അവസാനം ചുരത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അവർ തന്നെ വേണ്ടി വന്നു, ജില്ലാ ഭണരകൂടങ്ങൾക്ക് വേണ്ടാത്ത സന്നദ്ധ പ്രവർത്തകർ

 



താമരശ്ശേരി: "താമരശ്ശേരി ചുരത്തിൽ ഒനി മുതൽ സന്നദ്ധ പ്രവർത്തകരുടെ ആവശ്യമില്ല, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഏൽപ്പെടുത്തും, അതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി " ഇതായിരുന്നു ഒരു വർഷം മുമ്പ് നമ്മൾ കേട്ട വാർത്ത.എന്നാൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇതുവരെ ഒരു സംവിധാനവും ഏർപ്പെടുത്താൻ കഴിഞ്ഞില്ലാ എന്നത് വേറെക്കാര്യം.

ജില്ലാ ഭരണകൂടത്തിൻ്റെ പ്രഖ്യാപനത്തോടെ ചുരത്തിൽ സജീവമായിരുന്ന ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സജീവമല്ലാതെയായി.എന്നാൽ ചുരത്തിൽ ഏതൊരു ആപത്തു വന്നാലും ആദ്യം ഓടി എത്തുക ഇവർ തന്നെയാണ് എന്നത് വേറെക്കാര്യം.

ഇന്നലെയും അപകടമുണ്ടായപ്പോൾ റോഡിൽ നിന്നും മണ്ണും, മരവും, പാറയും നീക്കം ചെയ്യാൻ അർദ്ധരാത്രി വരെ ഫയർ, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൈ - മെയ് മറന്ന് ചുരത്തിൻ്റെ മക്കൾ ഉണ്ടായിരുന്നു, ഇന്നും സജീവമായി ഇവർ തന്നെയാണ് രംഗത്തുള്ളത്.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനും, രക്ഷാപ്രവർത്തനം നടത്താനും ഇവർ തന്നെയാണ് കൂടെയുണ്ടായിരുന്നത്.




Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി