ഫാ. വട്ടുകുളം ഫുടബോൾ ടൂർണമെന്റ് സെമി ഫൈനൽ ചൂടിലേക്ക്

കൂരാച്ചുണ്ട്: വമ്പന്മാർ നേർക്കുനേർ കൊമ്പുകോർത്ത ആവേശമത്സരത്തോടെ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനൽ റൗണ്ടിലേക്ക്. എഫ് സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ തോൽപ്പിച്ച് എം ഇ എസ് കോളേജ് മമ്പാട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. സ്കോർ: 2-1. കെ എസ് എഫ് ഇ കൂരാച്ചുണ്ട് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ജിജി വർക്കി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ ആൻസമ്മ എo ജെ, വികെ ഹസീന, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ അമൽ ചിറ്റക്കാട്ടുകുഴി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

 മാൻ ഓഫ് ദ മാച്ച്, മമ്പാടിന്റെ ഷാദിലിന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു. നാളെ നടക്കുന്ന ഒന്നാം സെമിഫൈനലിൽ വിക്ടറി ചാലിടം യംഗ്സെറ്റ്ലേഴ്സ് കല്ലാനോടിനെ എതിരിടും.


.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു