കൂരാച്ചുണ്ടിൽ മലയോര ഹൈവേയ്ക്കു ഭൂമി നൽകിയവർക്ക്പുതിയ കെട്ടിടം നിർമിക്കാനുള്ള അപേക്ഷകളിൽ അടിയന്തര തുടർ നടപടിക്കു തീരുമാനം


🖊️ജോബി മാത്യു 

കൂരാച്ചുണ്ട് : മലയോര ഹൈവേയ്ക്കു കൂരാച്ചുണ്ട് ടൗണിൽ സൗജ ന്യമായി ഭൂമി വിട്ടുനൽകിയവർ ക്കു പുതിയ കെട്ടിടം നിർമിക്കാനുള്ള അപേക്ഷകളിൽ അടിയന്തര മായി തുടർനടപടി സ്വീകരി ക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 2019ലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ, 77 മുതൽ 82 വരെയുള്ള ചട്ടങ്ങൾ പ്രകാരമുള്ള ഇളവു ലഭിക്കും.


കഴിഞ്ഞ ദിവസം പത്രങ്ങൾ വാർത്ത നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ ഉടൻ ഇടപെട്ടത്. ഇളവു ലഭിക്കുന്നതിനായി പ്രത്യേക സമിതിയുടെ പരിഗണനയ്ക്കാ യി അപേക്ഷകൾ സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യ ക്ഷനായും പഞ്ചായത്ത് സെക്രട്ട റി കൺവീനറുമായ സമിതിയുടെ ആദ്യയോഗം അടുത്ത മാസം ചേരാനും തീരുമാനിച്ചു. ടൗണിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 അപേക്ഷകളാണ് ഇപ്പോൾ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി