ആദിവാസി ഉന്നതിയിൽ ഓണക്കിറ്റ് വിതരണവുമായി കൂരാച്ചുണ്ട് സെന്റ് തോമസ് എച്ച്എസ് വിദ്യാർഥികൾ

 



കൂരാച്ചുണ്ട് :വിദ്യാർഥികളിൽ സാമൂ
ഹിക പ്രതിബദ്ധതയും കാ രുണ്യവും വളർത്തുന്നതിനായി മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ കക്കയം അമ്പലക്കുന്ന് ആദിവാ സി ഉന്നതിയിൽ ഓണക്കിറ്റ് വിത രണം ചെയ്തു. വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന  ഭക്ഷ്യവസ്തുക്കൾ സ്കൂളിൽ ശേഖരിച്ചാണ് കിറ്റുകളാക്കി ഉന്ന തിയിൽ എത്തിച്ചത്.

ജോലിയില്ലാത്തവരും പ്രായമായ രോഗികളും ഉൾപ്പെടെയു ള്ള 14 കുടുംബങ്ങൾക്കാണ് കിറ്റ്  നൽകിയത്. നല്ലപാഠം കോ ഓർഡിനേറ്റർ വി.എ.ജെസി ഊരു മുപ്പൻ ബിജു അമ്പലക്കുന്നിനുകിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, പ്രധാനാ ധ്യാപകൻ ഷിബു മാത്യുസ്പ്രസംഗിച്ചു. നല്ലപാഠം കോഓർഡിനേറ്റർ റെൻസി ജോർജ്, നല്ല പാഠം ക്ലബ് അംഗങ്ങളായ അലൻ ജോർജ്, അക്സൽ ഷിന്റോ, ആൽഫാ മരിയ, ജുൽന ഫാ ത്തിമ, ഫെബിൻ, അതുല്യ വി നോദ്, പിടിഎ എക്സിക്യൂട്ടീവ് മെംബർമാർ, അധ്യാപക പ്രതിനി ധികൾ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി