ബാലുശ്ശേരി പനങ്ങാട് നോർത്ത് എ യു പി സ്‌കൂളിലെ കുട്ടികളുടെ ഉൾപെടെ 1001 കത്തുകളുമായി അജിത്ത് എലത്തൂർ ഹിക്കിമിലേക്ക്
ബാലുശ്ശേരി: 1001 കത്തു കൾ. അതും ലോകത്തിന്റെ നെറു കയിലുള്ള പോസ്റ്റ് ഓഫിസിൽ നിന്ന്. കോഴിക്കോട്ടുകാരായ അനേകം കുട്ടികളും മുതിർന്നവ രും ആ കത്തുകൾ വരുന്നതും കാത്തിരിക്കുകയാണ്. വിലാസ ങ്ങൾ എഴുതി വാങ്ങിയ കത്തുക ളുമായി അജിത്ത് എലത്തൂർ യാ ത തിരിക്കുകയാണ്. ലോകത്തി ലെ ഏറ്റവും ഉയരംകൂടിയ സ്‌ഥല ത്തുസ്ഥിതി ചെയ്യുന്ന പോസ്‌റ്റ് ഓഫിസായ ഹിക്കിമിലേക്കാണ് അജിത്തിന്റെ യാത്ര. വെറും യാ ത്രയല്ല. കത്തുകളും വഹിച്ചുള്ള സൈക്കിൾ യാത്ര !
സൈക്കിളുമായി ഏഴു രാജ്യ ങ്ങൾ കറങ്ങിവന്നയാളാണ് അജി ത്ത് എലത്തൂർ. 2018ൽ കാഠ ണ്ഡുവിലേക്കാണ് അജിത്ത് ആദ്യമായി വിദേശ സൈക്കിൾ യാത്ര നടത്തിയത്. രണ്ടാമത്തെ യാത്ര സിംഗപ്പൂരിലേക്കായിരു ന്നു. ആ സൈക്കിൾ യാത്ര കഴി ഞ്ഞു വന്നപ്പോഴാണ് അജിത്തി നെ തേടി ഒരു കത്ത് ആദ്യമായി വന്നത്. ഇത്തരമൊരു സൈക്കിൾ യാത്രയിലാണ് വട ക്കുകിഴക്കൻ സംസ്‌ഥാനമായ അസമിൽനിന്ന് അജിത്ത് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയ ത്. അമേരിക്കയിലുള്ള ഒരു സു ഹ്യത്ത് വാങ്ങി നൽകിയ കന്നോ ഡേൽ ഹൈബ്രിഡ് സൈക്കിളിലാണ് അജിത്തിന്റെ ഹിക്കിം യാത്ര
ബാലുശ്ശേരി പനങ്ങാട് നോർത്ത് എ യുപി സ്‌കൂളിലെ 200 കുട്ടികളാണ് തങ്ങളുടെ വിലാസ മടങ്ങിയ കത്തുകൾ അജിത്തിനെ ഏൽപിച്ചത്. നാട്ടുകാരും സുഹൃ ത്തുക്കളും വിലാസമെഴുതിയ നൽകിയ കത്തുകളടക്കം ആകെ 1001 കത്തുകളാണ് അജിത്തിന്റെ ബാഗിലുള്ളത്.
ഡൽഹിയിൽനിന്നാണ് അജി ത്ത് ഹിക്കിമിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്. അജിത്ത് എലത്തൂരിന്റെ ആദ്യയാത്ര മു തൽ കൂടെ നിന്ന മലയാള മനോ രമ ഓഫിസിൽ അജിത്ത് ഇന്ന ലെ സൈക്കിളുമായി എത്തിയി രുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി സൈക്കിൾ ട്രെയിനിൽ കയറ്റിയയച്ചു. 29ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാ ത്ര തിരിക്കും. അവിടെ നിന്ന് സെപ്റ്റംബർ ഒന്നിന് ഹിമാചൽ പ്രദേശിലെ ഹിക്കിമിലേക്ക് സൈക്കിൾ യാത്ര തുടങ്ങാനാണ് പദ്ധതി.

Comments
Post a Comment