കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യവ്യാപക പ്രതിഷേധം, രോഷാഗ്നി
കോഴിക്കോട്: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത തിൽ വൻപ്രതിഷേധം ഉയരുന്നു
ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നി വർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്ദൾ പ്രവർ ത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാ ക്കിയതിനെത്തുടർന്നാ യിരുന്നു അറസ്റ്റ്. ഞായ റാഴ്ചയായതിനാൽ ജാമ്യാ പേക്ഷ നൽകാനായിട്ടി ല്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇട വകാംഗമാണ് സിസ്റ്റർ പ്രീതി മേരി.
കന്യാസ്ത്രീകൾക്ക് നീതിലഭ്യമാക്കാൻ നേരി ട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പി ണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോ ദിക്ക് കത്തയച്ചു. കസ്റ്റഡിയിലെടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
സിറോ മലബാർ സഭ, കെസിബിസി ജാഗ്ര താ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.
പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ
ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണയ്ക്കൊ ടുവിൽ രണ്ടു കന്യാസ്ത്രീക ളെ അറസ്റ്റ് ചെയ്തതതിൽ രാജ്യ വ്യാപക പ്രതിഷേധം. മതപരി വർത്തനം നടത്താൻ പെൺകു ട്ടികളെ കടത്തിക്കൊണ്ടുപോ കുന്നു എന്നാരോപിച്ചാണ് ചേ ർത്തല ആസ്ഥാനമായ അസീ സി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇ മ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻ സ്) സന്ന്യാസ സഭയിലെ അം ഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എ ന്നിവരെ അറസ്റ്റ് ചെയ്‌തത്. പ്ര ധാനമന്ത്രി നരേന്ദ്ര മോദി, കേ ന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വി ഷ്ണ ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണ മെന്ന് എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും ആവശ്യപെട്ടു.
പെൺകുട്ടികളെയും സിസ്റ്റ ർമാരെയും പോലീസിനു പക രം ബജ്‌രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘട ന ഉറപ്പുനൽകുന്ന മതസ്വാത ന്ത്യത്തിനുനേരേ ഇത്തരം തീ വ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേ ന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യ യിലെ കത്തോലിക്കാ മെത്രാ ൻ സമിതി വക്താവ് ഫാ. റോ ബിൻസൺ റോഡ്രിഗസ് ആവ ശ്യപ്പെട്ടു.
ഛത്തീസ്‌ഗഡ് പോലീസി ന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കു മെന്ന് സിബിസിഐ വ്യക്തമാ ക്കി. മാതാപിതാക്കളുടെ അനു വാദത്തോടെയാണ് കന്യാ സ്ത്രീകൾ കുട്ടികളുമായി യാ ത്രതിരിച്ചത്. കൂടാതെ പെ ൺകുട്ടികൾ പ്രായപൂർത്തിയാ യവരുമാണ്. ഈ സാഹചര്യ ത്തിൽ പോലീസ് സ്വീകരിച്ച ന ടപടിയിൽ വ്യാപക പ്രതിഷേ ധമാണുയരുന്നത്. കന്യാ സ്ത്രീകൾ ഇപ്പോഴും ജുഡീഷ ൽ കസ്റ്റഡിയിൽ തുടരുകയാ ണ്. പെൺകുട്ടികളുടെ മാതാ പിതാക്കൾ സ്ഥലത്ത് എത്തിയ തായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇ ടപെടൽ ആവശ്യപ്പെട്ട് കോ ൺഗ്രസ് എംപി കെ.സി. വേ ണുഗോപാൽ കേന്ദ്ര ആഭ്യന്ത ര മന്ത്രിക്കും ഛത്തീസ്‌ഗഡ് മു ഖ്യമന്ത്രി വിഷ്ണു ദിയോ സാ യ്ക്കും കത്തെഴുതി. പാർലമെന്റ്റിൽ വിഷയം ഉന്നയിക്കുമെ ന്നും അദ്ദേഹം വ്യക്തമാക്കി. മാ നവസേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർ പ്പിച്ച രണ്ട് കന്യാസ്ത്രീകളെ യാണ് മനുഷ്യക്കടത്തു നട ത്തുന്നുവെന്ന ബജ്‌രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെ ത്തുടർന്ന് ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാ ര്യത്തിൽ ഇട പെടൽ ആവശ്യപെട്ട് കേരള കോ ൺഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷ ത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് മു ഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടു ണ്ട്. വിഷയം പാർലമെന്റിൽ ച ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹ നാൻ, ഹൈബി ഈഡൻ, ആൻ്റോ ആൻ്റണി തുടങ്ങിയവ ർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ ക ണ്ണിലൂടെ നോക്കുന്ന സമീപന മാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്‌ചയെയും ഇന്ത്യയു ടെ മതനിരപേക്ഷ സങ്കൽപ്പ ത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നി ൽ സുരേഷ് എംപി കുറ്റപ്പെടു ത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആ നി രാജ തുടങ്ങിയവർ റായ്‌പു ർ ആർച്ച്ബിഷപ് വിക്ടർ ഹെൻ റി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടിക ളുമായി ഉത്തർപ്രദേശിലെ ആ ഗ്രയിലേക്ക് പോകുകയായിരു ന്ന കന്യാസ്ത്രീകളെ ഛത്തീ സ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാ ക്കളുടെ സമ്മതപ്രകാരം ജോ ലിക്ക് പോകുകയായിരുന്ന പെ ൺകുട്ടികളെ മതപരിവർത്തന ത്തിനായി കടത്തിക്കൊണ്ടു പോകുന്നു എന്നായിരുന്നു ആ രോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാ നോ പോലീസ് അനുവദിക്കു ന്നില്ലെന്ന ആരോപണവുമുണ്ട്.

Comments
Post a Comment