രോഗംകൊണ്ട് പ്രയാസപ്പെടുന്നവരെ ചേർത്തുപിടിച്ച് ഹെവൻ ബസ് ഉടമകളും ജീവനക്കാരും.
കോഴിക്കോട് നഗരത്തിലുളള വിവിധ ഡയാലിസിസ് കേന്ദ്രങ്ങളിലേക്കുള്ള രോഗികൾക്ക് സൗജന്യയാത്ര ആശ്വാസമാവന്നുണ്ട്. നരിക്കുനി പാലങ്ങാട് തൃക്കൈപറനിൽ ഈജിഷാമിന്റെയും അമ്മാവൻ്റെ മകൻ ഇരട്ടപ്പറമ്പത്ത് ഷംസീറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരുവർഷം മുമ്പാണ് ഇവർ ഈ റൂട്ടിൽ ഓടുന്ന ബസ് ഏറ്റെടുത്തത്. ഷംസീറിൻ്റെ വൃക്കരോഗിയായ പിതാവ് ഡയാലിസിസ് ചെയ്താണ് മുന്നോട്ടുനീങ്ങുന്നത്. പിതാവിന്റെ കൂടെ ഡയാലിസിസ് കേന്ദ്രത്തിൽ പോവുമ്പോൾ നിർധനരായ രോഗികളുടെ പ്രായാസം മനസ്സിനെ ഏറെ ഉലച്ചിരുന്നതായി ഷംസീർ പറഞ്ഞു. ഇത്തരക്കാർക്ക് തന്നാലാവുംവിധം സഹായം എന്നനിലക്കാണ് തങ്ങൾ ബസ് എടുത്തപ്പോൾ ഡയാലിസിസ് രോഗികൾക്ക് യാത്ര സൗജന്യം എന്ന് ബസിൽ എഴുതിവെക്കുകയും അത് നൽകണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയതെന്നും ഷംസീറും ജിഷാമും പറഞ്ഞു.
നിർധനരായ രോഗികളുടെ ചികിത്സ ധനസമാഹരണത്തിനും ഇവർ സർവിസ് നടത്താറുണ്ട്.



Comments
Post a Comment