ദാ അതും തീരുമാനമായി: മമ്പാടിനെ മലർത്തിയടിച്ച് കക്കയത്തിന്റെ ചുണക്കുട്ടികൾ
കാൽപന്ത് കളിയുടെ മാസ്മരികത നിറഞ്ഞ ദിനങ്ങൾ അവസാന ലാപ്പിലേക്ക്. 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനലിൽ MES മമ്പാടിനെ 2 ഗോളുകൾക്ക് തോൽപ്പിച്ച് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ MYC കക്കയം തുടർച്ചയായി രണ്ടാം വർഷവും ഫൈനലിലെത്തി. സ്കോർ: 3-1
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്, നാഷണൽ സ്കൂൾ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥിനി അൽക്ക ഷിനോജ്, ബാലുശ്ശേരി ബ്ലോക്ക് മെമ്പർ അരുൺ ജോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും ലെ മാർബിൾ ഗാലറി ഡയറക്റുമായ അബ്ദുൽ മജീദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ ജോസ് വട്ടുകുളം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കക്കയത്തിന്റെ ബാസിലിന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ സമ്മാനം കൈമാറി. നാളെ മത്സരമില്ല. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം, MYC
കക്കയവുമായി മാറ്റുരക്കും. ടിക്കറ്റ് നിരക്ക്: മുതിർന്നവർ- 100, കുട്ടികൾ- 50

Comments
Post a Comment