പെരുവണ്ണാമൂഴി വനമേഖലയിൽ മരം വീണാൽ ചെമ്പനോട, പൂഴിത്തോട് മേഖല ഇരുട്ടിൽ
2 ദിവസമായി വൈദ്യുതി മുടങ്ങി: " വനമേഖലയിൽ ഭൂഗർഭ വൈദ്യുത കേബിളാക്കണമെന്ന് ആവശ്യം
പെരുവണ്ണാമൂഴി: കെഎസ്ഇബി പെരുവണ്ണാമൂഴി വനമേഖലയിൽ അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാ പിക്കാത്തതിനാൽ വനഭൂമിയിലെ മരങ്ങൾ വീഴുന്നതോടെ ചെമ്പ നോട, പൂഴിത്തോട് മേഖലകളിൽ വൈദ്യുതി മുടങ്ങുന്നു. ഇത്തര ത്തിൽ മിക്കപ്പോഴും വൈദ്യുതി മു ടങ്ങുന്നതിനാൽ നൂറുകണക്കിനു ഉപയോക്താക്കൾ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് വീശിയതോടെ പെരുവണ്ണാമൂഴി യിൽ റോഡരികിൽ മരങ്ങൾ വീ ണതിനാൽ 2 ദിവസത്തോളമായി വൈദ്യുതി തടസ്സപ്പെട്ടു.
തുടർച്ചയായി വൈദ്യുതി മുട ങ്ങുന്നത് സ്കൂൾ, സർക്കാർ
ഓഫിസ്, ബാങ്ക്, അക്ഷയ, വി വിധ സ്ഥാപനങ്ങൾ എന്നിവയു ടെ പ്രവർത്തനത്തെ പ്രതികൂല മായി ബാധിക്കുകയാണ്. കാട്ടാന ഉൾപ്പെടെ വന്യമൃഗ ശല്യമുള്ള മേഖലയിൽ വെളിച്ചം ഇല്ലാതാകു ന്നതോടെ മൃഗങ്ങളുടെ ശല്യവും രൂക്ഷമാകുന്നുണ്ട്.
വനമേഖലയിലെ 3.5 കിലോമീ റ്റർ ദൂരത്തിൽ വൈദ്യുത ലൈൻ കേബിളിലൂടെ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധി ക്കും. ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫിസിന്റെ പരിധി യിലുള്ള മേഖലയിൽ കേബിൾ സ്ഥാപിച്ച് ഉപഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്ന് ജന കീയ ആവശ്യം ഉയരുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് പ്രത്യ ക്ഷ സമരത്തിന് രംഗത്തിറങ്ങാൻ
വിവിധ സംഘടനകൾ തീരുമാനി ച്ചിരിക്കുകയാണ്

Comments
Post a Comment