മുണ്ടക്കൈ-ചൂരൽമല ദുരന്തം ലക്ഷങ്ങളുടെ വിളവെടുത്ത അണ്ണയ്യന് ഇത് സങ്കടപ്പെരുമഴക്കാലം




25 ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന കർഷകന് ഓട്ടോറിക്ഷ ഓടിച്ചാൽ കിട്ടുന്നത് 200 രൂപ!

കൽപറ്റ : ചുരൽമലയിലെ കൃഷിഭൂമിയിൽനിന്നു മാത്രം 25 ലക്ഷത്തിനടുത്തു വാർഷികവരു മാനമുണ്ടായിരുന്ന അണ്ണയ്യൻ ഇന്നൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. "ചില ദിവസങ്ങളിൽ 200 രൂപ പോലും തികച്ചു കിട്ടില്ല. എന്റെ തോട്ടത്തിൽ പണിക്കു വന്നിരുന്നവരെയൊക്കെ ഇട യ്ക്കു കാണാറുണ്ട്. അവരെല്ലാം
എന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സങ്കടപ്പെടും. എല്ലാവരെ യും കൈ അയച്ചു സഹായിച്ചിരു ന്നു. ഇപ്പോൾ ചെലവുകാശിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നു". സ്വന്തം ഗതികേ ടോർത്ത് അണ്ണയ്യൻ വിങ്ങിപ്പൊ ട്ടി. 298 പേരുടെ ജീവനെടുത്ത മുണ്ടക്കൈ-ചൂരൽമല ഉരുൾപൊ ട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർ ഷികത്തിനു ദിവസങ്ങൾ മാത്രം
ശേഷിക്കുമ്പോഴും, ജീവൻ മാത്രം തിരിച്ചുകിട്ടിയ അണ്ണയ്യനെപ്പോലു : ള്ള ഒട്ടേറെപ്പേർ നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടിലാണ്.

ചുരൽമലയിൽ 2 ഏക്കർ കൃ ഷിയിടവും നല്ലൊരു വീടും ടൗ ണിലെ 5 സെന്റ് സ്‌ഥലത്ത് 6 കട മുറികളും അണ്ണയ്യനു സ്വന്തമായി രുന്നു. റേഷൻകടയും മലഞ്ചരക്ക് : കടയുമെല്ലാമുണ്ടായിരുന്ന മുറി കൾ.

വാടക ഇനത്തിൽ മാത്രം മാ സം 50,000 രൂപയായിരുന്നു വരു

മാനം. ഒരു വർഷം 4 ലക്ഷം രൂപ യുടെ അടയ്ക്ക വിൽക്കും. കാപ്പി യിൽനിന്ന് ഏറ്റവും കുറഞ്ഞത് 5 ലക്ഷം രൂപ കിട്ടിയിരുന്നു. കുരുമു ളക് കൃഷിയിലൂടെയും നല്ല വരു മാനമുണ്ടാക്കി. പക്ഷേ, ആ കൃ ഷിത്തോട്ടവും വലിയ വീടും വണ്ടിയും കടമുറികളുമെല്ലാം ജൂ ലൈ 30നുണ്ടായ ഉരുൾപൊട്ടൽ കൊണ്ടുപോയി.

2021 വരെ എച്ച്എംഎൽ എസ്‌റ്റേറ്റിലെ സൂപ്പർവൈസറായിരുന്നു അണ്ണയ്യൻ. കൃഷിയല്ലാ : തെ മറ്റൊരു പണിയും അറിയില്ല. തോട്ടത്തിൽ അടിഞ്ഞ മരങ്ങൾ മാറ്റി കൃഷി തുടങ്ങാനുള്ള അനു മതിക്കായി പലതവണ റവന്യു അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. "ഒന്നുകിൽ എന്നെ എന്റെ ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കാൻ അനുവദി ക്കണം. അല്ലെങ്കിൽ സ്ഥലം സർ ക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാ രം തരണം". അതുമാത്രമാണ് അണ്ണയ്യന്റെ ആവശ്യം. കൽപറ്റയിലെ തുർക്കിയിൽ വാടകവീട്ടിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.

സുമനസ്സുകൾ ഓട്ടോ വാങ്ങി ക്കൊടുത്തെങ്കിലും കൽപറ്റ നഗര ത്തിൽ ഓടിക്കാൻ ഇതുവരെ പെർമിറ്റ് കിട്ടിയിട്ടില്ല. രേഖകൾ പ്രകാരം മേപ്പാടി പഞ്ചായത്തുകാ രനായതിനാൽ ഓട്ടോ ഓടിക്കാ നായി എന്നും രാവിലെ 12 കി ലോമീറ്ററകലെ മേപ്പാടി ടൗണി ലേക്ക് അണ്ണയ്യനു പോകണം. ഓട്ടോറിക്ഷ കിട്ടിയതോടെ സർ ക്കാരിൽനിന്നുള്ള ഉപജീവന സഹായവും നിലച്ചു. കൃഷിആവശ്യങ്ങൾക്കുൾപ്പെടെ പല ബാങ്കുകളിൽനിന്നായി 12 ലക്ഷം രൂപ വായ്പ‌യെടുത്തിരുന്നു.
എത്രയും വേഗം തിരിച്ചടയ്ക്കണ മെന്നു പറഞ്ഞു വിളി തുടങ്ങിയി ട്ടുണ്ട്- അണ്ണയ്യൻ പറഞ്ഞു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി