ചക്കിട്ടപാറയിൽ കാട്ടാന ശല്യം നാശം വിതച്ച സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു



ചക്കിട്ടപാറ:  കാട്ടാന ശല്യം നാശം വിതച്ച ചക്കിട്ടപാറ പഞ്ചായത്ത് ഒന്നാം വാർഡിലെ പറമ്പൽ , കൂവ പൊയിൽ കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ആയിത്തമറ്റത്തിൽ വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് മെംബർന്മാരായ ഏ ജി ഭാസ്കരൻ , സ്വാതി മിഥുൻ കോൺഗ്രസ് നേതാക്കളായ ബാലകൃഷ്ണൻ നടേരി, പ്രസാദ് ജോർജ് , തോമസ് ഫിലിപ്പ്, രാജേഷ് തറവട്ടത്ത് എന്നിവരും സന്ദർശിച്ചു. പഴയപറമ്പിൽ ഷെറി, എടപ്പാടി കുട്ടിയച്ചൻ , സോമൻ മാപ്പിളകുന്നേൽ എന്നിവരുടെ തെങ്ങ് വാഴ എന്നീ കൃഷികളാണ് നശിപ്പിച്ചത് നിരന്തരമായി ഈ ഭാഗത്ത് കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ ഫോറസ്റ്റിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ആ ഭാഗങ്ങളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ആയിത്തമറ്റം ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു