുമായി വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
നടപ്പിലാക്കുന്ന പ്രധാന പരിഷ്കാരങ്ങൾ ചുവടെപ്പറയുന്നതുപോലെയാണ്:
- കോർട്ട് റോഡ് വൺ വേ ആക്കുന്നു.
- ജൂബിലി റോഡിലേക്കുള്ള പ്രവേശനം മെയിൻ റോഡിൽ നിന്നില്ല; റോഡ് വൺ വേ ആക്കും.
- പട്ടണത്തിൽ പാർക്കിംഗ് നിശ്ചയിച്ച് മാർക്കുചെയ്യും; നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും.
- മേപ്പയൂർ റോഡിലെ പാർക്കിംഗ് സ്ഥലം ഇനിയും മുന്നോട്ട് മാറ്റും.
- കോഴിക്കോട് റൂട്ടിലെ ബസുകൾക്ക് ടാക്സി സ്റ്റാൻഡിന് മുമ്പ് നിർത്താൻ അനുവദിക്കില്ല; സ്റ്റാൻഡിൽ മാത്രമേ നിർത്താവൂ.
- അനധികൃത ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കും.
- പൈതോത്ത് റോഡിലെ ബസ്സ്റ്റോപ്പ് പാർക്ക് റെസിഡൻസിന് മുമ്പേക്ക് മാറ്റും.
- ബസ്റ്റാൻഡിനു മുമ്പിലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യും.
- ചെമ്പ്ര റോഡിൽ പാർക്കിംഗ് ഒരു ഭാഗത്ത് മാത്രം അനുവദിക്കും.
ഈ നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കമ്മറ്റി യോഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Comments
Post a Comment