മൂന്നടിയിൽ ടിക്കറ്റ് റ്റു ഫിനാലെയിലേക്ക്കയറി MYC കക്കയം

 



കൂരാച്ചുണ്ട്: വമ്പന്മാർ നേർക്കുനേർ കൊമ്പുകോർത്ത ആവേശമത്സരത്തോടെ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സെമിഫൈനലിൽ MYC കക്കയം മൂന്നടിയിൽ MES കോളജ്‌ മമ്പാടിനെ വീഴ്ത്തി ഫൈനൽ യോഗ്യത നേടി. തുടർച്ചയായി രണ്ടാം തവണയാണ് MYC കക്കയം ഫൈനലിൽ എത്തുന്നത്. 

മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിത സമനില ആയിരുന്നു. രണ്ടാം പകുതിയിലാണ് നാല് ഗോളുകൾ പിറന്നത്. 

രണ്ടാം പകുതിയിൽ അതിവേഗം മൂന്ന് ഗോളുകൾ കക്കയം അടിച്ചപോൾ , കളിയുടെ അവസാന മിനിറ്റുകളിലാണ് MES കോളജ് മമ്പാട് ആശ്വാസ ഗോൾ നേടിയത്.

01/02/2026 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ടൂർണമെൻ്റിലെ കൊമ്പന്മാരായ വിക്ടറി FC ചാലിടം കൂരാച്ചുണ്ടുമായി MYC കക്കയം ഏറ്റുമുട്ടും.


MYC കക്കയം : 03

MES കോളജ്‌ മമ്പാട് : 01

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി