പെർമിറ്റ് റദ്ദാക്കാൻ തീരുമാനിച്ച ബസിനുപകരം ഓടിയ ബസ് പേരാമ്പ്രയിൽ വിദ്യാർഥികൾ തടഞ്ഞു
പേരാമ്പ്ര: അപകടമുണ്ടാക്കി യതിനെത്തുടർന്ന് പെർമിറ്റ് റദ്ദാക്കാൻ ആർടിഎ യോഗം തീരുമാനിച്ച ബസിനുപകരം ഓടിയ ബസ് എസ്എഫ്ഐ യുടെ നേതൃത്വത്തിൽ വിദ്യാർ ഥികൾ തടഞ്ഞു.
ഒമേഗ ബസിനുപകരം ഓടിയ എടത്തിൽ ബസാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പേരാമ്പ്ര ബസ്സ്റ്റാൻഡിൽ വി ദ്യാർഥികൾ തടഞ്ഞത്. കുറ്റ്യാ ടിയിൽനിന്ന് കോഴിക്കോട് ഭാ ഗത്തേക്ക് സർവീസ് നടത്തുക യായിരുന്നു ബസ്. യാത്രക്കാരെ ഇറക്കി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞമാസം 19-ന് പേരാ മ്പ്ര കക്കാട് ഒമേഗ ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർഥി അബ്ദുൾ ജവാദ് (23) മരിച്ചിരുന്നു. ഇതിനുശേ ഷമുണ്ടായ ജനകീയ പ്രതി ഷേധത്തെത്തുടർന്ന് അഞ്ചു ദിവസം ബസോട്ടം നിലയ്ക്കുക യുംചെയ്തു. തുടർന്ന് ബസി ൻ്റെ പെർമിറ്റ് റദ്ദാക്കാൻ നടപടിസ്വീകരിക്കുമെന്ന് മോട്ടാർ വാഹനവകുപ്പ് അധികൃതർ ഉറ പ്പുനൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആർടിഎ യോ ഗത്തിൽ മൂന്നുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കാൻ കളക്ടർ സ്നേഹിൽകുമാർസിങ് നിർ ദേശിക്കുകയും ചെയ്തു. ഇതി ന്റെ നടപടി പൂർത്തിയാക്കി അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല അതിനിടയിൽ പെർമിറ്റ് സമയത്ത് പകരം ബസ്സോടി ച്ചതാണ് എസ്എഫ്ഐയു ടെ പ്രതിഷേധത്തിനിടയാക്കി യത്. താത്കാലികമായി ഓടു ന്നതിനുള്ള അനുമതി എട ത്തിൽ ബസിന് നൽകിയിട്ടി ല്ലെന്ന് മോട്ടോർവാഹനവ കുപ്പ് അധികൃതർ പറഞ്ഞു. എസ്എഫ്ഐ പ്രതിഷേധ ത്തിന് ഏരിയാ പ്രസിഡൻറ് ഒ. അഭിജാത്, സെക്രട്ടറി കെ.കെ. അമൽ, അഖിൽ ഷിബി, എസ്. അശ്വന്ത് എന്നിവർ നേ തൃത്വംനൽകി.

Comments
Post a Comment