ഫുൾ ലോഡുമായി കുതിച്ച ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യാൻ ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കയറിവന്ന ബൈക്കുകാരൻ
കണ്ണൂർ: കണ്ണാടിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്, കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക്, എതിരെ വന്ന സ്വകാര്യ ബസിന്റെ വലത് വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അനീഷ് എന്ന യുവാവിനെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ മരണം സംഭവിക്കുക ആയിരുന്നു. കണ്ണാടിപ്പറമ്പ് സ്കൂളിന് സമീപമുള്ള റോഡിൽ സാധാരണ പോലെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്... അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോയിരുന്ന ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ലോറിയെ മറികടന്ന് റോഡിന്റെ വലതുഭാഗത്തേക്ക് കയറിയ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് എതിർദിശയിൽ നിന്ന് സ്വകാര്യ ബസ് വരികയായിരുന്നു. വളരെ ഇടുങ്ങിയതും, വളവുകളുള്ളതുമായ റോഡായതിനാൽ ബൈക്കിന്റെ വേഗത നിയന്ത്രിക്കാനോ വശത്തേക്ക് വെട്ടിമാറ്റാനോ അനീഷിന് സാധിച്ചില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബൈക്ക് ബസിന...