പെരുവണ്ണാമൂഴി പുഴയിൽ യുവാവ് മുങ്ങിമരിച്ചു






ചക്കിട്ടപാറ: പെരുവണ്ണാമൂ ഴി ടൗണിന് സമീപം കു റ്റ്യാടിപ്പുഴയിൽ മഞ്ചപ്പാറ ഭാഗത്ത് വയനാട് പുല്ല ള്ളി സ്വദേശിയായ വി ദ്യാർഥി മുങ്ങിമരിച്ചു. ഇരുളം  കരിങ്കുഴിയിൽ പോൾസന്റെ മകൻ ചരുളം ചലഞ്ച് പോൾസൺ (22) ആണ് മരിച്ചത്. കോഴി ക്കോട് പാസ് അക്കാദമി യിൽ അക്കൗണ്ടിങ് വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സുൽത്താൻബത്തേരി സ്വദേശിനിയും മുൻ സഹപാഠിയായ വിദ്യാർഥിനിക്കൊപ്പമാണ് പുഴയിലിറങ്ങിയത് .

വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രത്തിനും കെഎസ്ഇബി ജലവൈദ്യുത പദ്ധതിക്കും ഇടയിലു ള്ള സ്ഥലത്താണ് സംഭവം. വില്ലേജ് ഓഫീസിന് സമീപ ത്തുള്ള സ്ഥലത്തുകൂടിയാണ് ഇവർ പുഴയിലേക്ക് ഇറ ങ്ങിയത്. ചലഞ്ച് വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ സുഹൃത്ത് അടുത്തുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡുമാരെ വിവരം അറിയിക്കുകയായിരുന്നു. യു വാവിനെ ഉടനെ വെള്ളത്തിൽനിന്നും മുങ്ങിയെടു ത്തെങ്കിലും രക്ഷിക്കാനായില്ല.


പെരുവണ്ണാമൂഴി പോലീസെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം ഇവർ പെരുവണ്ണാമൂഴിയിൽ എത്തിയിരുന്നതായും മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നതായും പറയുന്നു. അത് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ ഏറ്റുവാങ്ങാൻ വീണ്ടും എത്തിയതായിരുന്നു. അപ്പോഴാണ് പുഴയിലിറങ്ങിയത്. 

അമ്മ: മഞ്ജു. 

സഹോദരങ്ങൾ: ചഞ്ചൽ പോൾസൺ, അഞ്ചൽ പോൾസൺ, അലൻ പോൾസൺ.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി