ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ




കിഫ്ബി അനുവദിച്ച 23 കോടി രൂപ ഉപയോഗി ച്ചാണ് 3167 ചതുരശ്ര മീറ്റർ കെട്ടിടം

ബാലുശ്ശേരി:  താലൂക്ക് ആശുപ ത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. കിഫ്ബിയിൽ നിന്ന് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ചു 3 നിലയിൽ 3167 ചതുരശ്ര മീറ്റർ കെട്ടിടമാണു നിർമിച്ചത്.

താഴത്തെ നിലയിൽ അത്യാ ഹിത വിഭാഗം, പരിശോധനാ മുറി കൾ, മൈനർ ഓപ്പറേഷൻ തിയ റ്റർ, ജനറൽ പെി തുടങ്ങിയ സൗ കര്യങ്ങളും ഒന്നാം നിലയിൽ ഗൈനക്കോളജി ഓപ്പുറേഷൻ തി യറ്റർ, ലേബർ വാർഡ്, ഐസിയൂ എന്നിവയും രണ്ടാം നിലയിൽ ഓർത്തോ സർജറി വിഭാഗവും മു ന്നാം നിലയിൽ ജനറൽ സർജറി വാർഡുകൾ എന്നിവ ഉണ്ടാകും.

നിലവിലുള്ള കെട്ടിടത്തിൻ്റെ മുകളിൽ പണിത ബ്ലോക്കിൽ അഡ്‌മിനിസ്ട്രേഷൻ വിഭാഗം, കുട്ടികളുടെ വാർഡ്, ലബോറട്ടറി എന്നിവ ഉണ്ടാകും.

വരാനിരിക്കുന്ന സൗകര്യങ്ങൾ ഈ മേഖലയിലെ ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെ ന്ന് കെ.എം.സച്ചിൻദേവ് എം എൽഎ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു