കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍; വീടുവിട്ടിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും തുണയായി.

 


കണ്ടക്ടർ ആശയുടെ ഇടപെടലാണ് പ്രതിസന്ധിയിലായ യുവതിക്കും കൈകുഞ്ഞിനും തുണയായത്. മറ്റൊരു വനിതാ കണ്ടക്ടർ ആണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.


ഈ കഴിഞ്ഞ ഞായറാഴ്ച (18/01/2026) വൈകുന്നേരം 4.45കഴിഞ്ഞു..ആറ്റിങ്ങൽ നിന്നും കൊല്ലത്തേക്കുള്ള KSRTC ബസ് ആളെയും കാത്തു കിടക്കുന്നു... ഫ്രണ്ട് ഡോർ സൈഡ് സീറ്റിൽ ഫോണിൽ തോണ്ടിയിരുന്ന കണ്ടക്ടറോഡ് "ചേച്ചി, ഈ ബസ് എവിടെ പോകുന്നത് എന്നൊരു ചോദ്യം ഗ്രൗണ്ടിൽ നിന്നും വന്നു. ഫോണിൽ നിന്നും പുറത്തേക്ക് നോക്കിയ കണ്ടക്ടർ "നിങ്ങൾക്ക് എങ്ങോട്ടാ പോകേണ്ടത് "? എന്നൊരു മറു ചോദ്യം. "കൊട്ടിയം "... "ആ വരൂ കൊട്ടിയം പോകും " മറുപടി കേട്ട യുവതി ഒരു കൈകുഞ്ഞിനെയും കൂട്ടി ഒരു സീറ്റിലേക്ക് ഇരുന്നു. 


ഒന്നും രണ്ടും ആളുകൾ വേറെയും കയറാൻ തുടങ്ങി. കണ്ടക്ടർ ആ ഇരുന്ന സീറ്റിൽ നിന്നും എണീറ്റ് ബസ് പുറപ്പെടാൻ ബെൽ നൽകി പിന്നോട്ട് പോകുമ്പോൾ പെട്ടന്ന് ആ കുഞ്ഞ് ബസ് വിൻഡോയിലേക്ക് പിടിച്ചു പൊങ്ങുന്നു. അതൊന്നും ശ്രദ്ധിക്കാതെ അലസമായി ഇരിക്കുന്ന യുവതിയുടെ അടുത്തേക്ക് "ആ കുഞ്ഞിനെ പിടിക്ക് "എന്നും പറഞ്ഞു കണ്ടക്ടർ ഓടി ചെന്നു. നിസ്സംഗതയോടെയിരിക്കുന്ന യുവതി... കമ്പിളി ഉടുപ്പ് പോലെയൊന്നു ധരിച്ചിരിക്കുന്ന ആ കുഞ്ഞ് ആകെ വിയർത്തു കുളിച്ചിരിക്കുന്നു. ഇത്ര ചൂടിൽ ചെറിയ കോട്ടൺ ഉടുപ്പ് വല്ലതും ആ കുഞ്ഞിനെ ഇടീപ്പിച്ചാൽ മതിയാരുന്നല്ലോ എന്ന കണ്ടക്ടർടെ വാക്കുകൾ ആ യുവതി കേട്ടിട്ടില്ല... ആൾ വേറെ എന്തോ ആലോചനയിൽ. 


കണ്ടക്ടർ ആ യുവതിയെയും കുഞ്ഞിനേയും സൂക്ഷിച്ചു നോക്കി. ചുരുട്ടിപ്പിടിച്ച ഒരു നൂറു രൂപ.. ജോഡി അല്ലാത്ത അലസമായി ധരിച്ച ചുരിദാർ, കാലിൽ ചെരുപ്പില്ല,പാറിപ്പറന്ന മുടി. കുഞ്ഞ് അപ്പോളേക്കും കണ്ടക്ടർടെ ക്യാഷ് ബാഗിലും etm ലും ഒക്കെ പിടിച്ചു വലിക്കാൻ തുടങ്ങി. സംശയത്തോടെ തന്നെ യുവതിയോട് എങ്ങോട്ടാണ് ടിക്കറ്റ് പറയൂ എന്ന് പറഞ്ഞു. ഒരു കൊട്ടിയം, അവിടെ എത്തുമ്പോൾ പറയണേ ചേച്ചി എന്ന് മറുപടി. സംശയത്തിൽ നിൽക്കുന്ന കണ്ടക്ടർ ആ സമയം വലിയ തിരക്കില്ലാതിരുന്നതിനാൽ യുവതിയോട് കൂടുതൽ സംസാരിച്ചു.. ആദ്യമൊന്നും പ്രതികരിക്കാൻ കൂട്ടക്കാതെയിരുന്നവർ സത്യം പറഞ്ഞു.. വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയത്. കൊട്ടിയത്ത് ചെന്നിവർ എങ്ങോട്ട് പോകും എന്ന ആശങ്ക പിന്നീട് കണ്ടക്ടർക്കായിരുന്നു...


 ബസിൽ കൂടുതൽ ആളുകൾ കയറാൻ തുടങ്ങുമ്പോൾ കണ്ടക്ടർ വീണ്ടും തിരക്കിൽ.. ഇടയ്ക്കിടെ ആ യാത്രക്കാരിയെ മാത്രം കൂടുതൽ ശ്രദ്ധിച്ചു. കുഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ കരയാൻ തുടങ്ങി. അല്പം കഴിഞ്ഞു രണ്ടാളും ഇരുന്നുറങ്ങാനും.


ഇവരെപ്രതിയുള്ള ആശങ്കയിൽ രണ്ടു മൂന്നു യാത്രക്കാർക്ക് ബാലൻസ് തുക കൂടുതൽ നൽകി. എന്താ പറ്റിയത് എന്ന് ചോദിച്ചു അവർ തുക മടക്കി നൽകുമ്പോളും ആ യുവതിയും കുഞ്ഞും വഴിയിൽ ഇറങ്ങി പോകുന്നുണ്ടോ എന്നുള്ള ജാഗ്രത. അവസാനം ബന്ധുവായ പോലിസ് ഓഫീസറെ വിളിച്ചു വിവരം പറഞ്ഞു. അങ്ങനെ ഒരു ആശങ്കയുണ്ടെങ്കിൽ ധൈര്യമായി 112 ൽ വിളിക്കാൻ പുള്ളി നിർദ്ദേശിച്ചു. വിളിച്ചു. വിവരം അവരോടും ആവർത്തിച്ചു. ബസ് കടന്നു പോകുന്ന സ്ഥലം പറഞ്ഞു. ചാത്തന്നൂർ എത്തുമ്പോളേക്കും പോലിസ് എത്തുമെന്ന് അവർ ഉറപ്പ് കൊടുത്തു. ഡ്യൂട്ടി തിരക്ക് കൂടി.. ഇടയ്ക്കിടെ ഫോൺ റിങ് ചെയ്യുന്നുണ്ട്. ഇതെല്ലാം മാനേജ് ചെയ്തു ബസ് ചാത്തന്നൂർ ഡിപ്പോയിൽ പ്രവേശിച്ചു രണ്ടു മിനിറ്റിനുള്ളിൽ പോലിസ് എത്തി (ആ കൂട്ടത്തിൽ തന്റെ വീടിനു സമീപമുള്ള SI ഉണ്ടെന്ന് കണ്ട കണ്ടക്ടർ കൂടുതൽ സമാധാനിച്ചു )അവരെ കൂട്ടി ഡിപ്പോ sm ഓഫീസിൽ എത്തി.ആ ഇറങ്ങുമ്പോളാണ് യുവതിയുടെ വലതു കവിളിലേ അടി കൊണ്ട പാട് കണ്ടക്ടർ ടെ ശ്രദ്ധയിൽ പെട്ടത് പക്ഷേ 


പോലിസ് കണ്ടക്ടറോഡ് വിവരങ്ങൾ ചോദിച്ചു. ഫോൺ നമ്പർ ഉൾപ്പെടെ വാങ്ങിയ ശേഷം ബസ് സർവീസ് തുടർന്നു. ഇടയ്ക്ക് കണ്ട്രോൾ റൂമിൽ നിന്നായിരിക്കണം, കണ്ടക്ടർക്ക് കാളുകൾ വന്നിരുന്നു.ഡ്യൂട്ടി കഴിഞ്ഞെത്തി കണ്ടക്ടർ തനിക്ക് പരിചയമുള്ള SI യെ വിളിച്ചു. അവരെ ചാത്തന്നൂർ വനിതാ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി എന്ന അറിയിപ്പ്, കൂടെ അവിടുത്തെ ഫോൺ നമ്പറും അദ്ദേഹം നൽകി. തുടർന്ന് വനിതാ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവരെ "സഖി "യിലേക്ക് മാറ്റി എന്ന അറിയിപ്പിൽ കണ്ടക്ടർ സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങി.പിറ്റേന്ന് ഡ്യൂട്ടി ഓഫ്‌, വീട്ടിലെ ജോലികൾ ഒക്കെ ഒതുക്കിയ ശേഷം കണ്ടക്ടർടെ മനസ്സിലേക്ക് ആ കമ്പിളി ഉടുപ്പിൽ വിയർത്തു നിന്ന കുഞ്ഞു മുഖം വീണ്ടും. "സഖി" യിലെ നമ്പർ ഗൂഗിളിൽ പരതി അങ്ങോട്ടേക്കുള്ള വിളി. രാത്രി തന്നെ അവരുടെ വീട്ടുകാർ എത്തി. പേർസണൽ ഡീറ്റെയിൽസ് ഒന്നും പറയാതെ അവർ വീട്ടുകാരോടൊപ്പം രാത്രി തന്നെ മടങ്ങി പോയി എന്നുള്ള വിവരം സഖിയിൽ നിന്നും ലഭിച്ചു. സന്തോഷം 


സുഖയാത്ര സുരക്ഷിത യാത്ര എന്നത് വെറും അവകാശ വാദമല്ല... നിങ്ങൾ ഉണ്ടെങ്കിലേ ഞങ്ങൾ ഉള്ളൂ എന്ന തികഞ്ഞ ബോധ്യത്തിൽ തന്നെയാണ് നിലനിൽപ്..... ഓരോ ചെറിയ കരുതലിനും ജീവന്റെ വിലയാണ് എന്ന് ബോധ്യപ്പെട്ട നിമിഷങ്ങൾ... 


സംശയം തോന്നിയപ്പോൾ ഡ്രൈവർ രഞ്ജിത് സാറിനോട് പറഞ്ഞപ്പോൾ തന്നെ നമുക്ക് പോലീസിൽ അറിയിക്കാം എന്നുള്ള അദ്ദേഹത്തിന്റെ പിന്തുണ, വിവരം അറിഞ്ഞപ്പോൾ തുടർന്ന് എന്ത്‌ ചെയ്യണം എന്ന് നിർദേശം നൽകിയ ആശയുടെ ബന്ധുവായ പോലിസ് കലേഷ് , 112ലെ വിളിയെ കൃത്യമായി ഫോളോ അപ്പ്‌ ചെയ്ത പോലിസ് ഉദ്യോഗസ്ഥർ, ചാത്തന്നൂർ ഡിപ്പോയിൽ ആ കുഞ്ഞിന് ബിസ്കറ്റും വെള്ളവും ഒക്കെ വാങ്ങി നൽകിയ എന്റെ KSRTC ഉദ്യോഗസ്ഥർ, രാത്രിയിൽ സ്റ്റേഷനിൽ നിർത്താതെ ആ അമ്മയ്ക്കും കുഞ്ഞിനും ഇടമായി.... ഇതൊക്കെയും നമ്മുടെ സർക്കാർ സേവനങ്ങളുടെ ജനകീയ മുഖങ്ങൾ..... എത്ര വേഗമാണ് ഓരോ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്.... നമ്മുടെ മനസ്സു നീറ്റുന്ന കാര്യങ്ങളിൽ നിന്നും വീണ്ടും മുന്നോട്ട് ജീവിക്കാൻ എത്രയെത്ര പ്രേരണകളാണ് തെളിഞ്ഞു വരുന്നത്...... 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി