ഭാര്യയെ സംശയം; ദേഷ്യം തീര്‍ക്കാൻ പുലര്‍ച്ചെ വീടിന് തീയിട്ട് ഭര്‍ത്താവ്,
പത്തനംതിട്ടയില്‍ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നായിരുന്നു ഇത്. വകയാർ കൊല്ലംപടിയില്‍ വീട്ടില്‍ സിജുവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.
പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോള്‍ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോള്‍ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാള്‍ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഭാര്യയുമായി സിജോ നിരന്തരം വാഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‍നങ്ങള്‍ക്ക് കാരണം. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

Comments
Post a Comment