വിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കൾ. ഒരുമിച്ച് ജീവിക്കാനാവില്ലെന്ന സങ്കടത്തിൽ ജീവനൊടുക്കി നന്ദകുമാറും, തസ്നിയും...
കോട്ടയം: ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന വേദനയിൽ 2 യുവജീവനുകൾ കൂടി പൊലിഞ്ഞു. പുതുപ്പള്ളി വെട്ടത്ത്കവല പനംതാനത്ത് ചന്ദ്രശേഖരന്റെ മകൻ നന്ദകുമാറും (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശിനി തസ്നിയും (20) ആണ് കോട്ടയത്തെ ഹോട്ടൽ മുറിയിൽ ജീവിതം അവസാനിപ്പിച്ചത്..
വ്യാഴാഴ്ച വൈകിട്ടോടെ കോട്ടയം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിൽ മുറിയെടുത്ത ഇവരെ, വെള്ളിയാഴ്ച വൈകിട്ടായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോൾ ഒരു ഫാനിൽ തന്നെ ജീവനൊടുക്കിയ നിലയിലായിരുന്നു ഇരുവരും..
തസ്നിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നേരത്തെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് നാടിനെ നടുക്കിയ മരണം റിപ്പോർട്ട് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പ് ഈ വേദനയുടെ സാക്ഷ്യപത്രമായി മാറി...

Comments
Post a Comment