ചക്കിട്ടപാറ സ്വദേശിയെ വിദേശ മദ്യവുമായി ബേപ്പൂർ ഹാർബറിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്തു
ചക്കിട്ടപാറ: ബേപ്പൂർ ഹാർബറിലെ മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടു വിൽപനയ്ക്ക് എത്തിച്ച 12 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവു മായി പെരുവണ്ണാമൂഴി സ്വദേശി പൊലീസ് പിടിയിൽ. ചക്കിട്ടപ്പാറ കെ.ജെ.ദേവസ്യയാണ് (62) അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഹാർബർ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യവിൽപന നട ക്കുന്നുണ്ടെന്ന വിവരത്തെ തുടർ ന്ന് എസ്ഐ കെ.മനോജ് കുമാ റിന്റെ നേതൃത്വത്തിൽ കുറച്ചു ദി വസമായി പൊലീസ് നിരീക്ഷ ണം ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് ഹാർബറിലെ ശുചിമുറി പരിസരത്ത് ദേവസ്യ മദ്യം വിൽക്കുന്നതായി കണ്ടത്. ഉടൻ പൊലീസ് സംഘം കയ്യോ ടെ പിടികൂടുകയായിരുന്നു. എഎ സ്ഐ കെ.ദീപ്തി ലാൽ, സിപിഒ പി.ഷാനിഗ്, പി.ബാബു സ്വലാഹ് എന്നിവർ അന്വേഷണസംഘ ത്തിലുണ്ടായിരുന്നു.

Comments
Post a Comment