മനോഹരമായ ജീവിതം വേണ്ടെന്നുവെക്കാൻ, ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ. ഒളിച്ചോടാൻ മാത്രം നിന്നെ അലട്ടിയ ആ ഭാരം എന്തായിരുന്നു...
കാസർകോഡ്: കുശാൽ നഗറിലെ റെയിൽവേ ട്രാക്കിന് സമീപം നിശ്ചലമായി കിടക്കുന്ന നിന്റെ രൂപം കാണിച്ചു തരുമ്പോൾ പ്രിയപ്പെട്ടവർക്ക് അത് വിശ്വസിക്കാനായില്ല. എന്നും എവിടെ വെച്ച് കണ്ടുമുട്ടുമ്പോഴും ഓടിക്കയറി ചിരിച്ചു കൈവീശുന്ന നിന്റെ ആ മുഖം ഇനി ഓർമ്മകളുടെ സ്റ്റാറ്റസുകളിൽ മാത്രം നിറഞ്ഞാടുന്നു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് എന്ന ആ 35 വയസ്സുകാരൻ ഇത്രവേഗം മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല..
നിന്റെ സുഹൃത്ത് സുമ മോഹൻ എഴുതിയ വരികൾ ഓരോരുത്തരുടെയും ഉള്ളുലയ്ക്കുന്നതാണ്...
നിനക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച പെറ്റമ്മയുടെ, പ്രിയതമയുടെ, നിന്റെ കുഞ്ഞിന്റെ, കൂടപ്പിറപ്പുകളുടെ, പ്രാണൻ കളഞ്ഞും കൂടെ നിൽക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മുന്നിൽ ഇങ്ങനെ ചിന്നി ചിതറി കിടക്കണം എന്ന് ചിന്തിക്കാൻ മാത്രം നിനക്ക് എന്താ പറ്റിയത് ... ആളുകൾ കാരണം ചിന്തിച്ചു കൂട്ടുമ്പോൾ ആർക്കും ഒരു പിടിയും കിട്ടാത്ത വിധം ഒളിച്ചോടാൻ മാത്രം എന്താ...?
സകലതും നിശ്ചലമായ ഒരു ഭീതിയിലാണ് പ്രിയപ്പെട്ടവർ. ഇന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാവരും നിന്റെ മുഖം മറന്നുപോയേക്കാം, പക്ഷേ നിന്റെ കുടുംബത്തിന് നീ അവസാനമായി നൽകിയത് ഈ തീരാവേദനയാണോ? ആരും കൂടെ നിൽക്കില്ല എന്നുറപ്പുള്ള അത്ര വലിയ പ്രശ്നങ്ങളാണോ മനോഹരമായ നിന്റെ ജീവിതം വേണ്ടെന്നുവെക്കാൻ നിന്നെ പ്രേരിപ്പിച്ചത്? കഷ്ടതകളിൽ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച നിനക്ക് ഇതിനേക്കാൾ വലിയ കരുത്ത് ഉണ്ടായിരുന്നില്ലേ?..
ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ... ആരെങ്കിലും ഒരാൾ കൂടെ നിൽക്കില്ലെന്ന് നീ കരുതിയ ഈ ലോകത്ത് നീ ചിരിച്ചുകൊണ്ട് മാത്രമാണോ നടന്നത്? നിന്റെ ആ തോന്നൽ വെറും തെറ്റായിരുന്നില്ലേ? ട്രെയിൻ തട്ടി നിന്റെ ആയുസ്സ് അവസാനിക്കുമ്പോൾ, വേദനകൾ മാത്രം ബാക്കിയാക്കി നീ മാഞ്ഞുപോകുമ്പോൾ, പ്രിയപ്പെട്ടവർക്ക് നീ നൽകിയത് ഒരിക്കലും മായാത്ത ഒരു നോവാണ്..
നിധീഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ആഘാതം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ...

Comments
Post a Comment