ഏഴുവർഷത്തിനുശേഷം ചക്കിട്ടപാറയിലെ പേരാമ്പ്ര എസ്റ്റേറ്റിലേക്ക് ബസ് എത്തി

 




                              (ചിത്രം ai)

പെരുവണ്ണാമൂഴി:  ഏഴു വർഷമായി മുടങ്ങിയ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിലേക്കുള്ള സ്വകാര്യബസുകളുടെ സർ വിസുകൾ സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളുടെ ഇടപെട ലിനെത്തുടർന്ന് പുനരാ രംഭിച്ചു. പെർമിറ്റ് ഉണ്ടെങ്കിലും  മുതുകാട് വരെയെത്തി തിരിച്ചു പോവുന്നതായിരുന്നു കുറച്ചുകാലമായുള്ള രീതി. രാവിലെ ആറോടെ ടാപ്പി ങ്ങിനെത്തേണ്ട തൊഴിലാളികൾ ഇതു കാരണം വളരെയേറെ ബുദ്ധിമുട്ടിയായിരുന്നു. എസ്റ്റേറ്റിൽ പ്രവർത്തി ക്കുന്ന പേരാമ്പ്ര എസ്റ്റേ ് സർക്കാർ ഹൈസ്കൂളി ലെ കുട്ടികൾക്കും അധ്യാ പകരുൾപ്പെടെയുള്ള ജീവനക്കാർക്കും ഇൽ ഏറെ പ്രയാസം സൃഷ്ടി ച്ചിരുന്നു.

എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴി ലാളികളുടെ കുടുംബാംഗങ്ങൾക്കും എസ്റ്റേറ്റ് ജീവനക്കാർക്കും ബസ് സർ വീസ് ഇല്ലാതിരുന്നതുകൊണ്ട് വലിയ തുക നൽകി മറ്റുവാഹനങ്ങളെ ആശ്ര യിക്കേണ്ടിവന്നിരുന്നു. പേരാമ്പ്ര ആർ. ടി.ഒ. ഓഫീസിൽ യൂണിയൻ നേതാ ക്കൾ പരാതിനൽകിയതിനെ തുടർന്നാ ണ് പൊവ്വാഴ്ച യാത്ര. ഫ്രന്റ്സ് എന്നീ ബസുകൾ എസ്റ്റേറ്റ് ചെക്പോസ്റ്റ് വരെ സർവീസ് നടത്താൻ തുടങ്ങിയത്. എസ്റ്റേറ്റ് തൊഴിലാളികൾ പായസവിത രണം നടത്തി ആഘോഷിച്ചു. ബുധനാ മുതൽ കൂടുതൽ ബസുകരം സർവി സ് നടത്തുമെന്ന് സംയുക്ത തൊഴിലാ ളി യൂണിയൻ നേതാക്കളായ കെ.ജെ. ജോഷി, എം.കെ. രാജീവൻ, കെ.ജി. ബിന്ദു എന്നിവർ അറിയിച്ചു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു