കോഴിക്കോട് ജില്ലയിലെ മികച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ: തൊട്ടിൽ പാലം ഡിപ്പോയിലെ ഡ്രൈവർ ബിജുവിനെ ഗതാഗത മന്ത്രി ആദരിച്ചു

തൊട്ടിൽപാലം: ജില്ലയിലെ മികച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുള്ള പുരസ്കാരം മൈക്കാവ് സ്വദേശി പട്ടരുമഠത്തിൽ ബിജുവിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ബിജുവിന് അവാർഡ് കൈമാറി.

കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവറാണ് ബിജു. സുരക്ഷിതമായ ഡ്രൈവിംഗ് രീതികളും കൃത്യനിഷ്ഠയും മുൻനിർത്തിയാണ് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഡ്രൈവറായി ബിജുവിനെ തിരഞ്ഞെടുത്തത്. പൊതുജനങ്ങളോടുള്ള മികച്ച പെരുമാറ്റവും അപകടരഹിതമായ സേവനവും പുരസ്കാരത്തിന് അർഹനാക്കുന്നതിൽ പ്രധാന ഘടകങ്ങളായി.

മൈക്കാവ് മേഖലയിൽ നിന്നും കെ.എസ്.ആർ.ടി.സിയിലെ മികച്ച സേവനത്തിന് ലഭിക്കുന്ന ഈ അംഗീകാരം നാടിനും അഭിമാനമായിരിക്കുകയാണ്. ചടങ്ങിൽ കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു