അമ്മയെ രക്ഷിക്കാൻ സഹായത്തിനായി 8 വയസുകാരൻ ഓടിയത് രണ്ടരക്കിലോമീറ്റെർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്..
അമ്മയുടെ അടിവയറ്റിൽ തൊഴിച്ച് മുടിയിൽ കുത്തിപ്പിടിച്ച് അച്ഛൻ ഭിത്തിയിലിടിച്ചപ്പോൾ നെറ്റി പൊട്ടി ചോരയൊലിച്ചിറങ്ങുന്നതാണ് ആ എട്ട് വയസുകാരൻ മകൻ കാണുന്നത് . മനസ് ഒരു നിമിഷം പതറിപോകാവുന്ന പ്രായമേ അവനുള്ളൂ , എന്നാൽ തന്റെ 'അമ്മ അനുഭവിക്കുന്ന വേദന കണ്ടുനിൽക്കാൻ അവനു കഴിഞ്ഞില്ല. അച്ഛന്റെ മർദനത്തിൽ 'അമ്മ അവശയായത് കണ്ട് എട്ടു വയസുകാരൻ മുഷ്താഖ് സഹായത്തിനായി ഓടിയത് രണ്ടരക്കിലോമീറ്റെർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്കാണ് . സ്റ്റേഷനിലേക്ക് ഓടിയെത്തി എന്റെ അമ്മയെ രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ടുള്ള അവന്റെ കരച്ചിലിൽ പോലീസുകാർ ഉടൻ അവന്റെ മുന്നിലെത്തി കാര്യം തിരക്കി..
അമ്മയെ അച്ഛൻ ത.ല്ലു.കയാണെന്നും രക്ഷിക്കണം എന്നും അവൻ ഏങ്ങലടിച്ചു പറഞ്ഞപ്പോൾ ഉടൻ തന്നെ മുഷ്‌താഖിനെയും കൂട്ടി പോലീസുകാർ വീട്ടിലെത്തി .. അമ്മയെ മർദിച്ച മുഷ്താഖിന്റെ അച്ഛനെ ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . ഉത്തർ പ്രദേശിലെ സാന്റ് കബീർ നഗറിലാണ് സംഭവം നടന്നത്.. തന്റെ അമ്മയുടെ ജീവന് വേണ്ടി മുഷ്താഖ് എന്ന എട്ടുവയസുകാരൻ കാണിച്ച ധീരമായ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . കൊടുക്കാം അവനൊരു ബിഗ് സല്യൂട്ട്

Comments
Post a Comment