ചക്കിട്ടപാറ ; മുതുകാട്ടിൽ ഗാർഹിക പീഢനം ; പേരാമ്പ്ര സ്വദേശിക്കെതിരെ പരാതിയുമായി മുതുകാട് സ്വദേശിനി.



ചക്കിട്ടപാറ : പേരാമ്പ്ര കൂത്താളി സ്വദേശി അജിന് എതിരെയാണ് ഗാർഹിക പീഢന പരാതി മുതുകാട് സ്വദേശിനി നൽകിയത്. (യുവതിയുടെ പേര് വെളിപ്പെടുത്തിയില്ല) സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസ് എടുത്തിട്ടുണ്ട്.


ഇവർ 2022 ൽ വിവാഹിതരായി. അതിന് ശേഷം ഒരുമിച്ച് താമസിച്ചു. അന്നു തന്നെ യുവതിയുടെ ഭർത്താവായ അജിൻ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ വിമുഖത കാണിച്ചു. പിന്നീട് പലതവണ പെൺകുട്ടിയുടെ രക്ഷിതാക്കൾ അടക്കമുള്ളവർ വിവാഹം രജിസ്റ്റർ ചെയ്യുന്നില്ലേ എന്ന്  ചോദിച്ചപ്പോൾ അത് വൈകിക്കുകയായിരുന്നു യുവാവ് ചെയ്തതെന്നും മറ്റൊരു ബന്ധത്തിലേക്ക് കടക്കണമെന്നുള്ള താൽപര്യം ഈ യുവാവിനെ സംബന്ധിച്ച് ഉണ്ടായിരുന്നുവെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇവർക്ക് വിവാഹ സമയത്ത് നൽകിയിരുന്ന സ്വർണ്ണം അതു പൂർണമായി കൈവശപ്പെടുത്തിയ യുവാവ് ഇപ്പൊൾ പെൺകുട്ടിയും വീട്ടുകാരും സ്വർണ്ണം തിരിച്ചു ചോദിക്കുമ്പോൾ അതു നൽകാതിരിക്കുകയും ചെയ്തു.  പോലീസ് ചോദിച്ചപ്പോൾ യുവതിക്ക് വേണ്ടി താൻ കുറെ പണം ചിലവാക്കിയുട്ടുണ്ടെന്നും  അതുകൊണ്ട് ആ സ്വർണ്ണം തിരികെ നൽകാൻ കഴിയില്ല എന്ന നിലപാടാണ് യുവാവ് സ്വകരിക്കുന്നത് . പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം അരിഭിച്ചിട്ടുണ്ട്. എഫ് ഐ ആറിൽ പറയുന്നത് പെൺകുട്ടിക്ക് സൗന്ദര്യം പോരാ സ്വർണ്ണം പോരാ തുടങ്ങിയ പരാതികളാണ് ഈ യുവാവ് ഉന്നയിക്കുന്നത്. 
 
യുവതിപറയുന്നത് കേസുമായി മുന്നോട്ട് പോകാനാണ് തൻ്റെ തീരുമാനം എന്നാണ് .
തൻ്റെ സ്വർണ്ണം എങ്കിലും തിരികെ കിട്ടണം തനിക്ക് അവിടെ നേരിടേണ്ടി വന്ന ശാരീരിക മാനസിക പീഡനം ഈ ഏൽക്കേണ്ടി വന്നുവെന്നും മറ്റൊരു ഇരയാകാതിരിക്കാണ് തൻ്റെ ശ്രമമെന്നും  യുവതി   പറഞ്ഞു

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി