വടകരയിൽ ഓട്ടോറിക്ഷയിലെ സഹയാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

 


വടകര: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. തമിഴ്‌നാട് നാ ഗർ കോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. പൂത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവൻ വരുന്ന മാലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

അറക്കിലാട് 110 കെവി സബ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ഇടയ്ക്ക് വച്ച് ഓട്ടോറിക്ഷയിൽ കയറിയ നാടോടി സ്ത്രീകളായ യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വയോധിക തിരിഞ്ഞ് നോക്കിയപ്പോഴാണ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതായി കണ്ടത്. ബഹളം വച്ചയുടൻ ഡ്രൈവർ ഓട്ടോറിക്ഷ വഴിയരികിൽ നിർത്തി.


ബഹളം കേട്ടെത്തിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് യുവതികളെ തടഞ്ഞു വച്ചു. തുടർന്ന് വടകര പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി