തുന്നിയെടുക്കുന്ന ജീവിതത്തിനിടയിൽ കൂരാച്ചുണ്ട് സ്വദേശിനി ടിൻ്റു എറിഞ്ഞു വീഴ്ത്തുന്നത് മെഡലുകൾ
കൂരാച്ചുണ്ട് ന്യൂസ് സൺഡേ സ്പെഷ്യൽ സ്റ്റോറി
കൂരാച്ചുണ്ട്: തയ്യൽമെഷീനിന്റെ ശബ്ദത്തെക്കാൾ കൂടുതൽ ടിന്റുവിന് ഇഷ്ട്ടം മൈതാനത്തെ കയ്യടികളാണ്. ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ നഷ്ടപ്പെട്ടുപോയ ആ കയ്യടികൾ തിരിച്ചുപിടിക്കാൻ എടത്വ തൈപ്പറമ്പിൽ ടിന്റു ദിലീപ് ശ്രമിച്ചപ്പോൾ കിട്ടിയത് വെള്ളി മെഡലും ദുബായിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള അവസരവും.
പിന്നീടുള്ള സകല നേട്ടങ്ങളുടെയും ഒരു പങ്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്ന ഭർത്താവ് ദിലീപിനാണെന്ന് ടിന്റു പറയുന്നു. തയ്യൽ ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെയും ഇലക്ട്രിക്കൽ ജോലികളിൽ നിന്ന് ദിലീപിനു ലഭിക്കുന്ന വരുമാനത്തിന്റെയും ഒരു വിഹിതം ഉപയോഗിച്ചാണു പരിശീലനത്തിനുള്ള ചെലവ് കണ്ടെത്തുന്നത്
പക്ഷേ, അത്ലറ്റിക്സിനെ അങ്ങനെ ഉപേക്ഷിക്കാൻ ടിൻ്റു തയാറായില്ല. 14 വർഷത്തിനു ശേഷം തലവടി ആനപ്രമ്പാൽ മാർത്തോമ്മാ സ്‌ളിലെ വിദ്യാർഥികൾക്കു സംസ്ഥാന മാർത്തോമ്മാ മീറ്റിനു വേണ്ടി പരിശീലനം നൽകാനെത്തി. സ്‌കൂൾ പ്രധാനാധ്യാപിക സുജ അലക്സിന്റെ പിന്തുണ പ്രോത്സാഹനമായി. അതേവർഷം, മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ അംഗമായ പത്തനംതിട്ട ട്രാഫിക് എസ്ഐയും യൂണിവേഴ്സിറ്റി താരവുമായ ആർ.രവിയാണ് ടിന്റുവിനെ വീണ്ടും മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ദേശീയ മത്സരത്തിൽ റിലേയിൽ പങ്കെടുത്താണ് ടിൻ്റു ട്രാക്കിലേക്കു തിരിച്ചെത്തിയത്.
2020 മുതൽ തകഴി അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസിൽ ടിന്റുവുമുണ്ട്. കോവിഡ് സമയത്തു രോഗികൾക്കു മരുന്നുവാങ്ങി വരുമ്പോൾ അപകടമുണ്ടായി. അതെത്തുടർന്ന് ഓട്ടമത്സരയിനങ്ങളിൽനിന്ന് ഷോട്പുട്, ജാവലിൻ ത്രോ ഇനങ്ങളിലേക്കു മാറി. ബംഗാൾ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 42-ാം ദേശീയ മാസ്‌റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേട്ടം തുടർന്നുള്ള വർഷങ്ങളിൽ സ്വർണ്ണമെഡലാക്കി മാറ്റാനും ടിൻ്റുവിനു കഴിഞു.
പരിശീലനത്തിനുള്ള പണം കണ്ടെത്തുന്നത് വീട്ടിലെ തയ്യൽ ജോലിയിൽനിന്നും ഭർത്താവ് ദിലീപ് മോൻ വർഗീസിന് ഇലക്ട്രിക്കൽ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. പരിശീലനത്തിനുള്ള ഉപകരണങ്ങൾ കുട്ടനാട് സെക്കുലർ കൂട്ടായ്മയാണു സംഘടിപ്പിച്ചു.
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിലെ പഠനകാലത്ത് സംസ്‌ഥാനതല കായിക മത്സരങ്ങളിൽ ഒട്ടേറെത്തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട് ടിന്റു. അത്ലറ്റിക്സിനൊപ്പം വോളിബോളിലും മിന്നും താരമായിരുന്നു.
കേരളോത്സവത്തിലും പലകുറി സംസ്ഥാന തലത്തിൽ മെഡൽ നേടിയിട്ടുണ്ട്.പരിശീലനത്തിനുള്ള ഉപകരണങ്ങൾ കുട്ടനാട് സെക്കുലർ കൂട്ടായ്മയാണ് നൽകുന്നത്. 2020 മുതൽ തകഴി അഗ്നിരക്ഷാ സേനയിലെ സന്നദ്ധ വിഭാഗം ആയ സിവിൽ ഡിഫൻസിൽ പ്രവർത്തിക്കുന്നുണ്ട്. ജനിഫർ, നയോമി, റെബേക്ക എന്നിവരാണ് മക്കൾ.
ചക്കിട്ടപാറ മലയോരത്തെ കായിക പരിശീലകനായ കെ.എം.പീറ്റർ കരിമ്പനക്കുഴിയോടൊപ്പവും, നിഷ മേരി ജോണിനൊപ്പവും ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാറുള്ള ടിൻ്റു മികച്ച പ്രകടനം ആണ് കാഴ്ച വക്കുന്നത് അഭിപ്രായപ്പെട്ടു.




Comments
Post a Comment