പുരസ്‌കാര നിറവിൽ കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂൾ: മദർ തെരേസ സേവന പുരസ്‌കാരം



🖊️ജോബി മാത്യു 

കൂരാച്ചുണ്ട്:  വിദ്യാർഥികളിൽ സ്നേഹത്തിന്റെയും സേവനത്തി ന്റെയും വിത്തുകൾ പാകി മുല്യ ബോധമുള്ള തലമുറയെ വാർ ത്തെടുക്കാൻ ഫാ.ഡേവിസ് ചിറ മ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെ ടുത്തിയ മദർ തെരേസ സേവന അവാർഡിന് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂ‌ൾ വിദ്യാർഥിനി അൻവിത അജി അർഹയായി. സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ഏറ്റവും 
കൂടുതൽ പോയിന്റ് നേടിയാണ് അൻ വിത ഒരു ലക്ഷം രൂപയുടെ അവാർഡ് സ്വന്തമാക്കിയത്.

കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ അലക്സി റോ സ് ജിനേഷ്, വൈഗ ജയൻ, റെൽസ് റിനൂപ്, എഡ്വിൻ ജോസ ഫ് തോമസ് എന്നീ വിദ്യാർഥി കൾ ഹൈസ്കൂൾ വിഭാഗത്തി ലും ആൻലിയ സിജു, അലൻ സി ജു, എസ്തേർ അന്ന തോമസ്, വേദ സോണി എന്നിവർ യുപി വിഭാഗത്തിലും 5000 രൂപ വീതമു ള്ള കാഷ് അവാർഡിന് അർഹ രായി.

സെന്റ് മേരീസ് ഹൈസ്കൂളി ലെ മദർ തെരേസ കോഓർഡി നേറ്റർ സിസ്റ്റർ റെജിൻ മരിയ യ്ക്ക് സംസ്ഥാന തലത്തിൽ മികച്ച അധ്യാപക കോഓർഡിനേറ്റർക്കുള്ള 10000 രൂപയുടെ അവാർഡ് ലഭിച്ചു. ഈ പദ്ധതി യിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവുമധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച വിദ്യാലയത്തിനുള്ള 10000 രൂപയുടെ അവാർഡും കല്ലാനോട് ഹൈസ്കൂ‌ൾ കര സ്ഥമാക്കി.

എറണാകുളത്തു നടന്ന ചടങ്ങ് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ.ഡേവി സ് ചിറമ്മൽ അധ്യക്ഷത വഹി ച്ചു. തിരുവനന്തപുരം റൂറൽ എസ്‌പി കെ.എസ്.സുദർശൻ, ബിആർഡി ചെയർമാൻ വില്യം വർഗീസ്, ലൈഫ് ആൻഡ് ലിം പ്സ് ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർ മാൻ ജോൺ സാമുവൽ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു