Posts

Showing posts from August, 2025

പൂഴിത്തോട് - പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം ടി.സിദ്ദിഖ് എം.എൽ എ:

Image
          ചക്കിട്ടപാറ:  പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എൽ എ പറഞ്ഞു. പൂഴിത്തോട് -പടിഞ്ഞാറത്തറ പാത 12 മീറ്റർ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നൽകിയ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. താൻ MLA ആയ ശേഷം 28 തവണ ചുരത്തിലെ ഗതാഗതക്കുരുക്കിലമർന്നു. HIN1ബാധിച്ച എന്നേയും വഹിച്ച് കോഴിക്കോടേക്ക് പോയ ആംബുലൻസുപ്പോലും കുരുക്കിലമർന്നു. ഒരു ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ ഇവിടുത്തെ സാധാരണക്കാരുടെ സ്ഥിതിയെന്താണ്. വയനാട്ടിലേക്ക് ഒരു ബദൽ പാത എന്നാൽ അത് തുരങ്ക പാത മാത്രമാണെന്ന നിലപാട് അംഗീകരിക്കില്ല. ഈ പാതയ്ക്കു വേണ്ടി ജ...

പേരാമ്പ്രയിൽ ഒരുനാടിന്റെ യാത്രാപ്രശ്നം പരിഹരിക്കാൻ തു ടങ്ങിയ ജനകീയ ജീപ്പ് സർവീസ് വിജയകരം

Image
പേരാമ്പ്ര: ഒരുനാടിന്റെ യാത്രാപ്രശ്നം പരിഹരിക്കാൻ തു ടങ്ങിയ ജനകീയ ജീപ്പ് സർവീ സ് ഒൻപതാം വർഷത്തിലേ ക്ക് കടക്കുമ്പോൾ ഓഹരിസം ഖ്യ ലാഭവിഹിതം നൽകി മാതൃ കയായി. പല സർവീസുകളും നഷ്ടത്തിൽ കലാശിക്കുമ്പോ ഴാണ് ഈ വേറിട്ട വിജയകഥ. മരുതേരി കനാൽമുക്ക് പ്രദേശ വാസികൾക്ക് പേരാമ്പ്രയിൽ നിന്നും യാത്രാസൗകര്യം ഒരു ക്കാൻ ഒൻപത് വർഷം മുൻപാ ണ് ജീപ്പ് സർവീസ് തുടങ്ങിയ ത്. 112 പേരാണ് പണം മുടക്കി യത്. ആയിരം മുതൽ അയ്യാ യിരം രൂപ വരെ നിക്ഷേപമാ യി സ്വീകരിച്ചാണ് ജീപ്പ് വാ ങ്ങിയത്. വരുമാനത്തിൽ ഒരു തുക ബാങ്കിൽ നിക്ഷേപമായി ഇപ്പോൾ മിച്ചമുണ്ട്. വയനാ ട്ടിലെ മുണ്ടക്കൈ ദുരന്തത്തി ലുൾപ്പടെ ജീവകാരുണ്യ പ്ര വർത്തനങ്ങൾക്ക് സംഭാവന നൽകിയും ഇവർ കാരുണ്യഹ സ്തം നീട്ടാറുണ്ട്. വാർഷിക ജന റൽ ബോഡിയോഗം എഎ സ്ഐ ജെ.പി. സുമ ഉദ്ഘാട നംചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനമെഡൽ നേടിയ സു മയെയും കോഴിക്കോട് മെഡി ക്കൽ കോളേജിൽ എംബിബി എസിന് പ്രവേശനംനേടിയ വി.എം. ജിയയെയും ആദരി ച്ചു. സബീർ അധ്യക്ഷനായി. സി.കെ. അശോകൻ, പി.എം. സുഭാഷ്, സഫ മജീദ്, വി.പി. ഹംസ, സുധാക രൻ, പി. ശ്രീജ, ഇ. രമേശൻ, കെ.കെ. സലാം, രാധാകൃഷ്ണൻ, പി.എം. സത്യൻ, വി.കെ. മനോ ജൻ എന്നിവർ പ്രസംഗിച്ചു

ബാലുശ്ശേരിയിൽ അഞ്ജനയ്ക്കും കുടുംബത്തിനും വീടൊരുക്കാൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ്

Image
  ബാലുശ്ശേരി:   അഞ്ജനയ്ക്കും അമ്മ റീനയ്ക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈ ത്താങ്ങിൽ വീടൊരുങ്ങുന്നു. അഞ്ജനയുടെ അച്ഛൻ ടാക്സി ഡ്രൈവറായിരുന്ന പുത്തഞ്ചേ രി തീക്കുഴി പറമ്പിൽ ഷിനോദ് രണ്ടുവർഷം മുൻപാണ് ഹൃദ യാഘാതത്തെത്തുടർന്ന് മരി ച്ചത്. വാടകവീട്ടിൽ കഴിയുന്ന ഭാര്യ റീനയും വിദ്യാർഥിയായ മകൾ അഞ്ജനയും ജീവിതം മു ന്നോട്ടുകൊണ്ടുപോകാൻ പ്ര യാസപ്പെടുമ്പോഴാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗ്രാമ ത്തിൽ ഒരു പരിപാടിക്ക് വരു ന്നതും ഇവരുടെ ജീവിതപ്രയാ സങ്ങൾ അറിയുന്നതും. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനി കരുടെ ഓർമ്മയ്ക്കായി ഉള്ളി യേരി പുത്തഞ്ചേരിയിലുള്ള യുദ്ധസ്മാരക ട്രസ്റ്റിന്റെ നേ തൃത്വത്തിലുള്ള യുദ്ധസ്മാര കം നാടിന് സമർപ്പിക്കാൻ എത്തിയപ്പോഴാണ് അഞ്ജന വീടിന് സഹായം ആവശ്യപ്പെ ട്ട് സുരേഷ് ഗോപിയെ കണ്ട ത്. സഹായം നൽകാമെന്ന് സുരേഷ് ഗോപി കുടുംബ ത്തെ അറിയിക്കുകയും വീടു നിർമാണത്തിനായി കമ്മിറ്റി രൂ പവത്കരിക്കാൻ നിർദേശിക്കു കയുമായിരുന്നു അത്തോളി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് മെമ്പർ ബൈജു കൂമുള്ളി ചെയർമാനും അനിൽ കൊല്ലൻകണ്ടി കൺവീനറും കെ.പി. രാജീവൻ ട്രഷററുമായു ള്ള കമ്മിറ്റിയുടെ നേതൃത്വത...

പേരാമ്പ്രയിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

Image
  നടുവണ്ണൂർ : തിരുവോട് കിണറ്റിൽ വീണ യുവതിയെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഞായറാഴ്ച രാ വിലെ കോട്ടൂർ കൊയിലോത്തരി ക്കൽ ജിൻസി (38) കിണറ്റിൽ വീ ണത് അറിഞ്ഞ് ബന്ധുക്കളായ രണ്ടു ചെറുപ്പക്കാർ ഉടനെ പത്ത ടിയോളം വെള്ളമുള്ള കിണറ്റിൽ ഇറങ്ങി യുവതിയെ വെള്ളത്തിനു മുകളിൽ പിടിച്ചു നിർത്തുകയായി രുന്നു. വിവരം അറിയിച്ചതിനെ തുടർ ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയ ത്തിൽ നിന്നും ‌സ്റ്റേഷൻ ഓഫി സർ പി.കെ.ഭരതന്റെയും സീനി യർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.ടി.റഫീഖിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നാട്ടുകാ : രുടെ സഹായത്തോടെ യുവതി യെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ 2 യുവാക്കളെയും ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ചു. ജിൻസിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതി യിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫിസർമാരായ കെ.കെ.ഗിരീ ഷ്, കെ.അജേഷ്, ടി.വിബീഷ്, പി .എം.വിജേഷ്, എസ്.അശ്വിൻ, എം.കെ.മഹേഷ്, ഹോം ഗാർഡു മാരായ എ.എം.രാജീവൻ, കെ.രാ ജേഷ് എന്നിവരും രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.

യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച; ഭർത്താവ് വീട്ടിൽ മരിച്ചനിലയിൽ

Image
  പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഞായറാഴ്‌ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം. ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അൽക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കൾക്കൊപ്പം ബസിൽ യാത്രചെയ്യുന്നതിൻ്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസിൽനിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക...

ബാലുശ്ശേരിയിൽ കണ്ണാടിപ്പൊയിൽ സ്വദേശി പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി

Image
  ബാലുശ്ശേരി:   ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയിൽ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ബാലുശ്ശേരി പൊലീസ് വീട്ടിലെത്തിയപ്പോൾ യുവതി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ വീടിനകത്ത് കയറിയത്. ഉടൻ തന്നെ യുവതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും തുടർന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. യുവതിയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കുടുംബങ്ങൾക്ക് കൈമാറി. ഇസ്പെക്ടർ ദിനേശ് ടി പി, എ എസ് ഐ സുജാത, സീനിയർ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജെംഷീർ, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

കൂരാച്ചുണ്ടിൽ നാളെ കർഷക ചന്തയുടെ ബ്ലോക്ക് തല ഉദ്ഘാടനം

Image
    കൂരാച്ചുണ്ട് : കർഷക ചന്തയുടെ ഉദ്ഘാടനം 01/09/2025 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൂരാച്ചുണ്ട്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഒ കെ.അമ്മദിൻ്റെ അധ്യക്ഷതയിൽ ബഹു.എം എൽ.എ അഡ്വ.കെ.എം സച്ചിൻദേവ് ഉദ്‌ഘാടനം നിർവഹിക്കുന്നു..  ചടങ്ങിൽ ബഹു. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശ്രീമതി. വി. കെ അനിത മുഖ്യ അഥിതി ആയിരിക്കും.

നടുവണ്ണൂരിൽ ബൈക്ക് ബസിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

Image
  ഉള്ള്യേരി:  സംസ്ഥാന പാതയിൽ നടുവണ്ണൂരിൽ ബൈക്ക് ബസിലിടിച്ച് 2 യുവാക്കൾക്ക് പരിക്ക്. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎൽ 56 ജി 3243 നമ്പർ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോൾ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികൾ പറഞ്ഞു. യുവാക്കളുടെ പരുക്ക് ഗുരുതരമാണെന്ന് കരുതുന്നു. ഇരുവരെയും ഉടൻ ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.

നിര്യാതയായി

Image
  കരിയാത്തും പാറ : 28-ാം മൈൽ താമസിക്കുന്ന ലക്ഷ്മി കദളിക്കാട്ടിൽ (88) നിര്യാതയായി. മക്കൾ: സത്യൻ, രാധ, ഓമന മക്കൾ: രാധ, ഓമന, സത്യൻ മരുമക്കൾ: പരേതരായ ശ്രിധരൻ, രാജൻ. ശവസംസ്കാരം നാളെ തിങ്കൾ (1/09/2025) രാവിലെ 10 മണിക്ക്

സെന്റ് തോമസ് ഹൈസ്ക്കൂൾ കൂരാച്ചുണ്ട് എസ് പി സി ഓണം അവധിക്കാല ക്യാമ്പ്

Image
  (ഓഗസ്റ്റ് 27 ,29,30) കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്ക്കൂളിൽ ഓണാഘോഷത്തോടു കൂടി  SPC ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു.  മുൻ ഒരുക്കമായി എസ് പി സി പാരന്റ്സ് മീറ്റിംഗ് ചേർന്നു.വർണാഭമായ ഓണപ്പൂക്കളവും, വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് കളിയിലൂടെ കാര്യത്തിലേയ്ക്ക് എന്ന തത്വത്തിൽ അധിഷ്ഠിതമായി.. വി വി ബെന്നി (ഡിവൈഎസ്പി ), സജി നരിക്കുഴി, (നാഷണൽ  ട്രെയിനർ ),  ഡോക്ടർ അഖിൽ എസ് കുമാർ , റഷീദ് പി  (പ്രിവന്റീവ് ഓഫീസർ ഗ്രേഡ്  എക്‌സൈസ് സർക്കിൾ ഓഫീസ്  പേരാമ്പ്ര) മാത്യു മേൽവട്ടം (ഇന്റർനാഷണൽ ട്രെയിനർ ) സിനി ഐസക്, (യോഗ പരിശീലക ) എന്നിവർ ക്ലാസ്സുകൾ നയിച്ചു. സന്നദ്ധ സേനാഗംങ്ങളുടെ ചുമതലകളും , കർത്തവ്യങ്ങളും , ഉത്തരവാദിത്വ ബോധവും ക്യാമ്പിൽ ചർച്ച ചെയ്തു. ഓഗസ്റ്റ് 30-ന് 3 മണിയോടെ ക്യാമ്പിന് സമാപനം കുറിച്ചു.

പെർമിറ്റ് റദ്ദാക്കാൻ തീരുമാനിച്ച ബസിനുപകരം ഓടിയ ബസ് പേരാമ്പ്രയിൽ വിദ്യാർഥികൾ തടഞ്ഞു

Image
  പേരാമ്പ്ര:  അപകടമുണ്ടാക്കി യതിനെത്തുടർന്ന് പെർമിറ്റ് റദ്ദാക്കാൻ ആർടിഎ യോഗം തീരുമാനിച്ച ബസിനുപകരം ഓടിയ ബസ് എസ്എഫ്ഐ യുടെ നേതൃത്വത്തിൽ വിദ്യാർ ഥികൾ തടഞ്ഞു. ഒമേഗ ബസിനുപകരം ഓടിയ എടത്തിൽ ബസാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പേരാമ്പ്ര ബസ്സ്റ്റാൻഡിൽ വി ദ്യാർഥികൾ തടഞ്ഞത്. കുറ്റ്യാ ടിയിൽനിന്ന് കോഴിക്കോട് ഭാ ഗത്തേക്ക് സർവീസ് നടത്തുക യായിരുന്നു ബസ്. യാത്രക്കാരെ ഇറക്കി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 19-ന് പേരാ മ്പ്ര കക്കാട് ഒമേഗ ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർഥി അബ്ദുൾ ജവാദ് (23) മരിച്ചിരുന്നു. ഇതിനുശേ ഷമുണ്ടായ ജനകീയ പ്രതി ഷേധത്തെത്തുടർന്ന് അഞ്ചു ദിവസം ബസോട്ടം നിലയ്ക്കുക യുംചെയ്തു. തുടർന്ന് ബസി ൻ്റെ പെർമിറ്റ് റദ്ദാക്കാൻ നടപടിസ്വീകരിക്കുമെന്ന് മോട്ടാർ വാഹനവകുപ്പ് അധികൃതർ ഉറ പ്പുനൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആർടിഎ യോ ഗത്തിൽ മൂന്നുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കാൻ കളക്ടർ സ്നേഹിൽകുമാർസിങ് നിർ ദേശിക്കുകയും ചെയ്തു. ഇതി ന്റെ നടപടി പൂർത്തിയാക്കി അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല അതിനിടയിൽ പെർമിറ്റ് സമയത്ത് പകരം ബസ്സോടി ച്ചതാണ് എസ്എഫ്ഐയു ടെ പ്രതിഷേധത്തിനിടയാക്കി യത്. താത്കാലിക...

വന്യമൃഗശല്യവും പ്രതികൂലകാലാവസ്ഥയും ജീവിതം വഴിമുട്ടി ടൂറിസം ഗൈഡുമാർ; ഈ ഓണത്തിനെങ്കിലും വറുതിക്ക് അറുതിയാകുമോ?

Image
  🖊️ നിസാം കക്കയം   കൂരാച്ചുണ്ട്:   മഴക്കാലത്ത് പ്രകൃതിദുരന്ത ത്തിന്റെ ഭീഷണിയും വേനൽ ക്കാലത്ത് വന്യമൃഗഭീഷണിയും കാരണം ടൂറിസംകേന്ദ്രങ്ങൾ ഇടയ്ക്കിടെ അടച്ചിടുന്നത് പതി വായതോടെ ജീവിതം വഴിമുട്ടി ഇക്കോ ടൂറിസം ഗൈഡുമാർ. കഴിഞ്ഞവർഷം ജനുവരി ഇരു പതിന് കാട്ടുപോത്ത് വിനോദ സഞ്ചാരികളെ ആക്രമിക്കുക യും മാർച്ച് അഞ്ചിന് കർഷ കൻ കൊല്ലപ്പെടുകയും ചെയ്ത തിനെത്തുടർന്ന് മാസങ്ങളോ ളമാണ് ഇക്കോടൂറിസം കേന്ദ്രം അടച്ചിട്ടിരുന്നത്. നീണ്ട ഇട വേളയ്ക്കുശേഷം തുറന്നെങ്കിലും കനത്തമഴയും പ്രകൃതിദുരന്ത ങ്ങളും കാരണം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിരലിലെ ണ്ണാവുന്ന ദിവസങ്ങളിൽമാത്രമേ ടൂറിസംകേന്ദ്രം പ്രവർത്തി ച്ചിരുന്നുള്ളൂ. 2004 മുതൽ കക്കയം വന സംരക്ഷണസമിതിയുടെ കീഴിൽ ജോലിയിൽ പ്രവേശി ച്ച പതിനഞ്ചോളം ഗൈഡുമാ രാണ് മഴക്കാലത്ത് മറ്റ് തൊ ഴിൽമേഖലകൾകൂ ടി സ്തംഭിച്ചതോ ടെ പ്രതിസന്ധി യിലായത്. 600 രൂപ ദിവസവേ തനത്തിൽ മാ സത്തിൽ പതി നഞ്ചുദിവസ മാണ് ഒരു ഗൈഡിന് ജോ ലിലഭിച്ചിരുന്നത്. പണ്ടൊക്കെ ഓണമടുക്കുമ്പോ ഴേക്കും കക്കയം അങ്ങാ ടിയിലും പരിസരത്തും വലി യതിരക്ക് അനുഭവപ്പെട്ടിരുന്നു. കക്കയത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന നൂറുക ണക്കിനാളുകളും ക...

കൂരാച്ചുണ്ടിൽ ഓണച്ചന്തക്ക് തുടക്കമായി

Image
    കൂരാച്ചുണ്ട്: കൂരാച്ചുണ്ട് CDS കുടുബശ്രീ നേതൃത്വത്തിലുള്ള ഓണച്ചന്തക്ക് തുടക്കമായി. ആദ്യ വിൽപ്പന പ്രസിഡൻ്റ് ഓകെ അമ്മദിൽ നിന്ന്   അഡ്വ ഹസീന ഏറ്റുവാങ്ങി. സ്ത്രീകൾ നേതൃത്വം നൽകി കൂരാച്ചുണ്ടിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലൂടെയുള്ള ഉത്പന്നങ്ങളാണ് ചന്തയിൽ വിൽക്കപ്പെടുന്നത്.

നാളെ റേഷൻ കടകൾ പ്രവർത്തിക്കും

Image
  ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ(2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു

വീയപുരം ചുണ്ടൻ പുന്നമടയിലെ ജലരാജാക്കന്മാർ; നെഹ്റു ട്രോഫിയിൽ മ വീയ്യപുരത്തിൻ്റെ ചിറകിലേറി വി ബി സി

Image
  ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗമാണ് രണ്ടാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെറെ പിബിസി മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം. : നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം -പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേൽപ്പാടം-പിബിസ...

ജലമാണ് ജീവൻ ക്യാമ്പയിന്റെ കൂരാച്ചുണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

Image
  കൂരാച്ചുണ്ട്: സംസ്ഥാനത്ത് അമീബിക് മസ്തിക ജ്വരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരള മിഷന്റെയും, ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആഗസ്ത് 30,31 തിയ്യതികളിൽ നടക്കുന്ന `ജലമാണ് ജീവൻ `  ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ അമ്മദ് നിർവഹിച്ചു.  ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സിമിലി ബിജു, വാർഡ്‌ മെമ്പർ റസീന യൂസഫ്, കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ dr. അസ്‌ലം ഫാറൂഖ് Z A, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ. എ. സി,jhi ചിത്രലേഖ ബി, jphn നോബിൾ  AMആയുർവേദ മെഡിക്കൽ ഓഫീസർ dr. അനു സി മാത്യു, ആശ വർക്കർമാരായ ശ്രീജബാലൻ, ഷീബ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂരാച്ചുണ്ട് അങ്ങാടിയിലെ സാംസ്കാരിക നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു.

Image
  കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് അങ്ങാടിയിലെ സാംസ്കാരിക നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ    ഡി വൈ എഫ് ഐ കൂരാച്ചുണ്ട് കമ്മിറ്റി തടഞ്ഞു. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

നിര്യാതയായി

Image
കേളോത്ത്‌വയൽ : കേളോത്ത്‌വയൽ തെക്കേപച്ചോളത്ത്‌ വാവാച്ചി അമ്മദിന്റെ ഭാര്യ കുഞ്ഞയിശ (62) നിര്യാതയായി മക്കൾ : അഷ്‌റഫ്‌, ഹബീബ്, സുഹറ കബറടക്കം ഇന്ന് 11.30 ന് ചെമ്പ്ര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

നിര്യാതനായി

Image
 ചക്കിട്ടപാറ : ചക്കിട്ടപാറ KSEB യിലെ താല്ക്കാലിക ജീവനക്കാരനായ ചേമ്പു മലച്ചാലിൽ ബാലകൃഷ്ണൻ (62) നിര്യാതനായി.  അച്ഛൻ : പരേതനായ നാരായണൻ നമ്പ്യാർ ,  അമ്മ : പരേതയായ കാർത്യായനി അമ്മ.  ഭാര്യ: സുമ അരീക്കൻ ചാലിൽ . മക്കൾ: സ്മിത (പുറക്കാട്)സിത്താര (താന്നിയോട്) മരുമക്കൾ : രഞ്ജിത്ത് (പുറക്കാട്).ലിജീഷ് (താന്നിയോട്) സഹോദരങ്ങൾ:തങ്കം (ആവള )രാമചന്ദ്രൻ (അമ്പാളിത്താഴ) സംസ്ക്കാരം ഇന്ന് ശനിയാഴ്ച രാവിലെ10 മണി വീട്ടുവളപ്പിൽ

കണ്ണൂരിലെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം; ശരീര അവശിഷ്ട‌ം ചിന്നിച്ചിതറി കിടക്കുന്നു,

Image
  കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻസ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഓണാഘോഷം അതിരുവിട്ടു അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർഥി; രക്ഷപ്പെടുത്തി പോലീസ്

Image
  വടകര :  ഓണാഘോഷത്തി നിടെ അധ്യാപകൻ ശകാരിച്ച തിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർ ഥിയെ വടകര പോലീസ് രക്ഷ പ്പെടുത്തി. പ്ലസ്ട വിദ്യാർഥി യെയാണ് പോലീസ് രക്ഷപ്പെ ടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപ കർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽ നിന്ന് ഇറങ്ങി ഓടി. കൂട്ടുകാ രെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് പറ ഞ്ഞതോടെ ഇവർ അധ്യാ പകരോട് കാര്യം പറഞ്ഞു. അധ്യാപകർ ഉടൻ വടകര പോലീസിലും വിവരമറിയി ച്ചു. മൊബൈൽ ടവർ ലൊ ക്കേഷൻ പരിശോധിച്ച് ഇരി ങ്ങൽ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. പോലീസ് സ്ഥല ത്തെത്തിയപ്പോൾ റെയിൽ വേസ്റ്റേഷന് സമീപത്തെ പാള ത്തിൽ നിൽക്കുകയായിരുന്നു. വിദ്യാർഥി. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് അടുത്തേക്കു ചെന്നപ്പോൾ കോഴിക്കോട് ഭാ ഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പോലീസും ഓടി. തുടർന്ന് കളരിപ്പടി ഭാഗത്തു വെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷി താക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാ ക്കി അവരോടൊപ്പം വിട്ടു. വട കര എസ്ഐ എം.കെ. രഞ്ജി ത്ത്, എഎസ...

മലയോര ഹൈവേ - കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രശനം പരിഹരിക്കും

Image
കൂരാച്ചുണ്ട്: മലയോര ഹൈവേക്ക് ഭൂമി വിട്ടുകൊടുത്ത അങ്ങാടിയിലെ കെട്ടിട ഉടമകളുടെ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നിലവിൽ പുതിയ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ സമർപ്പിച്ചവർക്ക് അനുമതി ലഭിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്. 2019 കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ 77 മുതൽ 82 വരെയുള്ള ചട്ടങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും. ഈ ഇളവ് അനുവദിക്കുന്നതിനായി പ്രത്യേക സമിതിയുടെ പരിഗണനക്കായി അപേക്ഷകൾ സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായിട്ടുള്ള സമിതിയുടെ യോഗം സെപ്തംബർ മാസത്തിൽ ചേരുന്നതാണ്.

ആളിപ്പടരുന്ന പ്രതിഷേധം കൂരാച്ചുണ്ടിലും

Image
  കൂരാച്ചുണ്ട്:   വടകരയിൽ ഷാഫി പറമ്പിൽ എം പി ക്ക് നേരെ ഡി വൈ എഫ് ഐ അഴിച്ചു വിട്ട അക്രമങ്ങൾക്കെതിരെ കൂരാച്ചുണ്ട് യു ഡി എഫ് കമ്മിറ്റി അതിശക്തമായി അപലപിച്ചു. പ്രമുഖ നേതാക്കൾ നയിച്ച ബഹുജന മാർച്ച് കൂരാച്ചുണ്ട് അങ്ങാടിയെ ഇളക്കിമറിച്ചു.  മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ് , കുര്യൻ ചെമ്പനാനി, ഷാജു കാരക്കട, അസീസ് ഹാജി വട്ടുകുനി, ഓ കെ അഷറഫ്, സിമിലി ബിജു, ജെസ്സി ജോസഫ്, സുബിൻ കൊച്ചുവീട്ടിൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

ബാലുശ്ശേരി പനങ്ങാട് നോർത്ത് എ യു പി സ്‌കൂളിലെ കുട്ടികളുടെ ഉൾപെടെ 1001 കത്തുകളുമായി അജിത്ത് എലത്തൂർ ഹിക്കിമിലേക്ക്

Image
  ബാലുശ്ശേരി:  1001 കത്തു കൾ. അതും ലോകത്തിന്റെ നെറു കയിലുള്ള പോസ്റ്റ് ഓഫിസിൽ നിന്ന്. കോഴിക്കോട്ടുകാരായ അനേകം കുട്ടികളും മുതിർന്നവ രും ആ കത്തുകൾ വരുന്നതും കാത്തിരിക്കുകയാണ്. വിലാസ ങ്ങൾ എഴുതി വാങ്ങിയ കത്തുക ളുമായി അജിത്ത് എലത്തൂർ യാ ത തിരിക്കുകയാണ്. ലോകത്തി ലെ ഏറ്റവും ഉയരംകൂടിയ സ്‌ഥല ത്തുസ്ഥിതി ചെയ്യുന്ന പോസ്‌റ്റ് ഓഫിസായ ഹിക്കിമിലേക്കാണ് അജിത്തിന്റെ യാത്ര. വെറും യാ ത്രയല്ല. കത്തുകളും വഹിച്ചുള്ള സൈക്കിൾ യാത്ര ! സൈക്കിളുമായി ഏഴു രാജ്യ ങ്ങൾ കറങ്ങിവന്നയാളാണ് അജി ത്ത് എലത്തൂർ. 2018ൽ കാഠ ണ്ഡുവിലേക്കാണ് അജിത്ത് ആദ്യമായി വിദേശ സൈക്കിൾ യാത്ര നടത്തിയത്. രണ്ടാമത്തെ യാത്ര സിംഗപ്പൂരിലേക്കായിരു ന്നു. ആ സൈക്കിൾ യാത്ര കഴി ഞ്ഞു വന്നപ്പോഴാണ് അജിത്തി നെ തേടി ഒരു കത്ത് ആദ്യമായി വന്നത്. ഇത്തരമൊരു സൈക്കിൾ യാത്രയിലാണ് വട ക്കുകിഴക്കൻ സംസ്‌ഥാനമായ അസമിൽനിന്ന് അജിത്ത് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയ ത്. അമേരിക്കയിലുള്ള ഒരു സു ഹ്യത്ത് വാങ്ങി നൽകിയ കന്നോ ഡേൽ ഹൈബ്രിഡ് സൈക്കിളിലാണ് അജിത്തിന്റെ ഹിക്കിം യാത്ര  ബാലുശ്ശേരി പനങ്ങാട് നോർത്ത് എ യുപി സ്‌കൂളിലെ 200 കുട്ടികളാണ് തങ്ങളുടെ വിലാസ മടങ്ങിയ കത്തുകൾ അജിത...

ചുരം വഴിയടയുമ്പോൾ ചർച്ചാവിഷയം; ഇനിയെങ്കിലും വരുമോ പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽപാത

Image
  കാത്തിരിപ്പിൻ മൂന്നുപതിറ്റാണ്ട് ചക്കിട്ടപാറ:    ചുരമില്ലാതെ കോഴിക്കോടി നെയും വയനാടിനെയും ബന്ധി പ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴി ത്തോട് റോഡ് നിർമാണം മൂന്നു പതിറ്റാണ്ടായി പാതിവഴിയിലാ ണ്. 1994 സെപ്റ്റംബർ 24-ന് പ്ര വൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബദൽപ്പാതയുടെ 75 ശതമാനം നിർമാണവും പൂർത്തിയായശേ ഷമാണ് നിലച്ചുപോയത്. 12 കി ലോമീറ്റർ വനത്തിലൂടെ കടന്നു പോവേണ്ടതിനാൽ ഏറ്റെടുക്കേ ണ്ട 52 ഏക്കർ വനഭൂമിക്കുപക രം 104 ഏക്കർ സ്ഥലം വനവ ത്കരണത്തിന് വിട്ടുകൊടുത്തി രുന്നു. തുടർന്ന് പൂഴിത്തോടുഭാ ഗത്ത് വനാതിർത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമീറ്ററും നിർമാണപ്രവൃത്തി നടത്തി. വനമല്ലാത്തഭാഗത്ത് മെറ്റൽറോ ഡുമുണ്ട്. എന്നാൽ, വനഭൂമി വിട്ടുനൽകുന്നകാര്യത്തിൽ കേ ന്ദ്ര വനംമന്ത്രാലയം തീരുമാനമെ ടുക്കാതെവന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിക്ക് പുതുപ്രതീക്ഷയേകി 2024 മാർച്ചിൽ സാധ്യതാപഠനത്തിനാ യി സർക്കാർ തുക അനുവ ദിച്ചു. പൂഴിത്തോടുമുതൽ പടിഞ്ഞാ റത്തറവരെ 27 കിലോമീറ്റർ ദൂ രത്ത് പഠനം നടത്താനായി 1.5 കോടിരൂപയുടെ ഭരണാനുമതി യാണ് നൽകിയത്. വയനാട്ടിൽ ജിപിഎസ് സർവേ നടത്തിയെ ...

കൂരാച്ചുണ്ടിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

Image
കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡിൽ ഉദയ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓ കെ അമ്മദ് നിർവഹിച്ചു.  വാർഡ് മെമ്പർ സിമിലി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂരാച്ചുണ്ട് കൃഷി ഓഫീസർ രാജി പി പി പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ അരുൺ ജോസ്, സി ഡി എസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, അഗ്രി സി ആർ പി സഫിയ ജമാൽ , സി ഡി എസ് മെമ്പർ സിനി ജിനോ , കൃഷി അസിസ്റ്റൻറ് പ്രബിത ടി വി,ഉദയാ കുടുംബശ്രീ അംഗങ്ങളായ ബബിതാ ബാലകൃഷ്ണൻ , നബീസ കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കൂരാച്ചുണ്ടിൽ മലയോര ഹൈവേയ്ക്കു ഭൂമി നൽകിയവർക്ക്പുതിയ കെട്ടിടം നിർമിക്കാനുള്ള അപേക്ഷകളിൽ അടിയന്തര തുടർ നടപടിക്കു തീരുമാനം

Image
🖊️ ജോബി മാത്യു  കൂരാച്ചുണ്ട് : മലയോര ഹൈവേയ്ക്കു കൂരാച്ചുണ്ട് ടൗണിൽ സൗജ ന്യമായി ഭൂമി വിട്ടുനൽകിയവർ ക്കു പുതിയ കെട്ടിടം നിർമിക്കാനുള്ള അപേക്ഷകളിൽ അടിയന്തര മായി തുടർനടപടി സ്വീകരി ക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 2019ലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ, 77 മുതൽ 82 വരെയുള്ള ചട്ടങ്ങൾ പ്രകാരമുള്ള ഇളവു ലഭിക്കും. കഴിഞ്ഞ ദിവസം പത്രങ്ങൾ വാർത്ത നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ ഉടൻ ഇടപെട്ടത്. ഇളവു ലഭിക്കുന്നതിനായി പ്രത്യേക സമിതിയുടെ പരിഗണനയ്ക്കാ യി അപേക്ഷകൾ സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യ ക്ഷനായും പഞ്ചായത്ത് സെക്രട്ട റി കൺവീനറുമായ സമിതിയുടെ ആദ്യയോഗം അടുത്ത മാസം ചേരാനും തീരുമാനിച്ചു. ടൗണിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 അപേക്ഷകളാണ് ഇപ്പോൾ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളത്.

പേരാമ്പ്രയുടെ താലൂക്ക് മോഹം വല്ലതും നടക്കുമോ

Image
  പേരാമ്പ്ര താലൂക്കിന് കരട് രൂപരേഖ സമർപ്പിച്ചിട്ട് ആറുവർഷം പേരാമ്പ്ര : കിഴക്കൻ മലയോര മേഖലയുടെ കേന്ദ്രമായ പേരാ മ്പ്ര ആസ്ഥാനമായി ഒരു താലൂ ക്കെന്ന സ്വപ്നം പൂവണിയാൻ വർഷങ്ങളായി കാത്തിരിക്കുക യാണ് ജനങ്ങൾ. കോഴിക്കോ ട്, കൊയിലാണ്ടി, വടകര, താമ രശ്ശേരി എന്നിങ്ങനെ നാല് താ ലൂക്കുകളാണ് ജില്ലയിൽ നിലവി ലുള്ളത്. സംസ്ഥാനത്ത് 2014-ൽ താലൂക്ക് അനുവദിച്ചപ്പോഴും പേ രാമ്പ്രയുടെ പേര് ഇടംപിടിച്ചില്ല. പത്തിൽ താഴെ വില്ലേജുകളു ള്ള താലൂക്കുകൾവരെ സംസ്ഥാ നത്തുള്ളപ്പോഴും 31 വില്ലേജുക ളുള്ള കൊയിലാണ്ടി താലൂക്ക് വിഭജിക്കാൻ നടപടിയുണ്ടാകു ന്നില്ല. ഏറെ കാലമായി ഓരോ ബജറ്റിലും പേരാമ്പ്രക്കാർ താ ലൂക്കിനുള്ള പ്രഖ്യാപനം വരുന്ന തും കാത്തിരിക്കുമെങ്കിലും നിരാ ശരാകാറാണ് പതിവ്. താലൂക്ക് പുനഃസംഘടനയുമായി ബന്ധ പ്പെട്ട് വർഷങ്ങൾക്കുമുൻപ് പഠി ച്ച ബാബുപോൾ കമ്മിഷൻ റിപ്പോർട്ടിലുൾപ്പെടെ പേരാമ്പ്ര താ ലൂക്കാക്കാമെന്ന് പരാമർശമു ണ്ടായിട്ടുണ്ട്. പുതിയ കെട്ടിടങ്ങളും സ്ഥാ പനങ്ങളുമായി അനുദിനം വി കസിക്കുന്ന പേരാമ്പ്ര പട്ടണം ആസ്ഥാനമാക്കി താലൂക്ക് വേണ മെന്ന ആവശ്യം വർഷങ്ങൾക്കു മുൻപേ ഉയർന്നിരുന്നു. ആറുവർ ഷം മുൻപ് പേരാമ്പ്ര താലൂക്കിനാ യി കരട് രൂപരേഖ സർക...

ആദിവാസി ഉന്നതിയിൽ ഓണക്കിറ്റ് വിതരണവുമായി കൂരാച്ചുണ്ട് സെന്റ് തോമസ് എച്ച്എസ് വിദ്യാർഥികൾ

Image
  കൂരാച്ചുണ്ട് : വിദ്യാർഥികളിൽ സാമൂ ഹിക പ്രതിബദ്ധതയും കാ രുണ്യവും വളർത്തുന്നതിനായി മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ കക്കയം അമ്പലക്കുന്ന് ആദിവാ സി ഉന്നതിയിൽ ഓണക്കിറ്റ് വിത രണം ചെയ്തു. വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന  ഭക്ഷ്യവസ്തുക്കൾ സ്കൂളിൽ ശേഖരിച്ചാണ് കിറ്റുകളാക്കി ഉന്ന തിയിൽ എത്തിച്ചത്. ജോലിയില്ലാത്തവരും പ്രായമായ രോഗികളും ഉൾപ്പെടെയു ള്ള 14 കുടുംബങ്ങൾക്കാണ് കിറ്റ്  നൽകിയത്. നല്ലപാഠം കോ ഓർഡിനേറ്റർ വി.എ.ജെസി ഊരു മുപ്പൻ ബിജു അമ്പലക്കുന്നിനുകിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, പ്രധാനാ ധ്യാപകൻ ഷിബു മാത്യുസ്പ്രസംഗിച്ചു. നല്ലപാഠം കോഓർഡിനേറ്റർ റെൻസി ജോർജ്, നല്ല പാഠം ക്ലബ് അംഗങ്ങളായ അലൻ ജോർജ്, അക്സൽ ഷിന്റോ, ആൽഫാ മരിയ, ജുൽന ഫാ ത്തിമ, ഫെബിൻ, അതുല്യ വി നോദ്, പിടിഎ എക്സിക്യൂട്ടീവ് മെംബർമാർ, അധ്യാപക പ്രതിനി ധികൾ എന്നിവർ നേതൃത്വം നൽകി

നിര്യാതയായി

Image
  കല്ലാനോട്: പരേതനായ കന്നിയോടിക്കൽ ദേവസ്യയുടെ ഭാര്യ അന്നാമ (87) നിര്യാതയായി.   മക്കൾ: ഗ്രേസി, എൽസ, ആൻസി, മേഴ്‌സി, ബൈജു, സാജു.  മരുമക്കൾ: ബേബി, ബെനഡിക്ട്, ആൽബർട്ട്, തോമ സ്, റാണി. മൃതസംസ്കാരം ഇന്ന് നാലിന് കല്ലാനോട് സെന്റ്റ് മേരീസ് പള്ളിയിൽ.

ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ, കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ; ഷിബിൻ വന്നിറങ്ങി തീരാനോവിലേക്ക്

Image
  കണ്ണൂർ:    കണ്ണൂർ വിമാനത്താവളത്തിൽ അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ ഷിബിൻ കേട്ടത് അവരുടെ ദാരുണാന്ത്യം. ബഹ്റൈനിൽനിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത്. എന്നാൽ, ഏറെ വേദനയുണ്ടാക്കുന്ന വിവരവുമായിട്ടാണ് ബന്ധുക്കൾ ഷിബിനെ കാത്തിരുന്നത്. ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ-ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി. അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്‌ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ - ബാലുശ്ശേരി - താമരശ്ശേരി കെഎസ്ആർടിസി ബസിനെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞു .

Image
  കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11.10 ന് പുറപ്പെടുന്ന ജനശതാബ്ദി ബസിനെതിരെ ഓട്ടോറിക്ഷക്കാർ ഇന്നലെ രാത്രി പ്രതിഷേധമുയർത്തി. പോലീസ് എത്തി പ്രശ്നങ്ങൾ പരിഹരിച്ച് ബസ് പുറപ്പെട്ടെങ്കിലും അതിന് ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഓട്ടോറിക്ഷകൾ ഏറെ നേരം പണിമുടക്കി. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ബാലുശ്ശേരി വഴി താമരശ്ശേരിക്ക് പോകുന്ന സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാത്രി 9.40നുള്ള പിറവം - ചക്കിട്ടപാറ ബസ് കഴിഞ്ഞാൽ രാവിലെ വരെ ബസ് ഇല്ലാതെ ഏറെ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയാണ് അതിന് മുൻപ് ഉണ്ടായിരുന്നത് ബാലുശ്ശേരി റൂട്ടിൽ ഉണ്ടായിരുന്നത്.

കല്ലാനോട്‌ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Image
  കല്ലാനോട്‌: സ്വകാര്യ ബസ് ഡ്രൈവറെ കല്ലാനോട്‌  റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ പ്രമോദിനെ(44) യാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദിനെ പുറത്തേക്ക് കാണാതായതോടെ ആളുകൾ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.  ചെറുക്കാട് കറുത്തമ്പത്ത് രാഘവൻ്റെ മകനാണ്. അമ്മ: ലക്ഷ്മി ഭാര്യ. രാജി ( പുവ്വത്തുംചോല ) മകൾ: ആഷ്‌ലിയ.

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Image
  കല്ലാനോട്: സ്വകാര്യ ബസ് ഡ്രൈവറെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

ചക്കിട്ടപാറയിൽ മുൻ പാർട്ടി മെംബർ അടക്കമുള്ള സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ടു

Image
  ചക്കിട്ടപാറ:     ചക്കിട്ടപാറയിൽ മുൻ CPI(M) പാർട്ടി മെമ്പറായ ചന്ദ്രനും കുടുംബവും CPI(M) വിട്ട് പുറത്തേക്ക്. യാതോരു വിധ മുന്നറിയിപ്പും ഇല്ലാതെ എതിർ ഭാഗത്തെ സർക്കാരിൻ്റെ ഭൂമികയ്യേറിയവരെ സംരക്ഷിക്കാൻ വേണ്ടി മലയോര ഹൈവേയുടെ പേര് പറഞ്ഞ് കുടുമ്പത്തിൻ്റെ സ്ഥലം കയ്യേറുകയും കച്ചവട സ്ഥാപനം നശിപ്പിക്കുകയും ചെയ്ത തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത് എന്ന് ചന്ദ്രൻ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. വികലാംഗനായ ചന്ദ്രൻ്റെ കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു കട. ചന്ദ്രൻ്റെ കടയുടെ തറ ഉൾപെടെ മലയോര ഹൈവേക്കായി മുന്നറിയിപ്പ് ഇല്ലാതെ പൊളിച്ചു നീക്കിയപ്പോൾ

നിര്യാതനായി

Image
  ചക്കിട്ടപാറ: കുന്നോത്തു മീത്തൽ ഇബ്രാഹിം (75) നിര്യാതനായി.  ഭാര്യ: പാത്തുമ്മ.  മക്കൾ: ഷെരീഫ, സക്കീന, സിറാജ്.  മരുമക്കൾ: മജീദ്, മൂസ, സെറീന.  സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു‌, സുപ്പി. മൂസ, ബീരാൻ, അബൂബക്കർ, ആയിഷ, ഫാത്തിമ. കബറടക്കം ഇന്ന് 8ന് പന്തിരിക്കര പള്ളിയിൽ.

നിര്യാതനായി

Image
  ചക്കിട്ടപാറ: പാറത്തറമുക്ക് കണ്ണമ്പത്ത്കണ്ടി കുഞ്ഞിക്കണ്ണന്റെയും ശാന്തയുടെയും മകൻ റീജിത്ത് (43) നിര്യാതനായി.  പേരാമ്പ്ര ഗ്രാൻഡ് ഹൗസ് മുൻ ജീവനക്കാരനാണ്.  മക്കൾ ആത്മിക, ആദിഷ്. സഹോദരി: റീജ, മൃത സംസ്കാരം ഇന്ന്

കോഴിക്കോട് താമരശ്ശേരി ചുരം ഗതാഗതയോഗ്യം; 26 മണിക്കൂർ നീണ്ടുനിന്ന പ്രവൃത്തികൾക്കൊടുവിൽ വാഹനങ്ങൾ ഭാഗികമായി കടത്തിവിട്ട് തുടങ്ങി

Image
  താമരശ്ശേരി:  ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികൾക്കൊടുവിൽ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്‌് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. പാറയും മണ്ണുമടക്കം നീക്കം ചെയ്തശേഷം റോഡിലെ ചെളിഫയർഫോഴ്സ് വെള്ളം ഒഴിച്ച് നീക്കം ചെയ്‌തു. ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് രാത്രിയോടെയാണ് റോഡിലേക്ക് വീണ പാറക്കൂട്ടങ്ങളും മണ്ണും പൂർണമായും നീക്കം ചെയ്ത്.  വൈകിട്ട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഫയർഫോഴ്സെത്തി ഇളകി വീഴാൻ സാധ്യതയുള്ള പാറകളടക്കം തള്ളിയിട്ടശേഷം ഗതാഗതത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. വൈകിട്ട് സ്ഥലത്തെ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. നേരിയ ത...

'ഉരുള്‍പൊട്ടുന്നുണ്ട് അങ്ങോട്ട് പോകല്ലേ..' കാര്‍യാത്രക്കാരി കരഞ്ഞുപറഞ്ഞു; കെഎസ്ആർട്ടി'സി ബസിലുണ്ടായിരുന്നത് നരിക്കുനി സ്വദേശിയായ കണ്ടക്ടർ ഉൾപ്പെടെ 45 ജീവനുകൾ

Image
താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ട് പോവല്ലേ..., പോവല്ലേ... എന്നുപറഞ്ഞുള്ള ഒരു കാർയാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്‌ആർടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന കാറിലുണ്ടായിരുന്ന സ്ത്രീ ഉരുള്‍പൊട്ടുന്നുണ്ട് അവിടേക്കുേപാവരുതേ... എന്ന് കരഞ്ഞുപറഞ്ഞു. ഇതോടെ തങ്ങള്‍ റോഡരികിലേക്ക് ബസ് ഒതുക്കിനിർത്തുകയായിരുന്നെന്ന് കണ്ടക്ടർ നരിക്കുനി സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു .പിന്നീട് റഫീഖും ഡ്രൈവർ ശ്രീനിവാസനും സ്ഥലത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് റോഡൊന്നാകെ പാറക്കല്ലും മണ്ണും മരങ്ങളും വന്ന് മൂടിക്കിടക്കുന്നതാണ്. ആ യാത്രക്കാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ മറ്റൊന്നായി മാറുമായിരുന്നെന്ന് റഫീഖ് പറഞ്ഞു. 45 ജീവനാണ് അവർ രക്ഷിച്ചത്. പുറകെവരുന്ന വാഹനങ്ങളെല്ലാം തങ്ങള്‍ തടഞ്ഞുനിർത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവൻരക്ഷിച്ച, പേരും നാടുമൊന്നുമറിയാത്ത ആ ...

പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Image
  കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്തി ന്റെ 2025-26 വാർഷിക പദ്ധതി യിൽ 10 ലക്ഷം രൂപ ചെലവഴിച്ച് ഫിഷറീസ് വകുപ്പുമായി സഹക രിച്ച് പെരുവണ്ണാമുഴി ഡാം റിസർ വോയറിന്റെ തോണിക്കടവ് മേഖ ലയിൽ മത്സ്യക്കുഞ്ഞുങ്ങളെ നി ക്ഷേപിച്ചു. ഭക്ഷ്യയോഗ്യമായ മത്സ്യം ഉറപ്പു വരുത്തുന്നതിനും മത്സ്യ മേഖലയിലെ തൊഴിലാളി കൾക്കും പ്രദേശവാസികൾക്കും ശുദ്ധമായ മത്സ്യങ്ങൾ ലഭ്യമാക്കു ന്നതിനാണു പദ്ധതി. മത്സ്യക്കു ഞ്ഞുങ്ങളെ നൈസർഗിക ജല സ്രോതസ്സുകളിൽ നിക്ഷേപിച്ച് അവ വളർന്ന ശേഷം മത്സ്യബ ന്ധനത്തിൽ പിടിച്ച് ഉപയോഗി ക്കുന്നതാണ് പദ്ധതി. 6,90000 കാർപ്, 70000 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെയാണ് റി സർവോയറിൽ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.കെ.അനിത അധ്യക്ഷത വഹിച്ചു. കോഴിക്കോ ട് ഫിഷറീസ് ഡപ്യൂട്ടി ഡയറ ക്‌ടർ പി.അനീഷ് പദ്ധതി വിശദീ കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, ബ്ലോക്ക് മെംബർ വി.കെ. ഹസീന, മെംബർമാരായ അരുൺ ജോസ്, ജെസി കരിമ്പ നയ്ക്കൽ, ഫിഷറീസ് എക്സ്റ്റ ൻഷൻ ഓഫിസർ പി.കെ.ആതിര എന്നിവർ പ്രസംഗിച്ചു.

സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; ആത്മഹത്യയ്ക്കും ശ്രമം

Image
  ദമാം:  സന്ദർശക വീസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി പൊലീസ് കസ്‌റ്റഡയിൽ. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്‌ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയത്. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകൻ വിശദമാക്കി. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന സൈദ ഹുമൈദ നിലവിൽ പൊലീസ് കസ്‌റ്റഡിയിലാണ്. ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തമറിയുന്നത്. ഭാര്യയ്ക്ക് മാനസിക പ്രശ്ന‌മുണ്ടെന്നാണ് മുഹമ്മദ് പറയുന്നത്. കുടും...

അവസാനം ചുരത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അവർ തന്നെ വേണ്ടി വന്നു, ജില്ലാ ഭണരകൂടങ്ങൾക്ക് വേണ്ടാത്ത സന്നദ്ധ പ്രവർത്തകർ

Image
  താമരശ്ശേരി: "താമരശ്ശേരി ചുരത്തിൽ ഒനി മുതൽ സന്നദ്ധ പ്രവർത്തകരുടെ ആവശ്യമില്ല, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഏൽപ്പെടുത്തും, അതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി " ഇതായിരുന്നു ഒരു വർഷം മുമ്പ് നമ്മൾ കേട്ട വാർത്ത.എന്നാൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇതുവരെ ഒരു സംവിധാനവും ഏർപ്പെടുത്താൻ കഴിഞ്ഞില്ലാ എന്നത് വേറെക്കാര്യം. ജില്ലാ ഭരണകൂടത്തിൻ്റെ പ്രഖ്യാപനത്തോടെ ചുരത്തിൽ സജീവമായിരുന്ന ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സജീവമല്ലാതെയായി.എന്നാൽ ചുരത്തിൽ ഏതൊരു ആപത്തു വന്നാലും ആദ്യം ഓടി എത്തുക ഇവർ തന്നെയാണ് എന്നത് വേറെക്കാര്യം. ഇന്നലെയും അപകടമുണ്ടായപ്പോൾ റോഡിൽ നിന്നും മണ്ണും, മരവും, പാറയും നീക്കം ചെയ്യാൻ അർദ്ധരാത്രി വരെ ഫയർ, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൈ - മെയ് മറന്ന് ചുരത്തിൻ്റെ മക്കൾ ഉണ്ടായിരുന്നു, ഇന്നും സജീവമായി ഇവർ തന്നെയാണ് രംഗത്തുള്ളത്.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനും, രക്ഷാപ്രവർത്തനം നടത്താനും ഇവർ തന്നെയാണ് കൂടെയുണ്ടായിരുന്നത്.

കോഴിക്കോട്ടെ വിജിലിന്റെ മരണം; മൃതദേഹം കുഴിച്ചിട്ട സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന

Image
  വിജിലിന്റെ ബൈക്ക് കണ്ടെത്തി; ഇന്ന് ചതുപ്പിൽ പരിശോധന നാളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ സംഘം കോഴിക്കോട് :  2019 ൽ വെസ്റ്റ്ഹിലിൽ നിന്നു കാണാ തായ യുവാവ് ലഹരി മരുന്നു കു ത്തിവച്ചതിനെ തുടർന്നു മരിച്ചെ ന്നും മൃതദേഹം ചതുപ്പിൽ താ ഴ്ത്തിയെന്നുമുള്ള വെളിപ്പെടുത്ത ലിൽ പൊലീസ് തെളിവെടുത്തു. വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടി ക്കൽ വീട്ടിൽ കെ.ടി.വിജിലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ‌ിലായ 2 പ്രതികളിൽ കുള ങ്ങരക്കണ്ടി മീത്തൽ കെ.കെ.നി ഖിലിനെ സരോവരം, കല്ലായി, ആനിഹാൾ റോഡ് എന്നിവിടങ്ങ ളിൽ എത്തിച്ചാണ് എലത്തൂർ പൊലീസ് തെളിവുകൾ ശേഖരിച്ച ത്. 6 വർഷം മുൻപ് പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്‌റ്റേഷനിൽ നിന്നു കണ്ടെടുത്തു. ഇന്ന് മൃതദേ ഹത്തിനായി സരോവരം തണ്ണീർ ത്തടത്തിനു സമീപത്തെ ചതു പ്പിൽ രാവിലെ 6 മുതൽ പൊലീസ് പരിശോധന നടത്തും. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി: യിട്ടുണ്ട്. ഫൊറൻസിക് സർജൻ, സയന്റിഫിക് വിദഗ്‌ധർ, ഡോക്ടർ മാർ, പൊലീസ് ഉന്നത ഉദ്യോഗ സ്‌ഥർ, റവന്യു ഉന്നത ഉദ്യോഗ സ്‌ഥർ എന്നിവരുടെ മേൽനോട്ട ത്തിലാണു പര...

മലയോര ഹൈവേ; കൂരാച്ചുണ്ടിൽ ഭൂമി നൽകിയവർക്ക് കെട്ടിട നിർമാണാനുമതി നൽകൽ: ഇന്നു പഞ്ചായത്ത് യോഗം

Image
  🖊️ ജോബി മാത്യു   കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിൽ മലയോരഹൈവേക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയവർക്ക് കെട്ടിട നിർമാണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അടിയ ന്തര നടപടികളിലേക്ക്. കെട്ടിട ഉടമകൾ ബിൽഡിങ് നിർമാണത്തി നു മാസങ്ങളായി അപേക്ഷ നൽ കി കാത്തിരിക്കുന്ന ദുരിതത്തെപ്പറ്റി ഇന്നലെ മനോരമ  വാർത്ത നൽകിയതിനെ തുടർന്നാണ് പഞ്ചാ യത്ത് പ്രശ്നത്തിൽ ഇടപെട്ടത്. റോഡിന് ഭൂമി വിട്ടുകൊടുത്ത ശേഷം കെട്ടിട നിർമാണത്തിന്റെ തുടർ നടപടികൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2നു ചേരുന്ന പഞ്ചായത്തിന്റെ അടിയന്തര ഭര ണസമിതി യോഗം ചർച്ച ചെയ്യും. പുതിയ നിർമാണത്തിന്റെ അനുമ തിക്ക് അപേക്ഷ നൽകിയവരുടെ യോഗം വിളിച്ചു നിയമപ്രകാരം പെർമിറ്റ് അനുവദിക്കാൻ അടിയന്തരമായി നടപടിയെടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അറിയിച്ചു. സൗജന്യമായി സ്ഥലം വിട്ടുനൽകിയവരുടെ ഭൂമി സംബന്ധിച്ച് കെആർഎഫ്ബി യിൽ നിന്നും റിപ്പോർട്ട് തേടും. തു ടർന്ന് പഞ്ചായത്ത്‌തല സമിതി യിൽ ചർച്ച ചെയ്ത് അനുമതി : നൽകാൻ നടപടിയെടുക്കും.