വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

 



മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു കയായിരുന്നു.

അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു.


വിമാനം ലാൻഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാർ നേരിട്ടു. തുടർന്ന് പൈലറ്റ് ക്രാഷ് ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്സ‌ാക്ഷികൾ പറയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി