ചക്കിട്ടപാറ പ്രസിഡൻ്റിൻ്റെ വൈൽഡ് ലൈഫ് വാർഡൻ പദവി തിരികെനൽകണം - ജനജാഗ്രതാസമിതി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപ്പഞ്ചാ യത്ത് പ്രസിഡന്റ്ിൻ്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി താത്കാലികമായി റദ്ദാക്കിയ സർക്കാർ തീരുമാനം പിൻവലിക്ക ണമെന്ന് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ ജനജാഗ്രതാസമി തി യോഗം ആവശ്യപ്പെട്ടു. വനംനിയമത്തി ന് വിരുദ്ധമായി നാട്ടിലിറങ്ങുന്ന എല്ലാ വന്യ മൃഗങ്ങളെയും വെടിവെച്ചുകൊല്ലാനുള്ള തീരുമാനമെടുത്തതിൻ്റെപേരിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചക്കിട്ടപാറ പഞ്ചാ യത്ത് ഭരണസമിതിയുടെ പ്രസിഡന്റ് കെ. സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ റദ്ദാക്കിയത്. ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്കാണ്പകരം അധികാരം കൈമാറിയത്.
മനുഷ്യന്റെ ജീവനും സ്വത്തിനും അപകട മായ കാട്ടുപന്നികളെ ഉപാധികളോടെ കൊ ല്ലാനാണ് തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങളുടെ അധ്യക്ഷരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയമിച്ച് അധി കാരംനൽകിയിട്ടുള്ളത്. കാട്ടുപന്നികളെ കൊന്നൊടുക്കുന്നത് നടപ്പിൽവരുത്താൻ അധികാരം തിരികെനൽകണമെന്ന് യോ ഗത്തിൽ സംസാരിച്ച ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സീതപ്പാറ, ചെങ്കോട്ടക്കൊ ല്ലി മേഖലയിൽ ഇപ്പോൾ പദ്ധതിയിലുൾ പ്പെടാത്ത മേഖലയിൽ തൂക്ക് സോളാർവേ ലി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. വന്യജീവികൾ തമ്പടിക്കുന്നത് തടയാൻ അടിക്കാടുകൾ വെട്ടണമെന്നും ജനപ്രതി നിധികൾ ആവശ്യപ്പെട്ടു. കുരങ്ങുകൾ കൃ ഷിയിടത്തിലേക്കെത്തുന്നത് തടയാൻ സ്വ കാര്യഭൂമിയിലെയടക്കം മരങ്ങളുടെ ശിഖര ങ്ങൾ വെട്ടണമെന്നും ആവശ്യമുയർന്നു.
ഇതിനായി സ്ഥലമുടമകളെ ഉൾപ്പെടു ത്തി പ്രത്യേക യോഗം ചേരാനും തീരുമാനി ച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മോളി തോമസ് ആയിത്തമറ്റം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ബ്ലോക്ക് പഞ്ചായത്തംഗം ലിജി ഷിജു, പെ രുവണ്ണാമൂഴി ഫോറ്സ്റ്റ് റെയ്ഞ്ച് ഓഫീ സർ എ.സി. സുധീന്ദ്രൻ, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ . എസ്.എൻ. രാജേഷ്, ഭരണസമി തിയംഗങ്ങൾ എന്നിവർ സംസാരിച്ചു.

Comments
Post a Comment