വീയപുരം ചുണ്ടൻ പുന്നമടയിലെ ജലരാജാക്കന്മാർ; നെഹ്റു ട്രോഫിയിൽ മ വീയ്യപുരത്തിൻ്റെ ചിറകിലേറി വി ബി സി
ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗമാണ് രണ്ടാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെറെ പിബിസി മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്.
4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം.
:
നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം -പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേൽപ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്‌സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവരാണ് ഫൈനലിലെത്തിയത്.
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, നാലാം ട്രാക്കിൽ വീയപുരം എന്നിവരാണ് അണിനിരന്നത്.
അതേസമയം രണ്ടു ബോട്ട് ക്ലബുകൾക്കെതിരെ പരാതിയുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് രംഗത്തെത്തി. ഫൈനൽ യോഗ്യത നേടിയ നിരണം (നിരണം ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) എന്നീ ചുണ്ടൻവള്ളങ്ങൾ 25 ശതമാനം പ്രൊഫഷണൽ തുഴച്ചിൽക്കാർ എന്ന നിയമം ലംഘിച്ചുവെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആരോപിച്ചു. ഈ വള്ളങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. എൻടിബിആർ ചെയർമാനാണ് പരാതി നൽകിയത്.
ഹീറ്റ്സിൽ മികച്ച സമയം കുറിച്ചത് നടുഭാഗമാണ്( 4.20.904). രണ്ടാമത് നിരണം 4.21.269, മൂന്നാമത് വീയപുരം 4.21. 810. നാലാം സ്ഥാനം മേൽപ്പാടം ചുണ്ടൻ(4.22.123). ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി.

Comments
Post a Comment