വന്യമൃഗശല്യവും പ്രതികൂലകാലാവസ്ഥയും ജീവിതം വഴിമുട്ടി ടൂറിസം ഗൈഡുമാർ; ഈ ഓണത്തിനെങ്കിലും വറുതിക്ക് അറുതിയാകുമോ?

 



🖊️നിസാം കക്കയം 

കൂരാച്ചുണ്ട്:   മഴക്കാലത്ത് പ്രകൃതിദുരന്ത ത്തിന്റെ ഭീഷണിയും വേനൽ ക്കാലത്ത് വന്യമൃഗഭീഷണിയും കാരണം ടൂറിസംകേന്ദ്രങ്ങൾ ഇടയ്ക്കിടെ അടച്ചിടുന്നത് പതി വായതോടെ ജീവിതം വഴിമുട്ടി ഇക്കോ ടൂറിസം ഗൈഡുമാർ. കഴിഞ്ഞവർഷം ജനുവരി ഇരു പതിന് കാട്ടുപോത്ത് വിനോദ സഞ്ചാരികളെ ആക്രമിക്കുക യും മാർച്ച് അഞ്ചിന് കർഷ കൻ കൊല്ലപ്പെടുകയും ചെയ്ത തിനെത്തുടർന്ന് മാസങ്ങളോ ളമാണ് ഇക്കോടൂറിസം കേന്ദ്രം അടച്ചിട്ടിരുന്നത്. നീണ്ട ഇട വേളയ്ക്കുശേഷം തുറന്നെങ്കിലും കനത്തമഴയും പ്രകൃതിദുരന്ത ങ്ങളും കാരണം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിരലിലെ ണ്ണാവുന്ന ദിവസങ്ങളിൽമാത്രമേ ടൂറിസംകേന്ദ്രം പ്രവർത്തി ച്ചിരുന്നുള്ളൂ.


2004 മുതൽ കക്കയം വന സംരക്ഷണസമിതിയുടെ കീഴിൽ ജോലിയിൽ പ്രവേശി ച്ച പതിനഞ്ചോളം ഗൈഡുമാ രാണ് മഴക്കാലത്ത് മറ്റ് തൊ ഴിൽമേഖലകൾകൂ ടി സ്തംഭിച്ചതോ ടെ പ്രതിസന്ധി യിലായത്. 600 രൂപ ദിവസവേ തനത്തിൽ മാ സത്തിൽ പതി നഞ്ചുദിവസ മാണ് ഒരു ഗൈഡിന് ജോ ലിലഭിച്ചിരുന്നത്.


പണ്ടൊക്കെ ഓണമടുക്കുമ്പോ ഴേക്കും കക്കയം അങ്ങാ ടിയിലും പരിസരത്തും വലി യതിരക്ക് അനുഭവപ്പെട്ടിരുന്നു. കക്കയത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന നൂറുക ണക്കിനാളുകളും കുട്ടികളും അവരുടെ വാഹനവുമെല്ലാ മായി ഒരു ജഗപൊക. കക്കയ മെന്ന പേരുകേട്ടാൽത്തന്നെ സഞ്ചാരികൾ ബാഗുക ളും പാക്കുചെയ്ത് ട്രിപ്പിനൊരുങ്ങുന്ന കാലമുണ്ടായിരു ന്നു. എന്നാൽ, ഇപ്പോൾ കഥ മാറി. വിനോദസഞ്ചാരികളു ടെ വരവ് നാൾക്കുനാൾ കുറ ഞ്ഞുകൊണ്ടിരിക്കുകയാണ്. ഓണക്കാലമെങ്കിലും സഞ്ചാ രികളെത്തുമെന്ന പ്രതീക്ഷയി ലായിരുന്നു ടൂറിസം മേഖലയി ലുള്ളവർ. എന്നാൽ, ഓണം പടിവാതിൽക്കൽ എത്തിയി ട്ടും സഞ്ചാരികളെത്താൻ തുട ങ്ങിയിട്ടില്ല.


ഓണമല്ലേ, എല്ലാം ശരി യാകുമായിരിക്കും' ജോലിക്കു പോകാൻ വണ്ടി കാത്തുനിൽ ക്കുന്ന കക്കയം ഇക്കോ ടൂറി സംകേന്ദ്രത്തിൽ ജോലിചെ യ്യുന്ന ഗൈഡുമാർ പരസ്പരം സംസാരിക്കുന്നത് ഇതേകാ ര്യംതന്നെയാണ്. "ഞങ്ങൾ ഗൈഡുമാരിൽ പലർക്കും ആകെയുള്ള വരുമാനമാർഗ മാണത്. എന്നാൽ, കഴിഞ്ഞവർഷം തുടക്കം മുതലുണ്ടായ വന്യമൃഗാക്രമണങ്ങളും പ്ര തികൂലകാലാവസ്ഥയും മറ്റു പ്രതിസന്ധികളും കാരണം വളരെ ചുരുക്കം ജോലിദിന ങ്ങളാണ് ഓരോരുത്തർക്കും ലഭിച്ചത്. തിരക്കുള്ള സമയ ത്ത് ദിവസവും പതിനായിര ങ്ങൾ വനംവകുപ്പിന് കക്കയ ത്തെ ഇക്കോടൂറിസം മേഖല യിൽനിന്ന് ലഭിച്ചിട്ടുണ്ട്.


ഇപ്പോൾ ആളില്ലാതായതോ ടെ തിരിഞ്ഞുനോക്കാൻപോ ലും ബന്ധപ്പെട്ടവർ തയ്യാറാ കുന്നില്ല എന്നത് കഷ്ടംതന്നെ" -ഗൈഡുമാർ പ്രയാസംപങ്കിട്ടു. 20 വർഷത്തോളമായി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്തുവരുന്ന തങ്ങൾക്ക് പ്ര തിസന്ധിഘട്ടത്തിൽ അധികൃ തരുടെ കൈത്താങ്ങ് എത്തു മെന്ന പ്രതീക്ഷയിലാണ് ഗൈ ഡുമാർ.

Comments