പേരാമ്പ്രയുടെ താലൂക്ക് മോഹം വല്ലതും നടക്കുമോ

 



പേരാമ്പ്ര താലൂക്കിന് കരട് രൂപരേഖ സമർപ്പിച്ചിട്ട് ആറുവർഷം


പേരാമ്പ്ര : കിഴക്കൻ മലയോര മേഖലയുടെ കേന്ദ്രമായ പേരാ മ്പ്ര ആസ്ഥാനമായി ഒരു താലൂ ക്കെന്ന സ്വപ്നം പൂവണിയാൻ വർഷങ്ങളായി കാത്തിരിക്കുക യാണ് ജനങ്ങൾ. കോഴിക്കോ ട്, കൊയിലാണ്ടി, വടകര, താമ രശ്ശേരി എന്നിങ്ങനെ നാല് താ ലൂക്കുകളാണ് ജില്ലയിൽ നിലവി ലുള്ളത്. സംസ്ഥാനത്ത് 2014-ൽ താലൂക്ക് അനുവദിച്ചപ്പോഴും പേ രാമ്പ്രയുടെ പേര് ഇടംപിടിച്ചില്ല.


പത്തിൽ താഴെ വില്ലേജുകളു ള്ള താലൂക്കുകൾവരെ സംസ്ഥാ നത്തുള്ളപ്പോഴും 31 വില്ലേജുക ളുള്ള കൊയിലാണ്ടി താലൂക്ക് വിഭജിക്കാൻ നടപടിയുണ്ടാകു ന്നില്ല. ഏറെ കാലമായി ഓരോ ബജറ്റിലും പേരാമ്പ്രക്കാർ താ ലൂക്കിനുള്ള പ്രഖ്യാപനം വരുന്ന തും കാത്തിരിക്കുമെങ്കിലും നിരാ ശരാകാറാണ് പതിവ്. താലൂക്ക് പുനഃസംഘടനയുമായി ബന്ധ പ്പെട്ട് വർഷങ്ങൾക്കുമുൻപ് പഠി ച്ച ബാബുപോൾ കമ്മിഷൻ റിപ്പോർട്ടിലുൾപ്പെടെ പേരാമ്പ്ര താ ലൂക്കാക്കാമെന്ന് പരാമർശമു ണ്ടായിട്ടുണ്ട്.


പുതിയ കെട്ടിടങ്ങളും സ്ഥാ പനങ്ങളുമായി അനുദിനം വി കസിക്കുന്ന പേരാമ്പ്ര പട്ടണം ആസ്ഥാനമാക്കി താലൂക്ക് വേണ മെന്ന ആവശ്യം വർഷങ്ങൾക്കു മുൻപേ ഉയർന്നിരുന്നു. ആറുവർ ഷം മുൻപ് പേരാമ്പ്ര താലൂക്കിനാ യി കരട് രൂപരേഖ സർക്കാരിലേ ക്ക് വകുപ്പുതലത്തിൽ സമർപ്പി ച്ചിരുന്നു. വടകര, കൊയിലാണ്ടി താലൂക്കുകളിലെ 18 വില്ലേജുക ളെ ഉൾപ്പെടുത്തി പുതിയ താ ലൂക്ക് രൂപവത്കരിക്കാനുള്ള റി പ്പോർട്ടാണ് കൊയിലാണ്ടി താലൂക്ക് ഓഫീസിൽനിന്ന് കളക്ടർക്ക് നൽകിയത്.

ഇതിനുശേഷം 2023 ജനുവ രിയിൽ കോഴിക്കോട് കളക്ടർ ലാൻഡ് റവന്യൂ കമ്മിഷണർക്കും പുതിയ പേരാമ്പ്ര താലൂക്ക് രൂ പവത്കരിക്കാനുള്ള നിർദേശ വുമായി റിപ്പോർട്ട് സമർപ്പിച്ചിരു ന്നു. ഇതിൽ ഉൾപ്പെടുത്തേണ്ട വില്ലേജുകളിൽ ആദ്യ റിപ്പോർ ട്ടിലുള്ളതിൽ ചെറിയ മാറ്റം വരു ത്തിയിട്ടുണ്ട്. വടകര, കൊയിലാ ണ്ടി താലൂക്കുകളിൽനിന്നായി 19 വില്ലേജുകളെ ഉൾപ്പെടുത്താ നാണ് നിർദേശം. ചെമ്പനോട, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കാ യണ്ണ, പേരാമ്പ്ര, മേഞ്ഞാണ്യം, എരവട്ടൂർ, കൂത്താളി, ചങ്ങരോ ത്ത്, പാലേരി, ചെറുവണ്ണൂർ, നൊച്ചാട് എന്നിങ്ങനെ കൊയി ലാണ്ടി താലൂക്കിൽനിന്ന് 12 വി ല്ലേജുകളും കായക്കൊടി, കുറ്റ്യാ ടി, വേളം, മരുതോങ്കര, കാവിലും പാറ, കുന്നുമ്മൽ, തിരുവള്ളൂർ എന്നിങ്ങനെ വടകര താലൂ ക്കിൽനിന്ന് ഏഴ് വില്ലേജുകളും പുതിയ താലൂക്കിൽ ഉൾപ്പെടു ത്താമെന്നാണ് നിർദേശിക്കുന്ന ത്. ഇത്രയും പ്രദേശങ്ങൾ ചേർ ന്നാൽ 54,873.57 ഹെക്ടർ വിസ്തീർ ണമാണ് പുതിയ താലൂക്കിനു ണ്ടാകുക.ഇതിൽ കാവിലുംപാറ 8202.48 ഹെക്ടറും കൂരാച്ചുണ്ട് 8336 ഹെ ക്ടറും ചെമ്പനോട 5381 ഹെക്ട റും ചക്കിട്ടപാറ 4540 ഹെക്ടറും വിസ്തീർണമുള്ള വലിയ വില്ലേ ജുകളാണ്. വയനാട് ജില്ലയോ ട് അതിർത്തിപങ്കിടുന്ന താലൂ ക്ക് ആസ്ഥാനത്തിൽനിന്ന് ഏറെ അകലെയുള്ള താലൂക്കുകളാണ് ഇവയെല്ലാം. ദീർഘദൂരം യാത്ര ചെയ്താണ് കിഴക്കൻ മലയോരപ്ര ദേശത്തുള്ളവർ വിവിധ ആവശ്യങ്ങൾക്കായി കൊയിലാണ്ടി, വട കര താലൂക്ക് ഓഫീസുകളിലേ ക്ക് എത്തുന്നത്. 55 കിലോമീറ്റ റിലധികം യാത്രചെയ്യേണ്ട സ്ഥ ലങ്ങൾ കിഴക്കൻ മലയോരമേ ഖലയിലുണ്ട്. ഗതാഗതസൗകര്യ ങ്ങൾ കുറഞ്ഞ മേഖലയിൽനി ന്ന് വരുന്നവർക്കാകട്ടെ ദുരിതമേ റെയാണ്.


കൊയിലാണ്ടി, വടകര താലൂ ക്കുകളുടെ കിഴക്കൻ മലയോര മേഖലയിലാണ് ഏറ്റവും കൂടു തൽ പട്ടികജാതി, ആദിവാസി വിഭാഗക്കാർ താമസിക്കുന്നത്. പുതിയ താലൂക്ക് വരുന്നത് ഈ മേഖയുടെയെല്ലാം സമഗ്രവികസ നത്തിനും ഗുണമാകും.


കൊയിലാണ്ടി താലൂക്കിൽ അരിക്കുളം, അത്തോളി, അവിട നല്ലൂർ, ബാലുശ്ശേരി, ചക്കിട്ടപാറ, ചങ്ങരോത്ത്, ചേമഞ്ചേരി, ചെമ്പ നോട, ചെങ്ങോട്ടുകാവ്, ചെറുവ ണ്ണൂർ, എരവട്ടൂർ, ഇരിങ്ങൽ, കായണ്ണ, കീഴരിയൂർ, കൂരാച്ചുണ്ട്, കൂ ത്താളി, കോട്ടൂർ, കൊഴുക്കല്ലൂർ, മേഞ്ഞാണ്യം, മേപ്പയ്യൂർ, മൂടാടി, നടുവണ്ണൂർ, നൊച്ചാട് പാലേരി, പന്തലായനി, പയ്യോളി, പേരാ മ്പ്ര, തിക്കോടി, തുറയൂർ, ഉള്ളിയേ രി, വിയ്യൂർ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില്ലേജുകൾ.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി