കൂരാച്ചുണ്ടിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്.. മറ്റു പ്രദേശങ്ങളിൽ നിന്നു രാത്രികാലങ്ങളിൽ തെരുവ് നായക്കളെ കൂരാച്ചുണ്ടിൽ കൊണ്ടു വിടുന്നതായി വ്യാപാരികളും പ്രദേശവാസികളും കൂരാച്ചുണ്ട് ന്യൂസിനോട് പറയുകയുണ്ടായി.
വിദ്യാർത്ഥികൾ അടക്കം നൂറു കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് അങ്ങാടിയും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രകാർക്കും നേരെ തെരുവ് നായയുടെ ആക്രമണം തുടർകഥയാണ്.
പേ വിഷബാധയെ തുടർന്ന് നിരവധി ആളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ മരണപ്പെട്ടത് പേ വിഷബാധയ്ക്കു കൃത്യമായ വാക്സിൻ കിട്ടാത്ത സാഹചര്യമുള്ളപ്പോൾ തെരുവ് നായക്കളുടെ ക്രമാതീതമായ വർദ്ധനവും ആക്രമണവും പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.
അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ നടപടിയുണ്ടായാൽ മാത്രമേ തെരുവ് നായക്കളുടെ ആക്രമത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ കഴിയു .
Report by
Josbin Thoonattu

Comments
Post a Comment