ചുരം വഴിയടയുമ്പോൾ ചർച്ചാവിഷയം; ഇനിയെങ്കിലും വരുമോ പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽപാത
കാത്തിരിപ്പിൻ മൂന്നുപതിറ്റാണ്ട്
ചക്കിട്ടപാറ: ചുരമില്ലാതെ കോഴിക്കോടി നെയും വയനാടിനെയും ബന്ധി പ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴി ത്തോട് റോഡ് നിർമാണം മൂന്നു പതിറ്റാണ്ടായി പാതിവഴിയിലാ ണ്. 1994 സെപ്റ്റംബർ 24-ന് പ്ര വൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബദൽപ്പാതയുടെ 75 ശതമാനം നിർമാണവും പൂർത്തിയായശേ ഷമാണ് നിലച്ചുപോയത്. 12 കി ലോമീറ്റർ വനത്തിലൂടെ കടന്നു പോവേണ്ടതിനാൽ ഏറ്റെടുക്കേ ണ്ട 52 ഏക്കർ വനഭൂമിക്കുപക രം 104 ഏക്കർ സ്ഥലം വനവ ത്കരണത്തിന് വിട്ടുകൊടുത്തി രുന്നു. തുടർന്ന് പൂഴിത്തോടുഭാ ഗത്ത് വനാതിർത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമീറ്ററും നിർമാണപ്രവൃത്തി നടത്തി. വനമല്ലാത്തഭാഗത്ത് മെറ്റൽറോ ഡുമുണ്ട്. എന്നാൽ, വനഭൂമി വിട്ടുനൽകുന്നകാര്യത്തിൽ കേ ന്ദ്ര വനംമന്ത്രാലയം തീരുമാനമെ ടുക്കാതെവന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിക്ക് പുതുപ്രതീക്ഷയേകി 2024 മാർച്ചിൽ സാധ്യതാപഠനത്തിനാ യി സർക്കാർ തുക അനുവ ദിച്ചു.
പൂഴിത്തോടുമുതൽ പടിഞ്ഞാ റത്തറവരെ 27 കിലോമീറ്റർ ദൂ രത്ത് പഠനം നടത്താനായി 1.5 കോടിരൂപയുടെ ഭരണാനുമതി യാണ് നൽകിയത്. വയനാട്ടിൽ ജിപിഎസ് സർവേ നടത്തിയെ ങ്കിലും കോഴിക്കോട് ജില്ലയിലെ സർവേ ഇതുവരെ പൂർത്തിയാ യിട്ടില്ല. പടിഞ്ഞാറത്തറ-പൂഴി ത്തോട് ജനകീയകർമസമിതി പടിഞ്ഞാറത്തറ ടൗണിൽ നട ത്തുന്ന റിലേസത്യാഗ്രഹം 970 ദിവസം പിന്നിട്ടു.

Comments
Post a Comment