ഓണാഘോഷം അതിരുവിട്ടു അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർഥി; രക്ഷപ്പെടുത്തി പോലീസ്

 


വടകര :  ഓണാഘോഷത്തി നിടെ അധ്യാപകൻ ശകാരിച്ച തിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർ ഥിയെ വടകര പോലീസ് രക്ഷ പ്പെടുത്തി. പ്ലസ്ട വിദ്യാർഥി യെയാണ് പോലീസ് രക്ഷപ്പെ ടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.


സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപ കർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽ നിന്ന് ഇറങ്ങി ഓടി. കൂട്ടുകാ രെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് പറ ഞ്ഞതോടെ ഇവർ അധ്യാ പകരോട് കാര്യം പറഞ്ഞു. അധ്യാപകർ ഉടൻ വടകര പോലീസിലും വിവരമറിയി ച്ചു. മൊബൈൽ ടവർ ലൊ ക്കേഷൻ പരിശോധിച്ച് ഇരി ങ്ങൽ ഭാഗത്താണുള്ളതെന്ന് കണ്ടെത്തി. പോലീസ് സ്ഥല ത്തെത്തിയപ്പോൾ റെയിൽ വേസ്റ്റേഷന് സമീപത്തെ പാള ത്തിൽ നിൽക്കുകയായിരുന്നു. വിദ്യാർഥി. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.


പോലീസ് അടുത്തേക്കു ചെന്നപ്പോൾ കോഴിക്കോട് ഭാ ഗത്തേക്ക് പാളത്തിലൂടെ ഓടി. പിന്നാലെ പോലീസും ഓടി. തുടർന്ന് കളരിപ്പടി ഭാഗത്തു വെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു.


പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥിയെ രക്ഷി താക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാ ക്കി അവരോടൊപ്പം വിട്ടു. വട കര എസ്ഐ എം.കെ. രഞ്ജി ത്ത്, എഎസ്ഐ ഗണേശൻ, സിപിഒ സജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി