ഒരു നിമിഷാർദ്ധത്തിൽ ഫോൺ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം ആ വിധിയെ തിരുത്തിക്കുറിച്ചു..



 മക്കളോടൊപ്പം ചിരിച്ചുല്ലസിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന രമേഷ് എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥൻ പിറ്റേന്ന് പുലർച്ചെ ഒരു ചേത.നയറ്റ ശരീരമായി മാറിയപ്പോൾ, തെലങ്കാനയിലെ മക്‌ലൂർ ഗ്രാമം അത് വിധിയെന്നു കരുതി വിശ്വസിച്ചു...

 ഒരു നിമിഷാർദ്ധത്തിൽ ഫോൺ ക്യാമറയിൽ പതിഞ്ഞ ഒരു ചിത്രം ആ വിധിയെ തിരുത്തിക്കുറിച്ചു..

ഒപ്പം ഒരു കൊടും ചതിയുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്തു...

2025 ഡിസംബർ 19 നു ജോലി കഴിഞ്ഞെത്തിയ ഭർത്താവിന് സൗമ്യ സ്നേഹത്തോടെ വിളമ്പിയത് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണമായിരുന്നു...

ഇതൊന്നും അറിയാതെ ഭക്ഷണം കഴിച്ച രമേഷ് അഗാധമായ നിദ്രയിലേക്ക് വഴുതിവീണു. ആ ഉറക്കം മര.ണത്തിലേക്കുള്ള യാത്രയാണെന്ന് ആ പാവം അറിഞ്ഞില്ല...

പുലർച്ചെ സൗമ്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഉണരുന്നത്. ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മര.ണമെന്ന് എല്ലാവരും വിശ്വസിച്ചു. സൗമ്യയുടെ അഭിനയം അത്രമേൽ ഭയങ്കരമായിരുന്നു... 


മൃ.തദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾക്കിടെ അയൽവാസി എടുത്ത ഒരു ചിത്രം സൗമ്യയുടെ തകർച്ചയ്ക്ക് തുടക്കമായി...


അയൽവാസിയായ അനിത തന്റെ ഭർത്താവിന് അയച്ചുകൊടുത്ത ആ ചിത്രത്തിൽ രമേഷിന്റെ ക.ഴുത്തിലെ പാടുകൾ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സംശയം പോലീസിനെ അറിയിച്ചതോടെ കഥ മാറി. മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്ത മൃ.തദേ.ഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഗ്രാമത്തെ ന.ടുക്കി...

രമേഷിന്റേത് കൊ.ലപാ.തകമായിരുന്നു...!


പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് ഞെ.ട്ടിക്കുന്ന വിവരങ്ങളാണ്...

സൗമ്യ ജോലി ചെയ്തിരുന്ന സ്കൂളിലെ കായിക അധ്യാപകൻ ദിലീപുമായുള്ള വ.ഴിവിട്ട ബന്ധം..

രമേഷിന്റെ പേരിലുള്ള 2.25 കോടി രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാനുള്ള ആഗ്രഹം...


ഉറങ്ങിക്കിടന്ന രമേഷിനെ ദിലീപിന്റെയും ബന്ധുവിന്റെയും സഹായത്തോടെ ശ്വാ.സം മുട്ടിച്ച് കൊ.ലപ്പെ.ടുത്തുകയായിരുന്നു...


നേരത്തെ ഒരു കാറപകടത്തിലൂടെ രമേഷിനെ വക.വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സൗമ്യ, ഒടുവിൽ തന്റെ ക്രൂ.രമായ ലക്ഷ്യം നടപ്പിലാക്കി...

പക്ഷേ, ദൈവം ഒരു ചിത്രത്തിന്റെ രൂപത്തിൽ സത്യം പുറത്തെത്തിച്ചു.


വിശ്വാസവും സ്നേഹവും ബലികൊടുത്ത്, മക്കളുടെ ഭാവി പോലും മറന്ന് വ.ഴിവിട്ട ബന്ധങ്ങൾക്കായി ഇറങ്ങിത്തിരിക്കുന്നവർക്കുള്ള വലിയൊരു പാഠമാണിത്. നിയമത്തിന് മുന്നിൽ നിന്ന് ആർക്കും ഓടിയൊളിക്കാനാവില്ല എന്ന സത്യം ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുന്നു...

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി