കൂരാച്ചുണ്ട് ശങ്കരവയൽ ഭാഗത്ത് തെരുവു നായശല്യം രൂക്ഷം; ഭീതിയോടെ പ്രദേശവാസികൾ



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ശങ്കരവയൽ ഭാഗത്ത് തെരുവു നായശല്യം രൂക്ഷമായി തുടരുന്നു . ജിജോ കൊച്ചുവീട്ടിലിൻ്റെ വീട്ടിൽ രാത്രിയിൽ തെരുവു നായയുടെ ആക്രമണം ഉണ്ടായി . വീട്ടിൽ ഉണ്ടായിരുന്ന ചെരിപ്പുകളും വീടിൻ്റെ തറയിൽ വിരിച്ചിരുന്ന റെക്സിൻ ഷീറ്റും മറ്റും തെരുവു നായ്ക്കൾ കടിച്ചു നശിപ്പിച്ചു. കൊച്ചുകുട്ടികൾ അടക്കമുള്ള വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.

രാത്രിയിൽ ലൈറ്റ് അണച്ചാൽ വീടിന്റെ പോർച്ചിലും വാഹനങ്ങൾക്ക് അടിയിലുമാണ് നായ്ക്കളുടെ വാസമെന്ന് പ്രദേശവാസികൾ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു